CrimeNEWS

പാതുസ്ഥലത്ത് കൊറിയന്‍ യുവതിയെ കയറിപ്പിടിച്ചു; ഹോങ് കോങ്ങില്‍ ഇന്ത്യന്‍’ഞെരമ്പന്‍’ കസ്റ്റഡിയില്‍

ഹോങ് കോങ്: പൊതുസ്ഥലത്ത് കൊറിയന്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കസ്റ്റഡിയില്‍. വിനോദസഞ്ചാരിയായ ദക്ഷിണകൊറിയന്‍ യുവതിയെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്ത യുവാവിനെയാണ് ഹോങ് കോങ് പോലീസ് പിടികൂടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്ളോഗര്‍ കൂടിയായ യുവതി പുറത്തുവിട്ടിരുന്നു.

ഹോങ് കോങ് സെന്‍ട്രലില്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമം നടന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. നഗരത്തിലൂടെ നടക്കാനിറങ്ങിയ യുവതി നഗരക്കാഴ്ചകള്‍ സാമൂഹികമാധ്യമത്തിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു. ഇതിനിടെയാണ് ഒരാള്‍ വഴി ചോദിച്ച് യുവതിയെ സമീപിച്ചത്. പിന്നാലെ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും തന്നോടൊപ്പം വരാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. യുവതി ഒഴിഞ്ഞുമാറിയെങ്കിലും ഇയാള്‍ പിന്തുടര്‍ന്നെത്തി ഉപദ്രവിച്ചു. ഇതെല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ യുവതിയുടെ ഫോളോവേഴ്സ് കണ്ടിരുന്നു.

‘ഞാന്‍ ഒറ്റയ്ക്കാണ്, എന്നോടൊപ്പം വരൂ’ എന്നുപറഞ്ഞാണ് പ്രതി യുവതിയെ കയറിപിടിച്ചത്. കൈ പിടിച്ചുമാറ്റിയ യുവതി, ‘നോ, നോ’ എന്ന് പറയുന്നുണ്ടെങ്കിലും പ്രതി പിന്തുടരുകയായിരുന്നു. തുടര്‍ന്ന് മെട്രോ സ്റ്റേഷനിലെ വഴിയില്‍വെച്ചാണ് പ്രതി വീണ്ടും കയറിപിടിച്ചത്. പിന്നാലെ ബലമായി ചുംബിക്കുകയും ചെയ്തു. ഇതോടെ യുവതി കരഞ്ഞുകൊണ്ട് സഹായം അഭ്യര്‍ഥിക്കുകയും തൊട്ടുപിന്നാലെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു.

അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍പ്രതിഷേധമാണുയര്‍ന്നത്. ദൃശ്യങ്ങളിലുള്ള യുവാവിന്റെ പേര് അമിത് ജരിയാല്‍ എന്നാണെന്നും ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ നഗരത്തിലെ റസ്റ്ററന്റില്‍ വെയിറ്ററായി ജോലിചെയ്യുന്നയാളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: