KeralaNEWS

കായംകുളം കട്ടച്ചിറ സെന്റ് മേരിസ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ കല്ലറ തകര്‍ത്തു; സംഘര്‍ഷം

കായംകുളം: സഭ തര്‍ക്കം നിലനില്‍ക്കുന്ന കായംകുളം കട്ടച്ചിറ സെന്റ് മേരിസ് പള്ളിയില്‍ യാക്കോബായ വിഭാഗത്തിന്റെ കല്ലറ തകര്‍ത്തത് സംഘര്‍ഷവസ്ഥക്കിടയാക്കി.

ഓര്‍ത്തഡോക്സ് വിഭാഗം പെരുന്നാളിന്റെ മറവില്‍ കല്ലറകള്‍ തകര്‍ത്തതായാണ് പരാതി. ഞായറാഴ്ച രാവിലെ സെമിത്തേരിയില്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

Signature-ad

വട്ടപ്പറമ്ബില്‍ പടീറ്റതില്‍ മറിയാമ്മ സാമുവലിന്റെ കല്ലറയില്‍ സ്ഥാപിച്ചിരുന്ന ശിലാഫലകം നശിപ്പിച്ചതായാണ് പ്രധാന പരാതി. കൂടാതെ ആനി ഭവനില്‍ സാറാമ്മ കൊച്ചുകുട്ടി, കോലോലില്‍ തെക്കതില്‍ ഈശോ നൈനാൻ, കുളത്തിന്റെ കിഴക്കതില്‍ മത്തായി, ചിന്നമ്മ എന്നിവരുടെ സ്ലാബുകളും, കുരിശുകളും തകര്‍ത്തതായും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച്‌ വൈകുന്നേരത്തോടെ യാക്കോബായക്കാര്‍ സംഘടിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

ഇതോടെ വൻ പൊലിസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. യാക്കോബായ വിഭാഗത്തിന്റെ പരാതിയില്‍ പൊലിസ് സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചു. തുടര്‍ന്ന് ഇരു കൂട്ടരുമായും ചര്‍ച്ച നടത്തിയാണ് സംഘര്‍ഷ സാഹചര്യം ഒഴിവാക്കിയത്.സ്ഥലത്ത് പോലീസ് കാവൽ തുടരുകയാണ്.

Back to top button
error: