ന്യൂഡൽഹി:ലഡാക്കിലെ ന്യോമയില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധവിമാനത്താവളം നിര്‍മ്മിക്കാൻ ഇന്ത്യ.12 ന് ഇതിന്റെ ശിലാസ്ഥാപനം നടക്കും.
ജി20 ഉച്ചകോടി അവസാനിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളിലാണ് ചൈനയ്‌ക്ക് ഇന്ത്യ ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനയുമായുള്ള തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം വളരെ പ്രധാനപ്പെട്ടതാണെന്നാണ് നിരീക്ഷണം.കിഴക്കൻ ലഡാക്കിലെ സുപ്രധാനമായ നിയോമ ബെല്‍റ്റില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷൻ (ബിആര്‍ഒ) ആണ് പുതിയ എയര്‍ഫീല്‍ഡ് നിര്‍മിക്കുന്നത്. മൊത്തം 218 കോടി രൂപ ചെലവ് വരും.
സെപ്തംബര്‍ 12 ന് ജമ്മുവിലെ ദേവകിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പദ്ധതിയ്‌ക്ക് ശിലാസ്ഥാപനം നടത്തും.