Month: September 2023

  • NEWS

    കൊല്ലം ജില്ലാ പ്രവാസി സമാജം ‘മംഗഫ്’ മേഖല ‘പൊന്നോണം 23’ സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ് മംഗഫ്, അബു ഹലീഫ/ മെഹബുള്ള യൂണിറ്റുകളുള്‍പ്പെട്ട മംഗഫ് മേഖലയുടെ നേതൃത്വത്തില്‍ ‘പൊന്നോണം 23’ എന്ന പേരില്‍ സെപ്റ്റംബര്‍ 8 വെള്ളിയാഴ്ച തിരുവോണാഘോഷം സംഘടിപ്പിച്ചു. മംഗഫ് യൂണിറ്റ് കണ്‍വീനര്‍ അബ്ദുല്‍ വാഹിദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്‌കാരിക സമ്മേളനത്തില്‍, സമാജം പ്രസിഡന്റ് അലക്‌സ് മാത്യു ഉല്‍ഘാടനം നിര്‍വഹിച്ചു. ജന. സെക്രട്ടറി ബിനില്‍ റ്റി. ടി., ട്രെഷറര്‍ തമ്പി ലുക്കോസ്, മഹ്ബുള യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസ് ഐസക്ക്, വനിതാ വേദി ചെയര്‍ പേഴ്‌സണ്‍ രഞ്ജന ബിനില്‍, സജി കുമാര്‍ പിള്ള, ആലപ്പുഴ അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് ചന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബൈജു മിഥുനം സ്വാഗതവും ശശികുമാര്‍ കര്‍ത്ത നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്ന അംഗങ്ങളുടെയും നൃത്ത ഗാനങ്ങളും നാടന്‍ പാട്ടു സംഘം ‘ജടായു ബീറ്റസ് ‘ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. ഷാജി ശാമുവല്‍, ലാജി എബ്രഹാം,…

    Read More »
  • Kerala

    ”ഓണ്‍ലൈന്‍ ആങ്ങളമാരോട് പറയാനുളളത്, പെങ്ങളെ താലോലിക്കുന്നത് സത്യാവസ്ഥ അറിഞ്ഞിട്ട് വേണം”

    ആലപ്പുഴ: നടി ലക്ഷ്മി പ്രിയയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. എന്‍എസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയമായി ബന്ധപ്പെട്ടാണ് ലക്ഷ്മിയെ വിളിച്ചതെന്നും അവര്‍ 60,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ തന്നെ സംഘാടകര്‍ ഇത്രയും വലിയ തുകയുണ്ടാകില്ലെന്ന് അറിയിച്ചിരുന്നതായും സന്ദീപ് പറഞ്ഞു. ഇത് സംബന്ധിച്ച് തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഇതിനപ്പുറം ഒന്നും പറയാനില്ലെന്നും സന്ദീപ് വാചസ്പതി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. ‘ചെങ്ങന്നൂരിലെ എന്‍എസ്എസ് കരയോഗത്തിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് അതിന്റെ സംഘാടകര്‍ ഒരു സെലിബ്രിറ്റിയെ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് മുന്ന് മാസം മുന്‍പാണ് ലക്ഷ്മിയെ വിളിച്ച് കാര്യങ്ങള്‍ പറയുകയും അവര്‍ സമ്മതിക്കുകയും ചെയ്തു. വിളിച്ചപ്പോള്‍ തന്നെ അവരോട് പറഞ്ഞിരുന്നു. ഇത് ഒരു കുഞ്ഞ് സ്ഥലവും ചെറിയ പരിപാടിയുമാണെന്ന്. വലുതായി പണമൊന്നും പ്രതീക്ഷിക്കരുതെന്നും. അതിന്റെ അടിസ്ഥാനത്തില്‍ തീര്‍ച്ചയായും വരാമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. പിന്നീട് താന്‍ അറിയുന്നത് അവര്‍ പരിപാടിയുടെ ദിവസം അവിടെയെത്തിയ ശേഷമുള്ള കാര്യങ്ങളാണ്. ലക്ഷ്മി വിളിച്ചിട്ടു പറഞ്ഞു. താന്‍ അവിടെ പോയി. തനിക്ക്…

    Read More »
  • Kerala

    ലേലു അല്ലു, ലേലു അല്ലു! തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദിച്ച സംഭവം; തുറന്ന കോടതിയില്‍ മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്

    കൊച്ചി: തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദിച്ച സംഭവത്തില്‍ തുറന്ന കോടതിയില്‍ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ് കെ.ആര്‍. അജയ്. കേടതിയലക്ഷ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ജൂണ്‍ 25നു രാവിലെയാണു ബസ് ഉടമ രാജ്‌മോഹനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാര്‍പ്പ് പഞ്ചായത്തംഗവുമായ അജയ് കയ്യേറ്റം ചെയ്തത്. സിഐടിയു സമരത്തില്‍ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര ബസിനു മുന്നില്‍ ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഉടമ രാജ്‌മോഹന്‍ കൈമള്‍. ജൂണ്‍ 25നു രാവിലെ 7.45ന് ബസ് എടുക്കുന്നതിനായി കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണു രാജ്‌മോഹനു മര്‍ദനമേറ്റത്. പൊലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു അക്രമം. ഓടിയെത്തിയ പൊലീസുകാരന്‍ പഞ്ചായത്തംഗത്തെ പിടിച്ചുമാറ്റുകയായിരുന്നു പിന്നാലെ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജ്‌മോഹന്‍ കുമരകം സ്റ്റേഷനിലെത്തി പ്രവര്‍ത്തകര്‍ക്കൊപ്പം അജയ്യുടെ അറസ്റ്റ് ആവശ്യപ്പെട്ടു സമരം നടത്തി. ഈ സമയം സ്റ്റേഷനില്‍ എത്തിയ അജയ്യെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.  

    Read More »
  • Kerala

    മൊയ്തീനു പിന്നാലെ സുധാകരനും; കെ.പി.സി.സി. പ്രസിഡന്റ് ഇ.ഡിക്ക് മുന്നില്‍

    കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി.) മുന്നില്‍ ഹാജരായി. തിങ്കളാഴ്ച രാവിലെ 10.55-ഓടെയാണ് കെ. സുധാകരന്‍ കൊച്ചി ഇ.ഡി. ഓഫീസിലെത്തിയത്. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് അടക്കമുള്ളവര്‍ സുധാകരനൊപ്പമുണ്ടായിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി. മൊയ്തീന്‍ എം.എല്‍.എ. രാവിലെ 9.30 ഇ.ഡി ഓഫീസില്‍ എത്തിയിരുന്നു. ഓഗസ്റ്റ് 30-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കാണിച്ച് സുധാകരന്‍ ഇ.ഡി.ക്ക് കത്ത് നല്‍കിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പായിരുന്നു മുഖ്യ കാരണം. ഇതിന് മുന്നേ ഹാജരായപ്പോള്‍ സുധാകരന്‍ ഒന്‍പത് മണിക്കൂറാണ് ഇ.ഡി.ക്ക് മുന്നിലിരുന്നത്. താന്‍ രേഖകളെല്ലാം ഹാജരാക്കിയിട്ടുണ്ടെന്ന് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ഇല്ല. ഇനി ഉണ്ടാകാനും സാധ്യതയില്ലെന്നം അദ്ദേഹം പറഞ്ഞു. ‘മൊയ്തീന്‍ അവിടെ…

    Read More »
  • Kerala

    എതിരാളികള്‍ക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യമുണ്ടാക്കരുത്; പി ജയരാജന്റെ മകനെതിരെ സിപിഎം

    കണ്ണൂര്‍: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ സിപിഎമ്മും രംഗത്ത്. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കിരണ്‍ കരുണാകരനെതിരായ ആരോപണത്തെ തുടര്‍ന്നാണ് ആദ്യം ഡിവൈഎഫ്ഐ ബ്ലോക്ക്, ജില്ലാ കമ്മിറ്റികളും പിന്നാലെ പാര്‍ട്ടിയും രംഗത്തെത്തിയത്. കിരണനിനെതിരെയുള്ള പോസ്റ്റുകള്‍ അനവസരത്തിലും പ്രസ്ഥാനത്തിന് അപകീര്‍ത്തികരവുമാണെന്ന് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജെയിന്‍ രാജിന്റെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. സമൂഹമാദ്ധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല. കിരണിന്റെ ഫേസ്ബുക്ക് കമന്റില്‍ ഒരു വര്‍ഷം മുമ്പേ വന്നുചേര്‍ന്ന തെറ്റായ പരാമര്‍ശം അപ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെടുകയും തെറ്റ് തിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് വീണ്ടും കുത്തിപ്പൊക്കിയത് ശരിയായ പ്രവണതയല്ല. വ്യകിതപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രസ്ഥാനത്തെ താറടിക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് തികച്ചും അപലപനീയമാണ്. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ‘അലക്കുന്നതിനായി’ സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും പരാമര്‍ശങ്ങളും സൃഷ്ടിക്കുന്നത് ഗുണകരമല്ലെന്നും പ്രസ്താവനയില്‍…

    Read More »
  • India

    സിദ്ധരാമയ്യ സര്‍ക്കാരിന്റെ ‘ശക്തി’ പ്രതിസന്ധിലാക്കി; ബംഗളൂരുവിനെ നിശ്ചലമാക്കി ബസ് ബന്ദ്

    ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാറിന്റെ ‘ശക്തി’ പദ്ധതി തങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്നാരോപിച്ച് ബംഗളൂരുവില്‍ ബന്ദ് നടത്തി സ്വകാര്യ ബസുടമകളുടെ സംഘടനയായ കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഫെഡറേഷന്‍. ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അര്‍ധ രാത്രിവരെ നീളും. തലസ്ഥാന നഗരിയില്‍ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും ഇന്ന് സര്‍വീസ് നിര്‍ത്തും. ബന്ദിനെ തുടര്‍ന്ന് നഗരത്തിലെ ചില സ്വകാര്യ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിന്റെ അഞ്ച് വാഗ്ദാനങ്ങളിലൊന്നായ ശക്തി പദ്ധതിയില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ വാഹന ഉടമകള്‍ ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തത്. പദ്ധതി തങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. പ്രീമിയം അല്ലാത്ത സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി. സ്വകാര്യ ഗതാഗത പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പണിമുടക്ക് കാരണം ടാക്‌സികള്‍, മാക്‌സി ക്യാബുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ റിക്ഷകള്‍…

    Read More »
  • India

    അമിതവേഗത്തിലെത്തിയ ലോറി പാഞ്ഞുകയറി; റോഡരികിലിരുന്ന ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

    ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പത്തൂരില്‍ വാഹനാപകടത്തില്‍ ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറി. പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക് സമീപമാണ് സംഭവം. ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും രണ്ട് ദിവസത്തെ മൈസൂര്‍ യാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ട് വാനുകളിലാണ് സംഘം സന്ദര്‍ശിച്ചിരുന്നത്. നാട്രംപള്ളിക്ക് സമീപമെത്തിയപ്പോള്‍ വാനുകളില്‍ ഒന്ന് തകരാറിലായി. ഇതോടെ യാത്രക്കാര്‍ വാനില്‍ നിന്നിറങ്ങി റോഡരികില്‍ ഇരുക്കുകയായിരുന്നു. ആ സമയത്ത് കൃഷ്ണഗിരിയില്‍ നിന്ന് വന്ന മിനിലോറി അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന വാനുമായി കൂട്ടിയിടിച്ചു. തുടര്‍ന്ന് റോഡരികില്‍ ഇരുന്നവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. അപകട സാധ്യതയുള്ള വളവിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായതെന്ന് തിരുപ്പത്തൂര്‍ പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.  

    Read More »
  • Kerala

    ടിപ്പറിന് പിന്നില്‍ ബൈക്കിടിച്ച്‌ വിദ്യാർത്ഥി മരിച്ചു; മറ്റ് രണ്ടുപേരുടെ നില ഗുരുതരം

    തിരുവനന്തപുരം:ടിപ്പറിന് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു.കല്ലിയൂര്‍ കാക്കാമൂല റ്റി.എം. സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്. തിരുവല്ലം – പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. മൂന്നുപേര്‍ സഞ്ചരിച്ച  ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരുടെയും പരിക്ക് ഗുരുതരമാണ്. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂര്‍ നെല്ലിവിള ഗ്രേസ് നഗറില്‍ അമല്‍ (21) എന്നിവരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. മൂവരും വണ്ടിത്തടം എ.സി.ഇ കോളേജിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ്.

    Read More »
  • NEWS

    അമേരിക്കയും ലോകവും നടുങ്ങിയ ദിനം; 9/11 ഭീകരാക്രമണത്തിന് 22 വയസ്

    ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 22 വര്‍ഷം. 3000 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ ഒരു വിമാനാപകടത്തിന്റേതായിരുന്നു. ബോസ്റ്റണില്‍ നിന്നു പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ പതിനൊന്നാം നമ്പര്‍ ബോയിങ് വിമാനം രാവിലെ എട്ടേ മുക്കാലോടെ ന്യൂയോര്‍ക്ക് സിറ്റിയിലെ വേള്‍ഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. അതേ കെട്ടിട സമുച്ചയത്തിന്റെ തെക്കേ ടവറിലേക്ക് 17 മിനിട്ടിനുള്ളില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് വിമാനം കൂടി ഇടിച്ചു കയറിയതോടെ അതൊരു ഭീകരാക്രമണമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. 9.59ന് സൗത്ത് ടവറും 29 മിനിട്ടിനു ശേഷം നോര്‍ത്ത് ടവറും തകര്‍ന്നടിഞ്ഞു. വിമാനങ്ങള്‍ ഇടിച്ചിറങ്ങിയ നിലകളില്‍ കുടുങ്ങിയ പലരും ജനാല വഴി മരണത്തിലേക്ക് എടുത്തുചാടുന്നതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നു. അല്‍ഖ്വയിദ സംഘം ലക്ഷ്യമിട്ടത് ന്യൂയോര്‍ക്ക് നഗരത്തെ മാത്രമായിരുന്നില്ല. ആ ഹിറ്റ് ലിസ്റ്റില്‍ പെന്റഗണും വൈറ്റ് ഹൗസുമുള്‍പ്പെടും. എന്നാല്‍ വൈറ്റ് ഹൗസ് ആക്രമിക്കപ്പെടുന്നതിന് മുന്‍പ്…

    Read More »
  • Crime

    കേസില്‍നിന്ന് ഒഴിവാക്കാത്തതില്‍ തര്‍ക്കം; വീടുകയറി ‘പട്ടാളനടപടി’, മൂന്നു പേര്‍ പിടിയില്‍

    തൃശ്ശൂര്‍: റൗഡിപ്പട്ടികയിലുള്‍പ്പെട്ടയാളുടെ വീട്ടില്‍ മാരകായുധങ്ങളുമായി കയറി ആക്രമണം. മൂന്നുപേര്‍ അറസ്റ്റില്‍. പുലാക്കോട് സ്വദേശികളായ തെക്കേതില്‍ വിഷ്ണു (28), നമ്പിയത്ത് ഗോപാലകൃഷ്ണന്‍ എന്ന ബാലന്‍ (45), നാരങ്ങാപ്പറമ്പില്‍ ദില്‍ സുരേന്ദ്രന്‍ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതിയായ വിഷ്ണു പട്ടാളക്കാരനാണ്. മേപ്പാടം മറ്റത്തില്‍വീട്ടില്‍ ജിജോയുടെ വീട്ടിലാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ വാക്കത്തിയും സോഡാക്കുപ്പിയുമുള്‍പ്പെടെയുള്ള ആയുധങ്ങളുമായി വിഷ്ണുവും സംഘവുമെത്തി ആക്രമണം നടത്തിയത്. ജിജോയും വിഷ്ണുവും ഉള്‍പ്പെട്ട ജനുവരിയിലെ ആക്രമണക്കേസില്‍നിന്ന് വിഷ്ണുവിനെ ഒഴിവാക്കാത്തതിലുള്ള തര്‍ക്കമാണ് വീടുകയറി ആക്രമണത്തിലെത്തിയതെന്ന് പോലീസ് പറയുന്നു. ജിജോയുടെ അമ്മയെയും ആക്രമിച്ചു. വീട്ടുപകരണങ്ങളുള്‍പ്പെടെ രണ്ടുലക്ഷം രൂപയുടെ സാധനങ്ങള്‍ നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.  

    Read More »
Back to top button
error: