Month: September 2023
-
Crime
പ്രിയരഞ്ജനെ ഒരു മാസം മുമ്പ് എംഡിഎംഎയുമായി പിടികൂടി; ഉന്നത ഇടപെടലിനെ തുടര്‍ന്നു തടിയൂരി
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ ഉള്‍പ്പെടുന്ന സംഘത്തെ ലഹരിമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടിയതായും ഉന്നത ഇടപെടലിനെ തുടര്‍ന്നു തടിയൂരിയതായും പൊലീസിനു വിവരം ലഭിച്ചു. ഏതാണ്ട് ഒന്നര മാസം മുമ്പായിരുന്നു സംഭവം. ക്ഷേത്രപരിസരത്തു മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതിന്റെ പേരിലുള്ള മുന്‍ വൈരാഗ്യം മൂലം ആസൂത്രിതമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ്. കാറോടിച്ച കാട്ടാക്കട പൂവച്ചല്‍ പുളിങ്കോട് ഭൂമിക വീട്ടില്‍ പ്രിയരഞ്ജന് (42) എതിരെ കാട്ടാക്കട പൊലീസ് കൊലക്കുറ്റം ചുമത്തി. കൊലപാതകമാണെന്നു കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണത്തിനു പിന്നാലെ സിസി ടിവി ദൃശ്യങ്ങളും കണ്ടെടുത്തതോടെയാണു കൊലക്കുറ്റം ചുമത്തിയത്. കഴിഞ്ഞ 30ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം. പ്രിയരഞ്ജന്‍ ഓടിച്ച ഇലക്ട്രിക് കാറിടിച്ച് പുളിങ്കോട് ‘അരുണോദയ’ത്തില്‍ എ.അരുണ്‍കുമാറിന്റെ മകന്‍ ആദിശേഖര്‍ (15) ആണു മരിച്ചത്. ഏപ്രിലില്‍ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ആദിശേഖറിനെ പ്രിയരഞ്ജന്‍ തടഞ്ഞുവച്ചു മര്‍ദിക്കാന്‍…
Read More » -
NEWS
സാഫ് അണ്ടര്‍ 16 ഫുട്ബോളില്‍ ഇന്ത്യക്കു കിരീടം
തിംഫു: ഭൂട്ടാനിലെ തിംഫുവിൽ നടന്ന സാഫ് അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ ഇന്ത്യക്കു കിരീടം. ഫൈനലില്‍ 2-0ന് ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്. ഇന്ത്യക്കുവേണ്ടി ഭരത് (8′), ലെവിസ് സാങ്മിൻലും (73′) എന്നിവരാണ് ഗോള്‍ നേടിയത്.ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. 2013, 2017, 2019, 2022 വര്‍ഷങ്ങളിലാണു മുന്പ് ഇന്ത്യ സാഫ് അണ്ടർ 16 ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 2023 സാഫ് അണ്ടര്‍ 16 ചാന്പ്യൻഷിപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഇന്ത്യ കപ്പില്‍ മുത്തംവച്ചത് എന്നതും ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെ നേരിട്ടപ്പോഴും ഇന്ത്യക്കായിരുന്നു (1-0) ജയം. സെമിയില്‍ ഇന്ത്യ 8-0ന് മാലിദ്വീപിനെ കീഴടക്കിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.
Read More » -
Kerala
റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
മലപ്പുറം: എടവണ്ണ വടശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മണിമൂലി സ്വദേശി കാരേങ്ങല്‍ യൂനുസ് ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. എടവണ്ണ- കൊയിലാണ്ടി റോഡിലാണ് അപകടം. വളവുള്ള ഭാഗത്ത് റോഡില്‍ വെള്ളക്കെട്ട് കണ്ട് ബ്രേക്ക് ചെയ്തപ്പോള്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയുടെ അടിയില്‍പ്പെട്ട യൂനുസിനെ നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. റോഡിലെ വെള്ളക്കെട്ടു മൂലം കഴിഞ്ഞയാഴ്ച ഒരു ബൈക്ക് മറിഞ്ഞ് യാത്രക്കാരന് സാരമായി പരിക്കേറ്റിരുന്നു. ഇവിടെ റോഡ് നവീകരിച്ചതിന് ശേഷം മഴ പെയ്താല്‍ വെള്ളക്കെട്ട് സ്ഥിരമാണ്. റോഡ് നിര്‍മാണത്തിനിടെ തോട് അടച്ചതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Read More » -
Kerala
സോളാര്‍ ഗൂഢാലോചന: ഒരു മണി മുതല്‍ മൂന്ന് മണിവരെ അടിയന്തരപ്രമേയ ചര്‍ച്ച
തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച നടക്കുകയെന്ന സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. അടിയന്തപ്രമേയത്തിലെ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ലെന്ന് ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തപ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിബിഐ സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത മാത്രമാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമല്ല. അതിനാല്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുന്ന പരാമര്‍ശങ്ങള്‍ക്ക് മേല്‍ അഭിപ്രായം പറയല്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും ചില മാധ്യമവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നത് യുക്തിക്ക് നിരക്കാത്തതാണ്. സര്‍ക്കാരിന് ഔദ്യോഗികമായി ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധനനടത്തിയും നിയമപോദേശം…
Read More » -
Crime
വിവാഹത്തിന്റെ പാചകം അയല്‍വാസിയെ ഏല്‍പ്പിച്ചില്ല; കാരക്കോണത്ത്് വീടുകയറി ആക്രമണം
തിരുവനന്തപുരം: കാരക്കോണത്ത് വീടുകയറി ആക്രമണമെന്ന് പരാതി. വിവാഹത്തിന്റെ പാചകം അയല്‍വാസിയെ ഏല്‍പ്പിക്കാത്തതിന്റെ വിരോധത്തിലാണ് വീടുകയറി ആക്രമണം നടത്തിയത്. കാരക്കോണം കണ്ടന്‍ചിറ സ്വദേശി ബിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്തിട്ടുണ്ട്. അയല്‍വാസിയായ മഹേഷിന്റെ നേതൃത്വത്തില്‍ ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. ആക്രമണം തടയാനെത്തിയ ബിജുവിനെയും ഭാര്യയെയും അക്രമി സംഘം മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വീടിന്റെ ജനല്‍ ചില്ലുകളും ചെടിച്ചട്ടികളും അടിച്ചു തകര്‍ത്തു. അതേസമയം, കിളിമാനൂരില്‍ പരസ്പരം വീടുകയറി ആക്രമണം നടത്തിയ അയല്‍വാസികള്‍ പിടിയില്‍. അയല്‍വാസികള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ചിന്ത്രനെല്ലൂര്‍ സ്വദേശികളായ സജീവ്, സഹോദരന്‍ രാജീവ്, ലാലു എന്നിവരെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്. അയല്‍വാസികളായ ലാലുവിന്റെയും സജീവിന്റേയും കുടുംബങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് പരസ്പരം വീട് കയറി ആക്രമിക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയില്‍ കേസും നടക്കുന്നുണ്ട്. അതിനിടെയാണ് സജീവും സഹോദരന്‍ രാജീവും ചേര്‍ന്ന് ലാലുവിന്റെ വീട് ആക്രമിക്കുന്നത്. വീട്ടിലുണ്ടായിരുന്നവരെ…
Read More » -
Kerala
മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു
മലപ്പുറം: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാല് പതിറ്റാണ്ടോളം രംഗത്ത് സജീവമായിരുന്ന അസ്മ അഞ്ചാം വയസ്സില്‍ പാടിത്തുടങ്ങിയതാണ്. പിതാവ് ചാവക്കാട് ഖാദര്‍ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭര്‍ത്താവ്. ലൗ എഫ്.എം എന്ന ചിത്രത്തില്‍ അസ്മ പിന്നണി പാടിയിട്ടുണ്ട്. ദര്‍ശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയില്‍ ജഡ്ജായും എത്തി. ഏറെക്കാലം ഭര്‍ത്താവിനൊപ്പം ഖത്തറിലായിരുന്ന അവര്‍ അവിടെയും മാപ്പിളപ്പാട്ട് വേദികളില്‍ സജീവമായിരുന്നു. സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ അസ്മയെ തേടിയെത്തിയിട്ടുണ്ട്. മയ്യിത്ത് തിരൂരിനടുത്ത് നിറമരുതൂര്‍ ജനതാ ബസാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് നാലിന് കൂട്ടായി- കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.
Read More » -
India
ബിഎസ്പി നേതാവ് ഹാജി ബാബുവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ലക്നൗ:ബിഎസ്പി നേതാവ് ഹാജി ബാബുവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാളിന്ദി കുഞ്ചില്‍ നിന്നാണ് ഹാജി ബാബുവിനെ കാണാതായത്. ഉസ്മാന്‍പൂരിലെ നുള്ളയില്‍ ചാക്കിനുള്ളില്‍ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അഴുക്കുചാലില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ഹാജി ബാബുവിനെ കൂട്ടാളികള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസ് റിപ്പോര്‍ട്ട്.
Read More » -
Kerala
”വിഴുപ്പ് അലക്കിയാലേ അഴുക്ക് കളയാനാവൂ, അല്ലെങ്കില്‍ നാറും; സ്ഥിരം പരാതിക്കാരാനാവാന്‍ ഇല്ല”
കോഴിക്കോട്: മാലിന്യം കളയാനാണ് വിഴുപ്പലക്കുന്നതെന്നും അല്ലെങ്കില്‍ നാറുമെന്നും വേണ്ട സമയത്ത് വിഴുപ്പലക്കി ശുദ്ധമാക്കണമെന്നതാണ് തന്റെ നിലപാടെന്നും കെ മുരളീധരന്‍. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം അംഗീകരിക്കുന്നു. അതിനര്‍ഥം പരാതി ഇല്ലെന്നല്ല, എന്നാല്‍ സ്ഥിരം പരാതിക്കാരാനാവാന്‍ താന്‍ ഇല്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ സീറ്റില്‍ ഇരുപതില്‍ ഇരുപതും ജയിക്കണമെന്നാണ് ആഗ്രഹം. ഇനിയൊരു അനാവശ്യവിവാദം വേണ്ടെന്നാണ് തീരുമാനം. ജനം കാര്യമായ ഉത്തരവാദിത്വമാണ് യുഡിഎഫിനെ ഏല്‍പ്പിച്ചത്. അത് വിമര്‍ശനം കൊണ്ട് ഇല്ലാതാവുന്ന ഒരു സ്ഥിതി വിശേഷം ഉണ്ടാവരുത്. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം അംഗീകരിക്കുക. അതിനെ ചോദ്യം ചെയ്യാനില്ല. ഇത് ചോദ്യം ചെയ്യുന്നവര്‍ പുറത്തുപോകേണ്ടിവരുമെന്നും മുരളീധരന്‍ പറഞ്ഞു. വിഴുപ്പലക്കുക എന്ന പ്രയോഗത്തോട് തനിക്ക് യോജിപ്പില്ല. വിഴുപ്പ് അലക്കിയാല്‍ അല്ലേ പിന്നെയും ആ തുണി ഉപയോഗിക്കാന്‍ പറ്റുക. മാലിന്യം കളയാനാണ് വിഴുപ്പലക്കുന്നത്. അല്ലെങ്കില്‍ നാറും. വേണ്ട സമയത്ത് വിഴുപ്പലക്കി ശുദ്ധമാക്കണമെന്നതാണ് തന്റെ നിലപാട്. വിഴുപ്പുകള്‍ ഉണ്ടെങ്കില്‍ അത് അലക്കിയാല്‍ ശുദ്ധമായി ഉപയോഗിക്കാം മുരളീധരന്‍ പറഞ്ഞു. തങ്ങളെല്ലാം…
Read More » -
Kerala
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീന്‍ ഇഡി ഓഫീസില്‍ ഹാജരായി
കൊച്ചി: കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്‍ എം.എല്‍.എ. ഇ.ഡി.ക്ക് മുന്നില്‍ ഹാജരായി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കവെ അത് ഒഴിവാക്കിയാണ് എ.സി. മൊയ്തീന്‍ തിങ്കളാഴ്ച രാവിലെ 9.30 ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ എത്തിയത്. നേരത്തേ ചോദ്യംചെയ്ത് വിട്ടയച്ചിരുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ സി.പി.എം. കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയോടും വടക്കാഞ്ചേരി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ആര്‍. അരവിന്ദാക്ഷനോടും തിങ്കളാഴ്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക ഇടപാടുകാരന്‍ സതീഷ് കുമാറുമായുള്ള ബന്ധത്തിലാണ് ഇവരെയെല്ലാം ചോദ്യംചെയ്യുന്നത്. സതീഷ് കുമാറിന്റെ അടുപ്പക്കാരായ മധു അമ്പലപുരം, ജിജോര്‍ എന്നിവരെയും ചോദ്യംചെയ്തിരുന്നു. ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നാണ് ഇ.ഡി.ക്ക് ലഭിച്ച വിവരം. ഇവരെ ഒന്നിച്ചിരുത്തി ചോദ്യംചെയ്തേക്കുമെന്നാണ് സൂചന. ഇ.ഡി. നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ എം.പി.യും സതീഷ് കുമാറുമായുള്ള സാമ്പത്തികഇടപാടില്‍ പങ്കാളിയായിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ടെലിഫോണ്‍ ശബ്ദരേഖയുണ്ടെന്നും സാക്ഷിമൊഴികളുണ്ടെന്നും…
Read More » -
Kerala
ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തു; ഇനി പുതുപ്പള്ളി എംഎല്‍എ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസിനെതിരെ വന്‍ വിജയം നേടിയ ചാണ്ടി ഉമ്മന്‍ നിയമസഭയില്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ നേടിയത്. ശനിയാഴ്ച രാത്രി എട്ടോടെ പുതുപ്പള്ളി മണ്ഡലത്തിലെ 27 കിലോമീറ്റര്‍ നീണ്ട പദയാത്ര പൂര്‍ത്തിയാക്കിയ ശേഷം പുലര്‍ച്ചെ ഒന്നിനാണു ചാണ്ടി പുതുപ്പള്ളിയില്‍ നിന്നു കാറില്‍ തിരുവനന്തപുരം പുതുപ്പള്ളി ഹൗസിലേക്ക് യാത്ര തിരിച്ചത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവധി അവസാനിക്കുന്നതിനാല്‍ അച്ചു ഉമ്മന്‍ വിദേശത്തേക്കു മടങ്ങി. അതേസമയം, പുതുപ്പള്ളിയിലെ ചരിത്രം സമ്മാനിച്ച വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സഭയില്‍ എത്തുന്നത്. തിരഞ്ഞെടുപ്പ് പരാജയമുള്‍പ്പെടെുള്ള വിഷയങ്ങളിലെ മുഖ്യമന്ത്രി മൗനം വെടിയുമോ എന്നതും സഭാസമ്മേളത്തില്‍ ശ്രദ്ധേയമാകും. സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടന്ന ഗൂഢാലോചന വ്യക്തമാക്കുന്ന സിബിഐ റിപ്പോര്‍ട്ടും മന്ത്രിസ്ഥാനം…
Read More »