Month: September 2023

  • India

    ‘ഇന്ത്യ’യുടെ ഏകോപനസമിതി യോഗം ഇന്ന്; സീറ്റ് പങ്കിടല്‍, തിരഞ്ഞെടുപ്പ് തന്ത്രം ചര്‍ച്ചയായേക്കും

    ന്യൂഡല്‍ഹി: പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ, പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനുള്ള 14 അംഗ സമിതി (കോര്‍ഡിനേഷന്‍ കമ്മിറ്റി) ഇന്നു വൈകിട്ട് ഡല്‍ഹിയില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ യോഗം ചേരും. ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് പങ്കിടല്‍, തിരഞ്ഞെടുപ്പ് തന്ത്രം എന്നിവ യോഗത്തില്‍ ചര്‍ച്ചയായേക്കും. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പ്രചാരണ പരിപാടികള്‍ക്കും റാലികള്‍ക്കും അന്തിമരൂപം നല്‍കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. ഏകോപനസമിതി യോഗത്തിനു മുന്നോടിയായി, ഇന്നലെ ശിവസേന (ഉദ്ധവ് വിഭാഗം) തലവന്‍ ഉദ്ധവ് താക്കറെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 90 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍, ഏകോപന സമിതി യോഗത്തെക്കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. ശരദ് പവാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, കെ.സി.വേണുഗോപാല്‍ (കോണ്‍ഗ്രസ്), ടി.ആര്‍.ബാലു (ഡിഎംകെ), ഹേമന്ത് സോറന്‍ (ജെഎംഎം), സഞ്ജയ് റാവുത്ത് (ശിവസേന ഉദ്ധനവ് വിഭാഗം), തേജസ്വി യാദവ് (ആര്‍ജെഡി), രാഘവ് ചദ്ദ (എഎപി), ജാവേദ് അലി ഖാന്‍ (എസ്പി), ലലന്‍ സിങ് (ജെഡിയു), ഡി.രാജ (സിപിഐ),…

    Read More »
  • Kerala

    തിരുവല്ലയിൽ ഭർത്താവിന്റെ കൺമുന്നിൽ വച്ച് കാമുകന്റെ കാറിൽ മൂന്നു വയസ്സുള്ള കുഞ്ഞിനെയും കൊണ്ട് യുവതി കടന്നുകളഞ്ഞു

    തിരുവല്ല: തിരുമൂലപുരത്ത് തട്ടുകടയില്‍ നിന്നും ആഹാരം കഴിച്ച ശേഷം ഭര്‍ത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 23 കാരിയെയും കുഞ്ഞിനെയും കാറിലെത്തിയ കാമുകൻ അടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വമ്പൻ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.തിരുമൂലപുരത്തെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിച്ച്‌ ഭര്‍ത്താവ് സന്ദീപിനൊപ്പം ബൈക്കില്‍ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ ഭര്‍ത്താവ് സന്ദീപ് സന്തോഷ് നല്‍കിയ പരാതിയില്‍ തിരുവല്ല സി ഐ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വമ്പൻ ട്വിസ്റ്റ് വെളിപ്പെട്ടത്.തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പോയതാണെന്നുമായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്. യുവതിയുടെ കാമുകനായ ചെങ്ങന്നൂര്‍ തിട്ടമേല്‍ കോട്ടയ്ക്ക തൊഴുത്ത് വീട്ടില്‍ പ്രിന്റു പ്രസാദ് ( 32 ) ഉം യുവതിയും പോലീസ് പിടിയിലായിരുന്നു.യുവതിയുടെ 3 വയസ്സ് പ്രായം വരുന്ന കുട്ടിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാറില്‍ സഞ്ചരിക്കവേ…

    Read More »
  • Kerala

    വെണ്ണലയിലെ പാല്‍ക്കച്ചവടക്കാരനില്‍നിന്നും അധികാര ദല്ലാളിലേക്കുള്ള വളര്‍ച്ച; ടി.ജി. നന്ദകുമാറിന്റെ കഥ അമ്പരിപ്പിക്കുന്നത്

    സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഡാലോചന നടത്തിയവരില്‍ പ്രമുഖന്‍ എന്ന് സിബിഐ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ ദല്ലാള്‍ നന്ദകുമാര്‍ എന്ന ടി.ജി നന്ദകുമാറിന്റെ വളര്‍ച്ച അമ്പരിപ്പിക്കുന്നതാണ്. എറണാകുളം നഗരത്തിനടുത്തുള്ള വെണ്ണലയിലെ സാദാ പാല്‍ കച്ചവടക്കാരനില്‍ നിന്നുമാണ് ശതകോടീശ്വരനായ ദല്ലാളിലേക്ക് ഇയാള്‍ വളര്‍ന്നത്. ആലപ്പുഴ നെടുമുടിയിലാണ് നന്ദകുമാറിന്റെ ജനനമെന്നും പറയപ്പെടുന്നു. മുന്‍ കാല യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന നന്ദകുമാറിന് കോണ്‍ഗ്രസ് നേതൃത്വത്തില പ്രമുഖരുമായി അന്നേ ബന്ധമുണ്ടായിരുന്നു. പശുവിനെക്കറന്ന് പാല്‍ ഡയറിയില്‍ വില്‍ക്കുന്ന ജോലിയായിരുന്നു ആദ്യം നന്ദകുമാറിന്. വെണ്ണല സര്‍ക്കാര്‍ സ്‌കൂളിലെ പഠനകാലത്താണ് നന്ദകുമാര്‍ കെഎസ്‌യുക്കാരനായി തീര്‍ന്നത്. പത്താം ക്ളാസിന് ശേഷം കാര്യമായി പഠിക്കാനൊന്നും പോകാതിരുന്ന നന്ദകുമാര്‍ പാല്‍ക്കച്ചവടത്തിനൊപ്പം യുത്ത് കോണ്‍ഗ്രസിന്റെ വെണ്ണല മണ്ഡലം ഭാരവാഹിയായി. എറണാകുളം ജില്ലയെ ഏറെക്കുറെ എല്ലാ കോണ്‍ഗ്രസ് നേതാക്കന്‍മാരുടെ അടുപ്പം ഉണ്ടാക്കാന്‍ നന്ദകുമാറിന് കഴിയുകയും ചെയ്തു. നന്ദപ്പന്‍ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ടി ജി നന്ദകുമാര്‍ ഒരു കാലത്ത് എറണാണകുളം ഡി സിസി ഓഫീസിലെ സ്ഥിരം അന്തേവാസിയായിരുന്നു. സര്‍ക്കാര്‍…

    Read More »
  • Kerala

    സാമ്പത്തിക പ്രതിസന്ധി: അടിയന്തരപ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച

    തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ ചര്‍ച്ച. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച സര്‍ക്കാര്‍, സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി. ഒരു മണി മുതല്‍ മൂന്നു മണി വരെയാണ് ചര്‍ച്ച. വിശദമായ ചര്‍ച്ച നടക്കട്ടെയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും, ഇതേക്കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും എല്ലാക്കാര്യവും എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനം അടക്കം പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ അടിയന്തര പ്രമേയ നോട്ടീസ് ലഭിച്ച സ്ഥിതിക്ക് സഭയില്‍ ചര്‍ച്ചയാകാമെന്ന് ധനമന്ത്രി പറഞ്ഞു. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ആണ് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് അടിയന്തര പ്രമേയത്തിന്മേല്‍…

    Read More »
  • Kerala

    ”കത്ത് കൈമാറിയത് ശരണ്യ മനോജ്; പുറത്ത് വിട്ടത് വിഎസിനെയും പിണറായിയെയും കാണിച്ചതിന് ശേഷം”

    കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്ന സോളാര്‍ പരാതിക്കാരിയുടെ കത്ത് തനിക്ക് കൈമാറിയത് കെബി ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യമനോജ് ആണെന്ന് ദല്ലാള്‍ നന്ദകുമാര്‍. സിപിഎം നേതാക്കളായ വിഎസ് അച്യുതാന്ദനെയും പിണറായി വിജയനെയും കാണിച്ചതിനുശേഷമാണ് കത്ത് പുറത്തുവിടുന്നതിന് ചാനലിന് കൈമാറിയതെന്ന് നന്ദകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2016 ഫെബ്രുവരി മാസം സോളാര്‍ തട്ടിപ്പിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിക്ക് എഴുതിയ കത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ തന്നോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ശരണ്യമനോജിനെ ഫോണില്‍ ബന്ധപ്പെടുകയും എറണാകുളത്ത് എത്തി നിന്ന് ഉമ്മന്‍ചാണ്ടിയുടെ പേരുള്ള 25 പേജും, 19 പേജും ഉള്ള കത്തുകള്‍ തന്നു. ഇത് വിഎസിന് നല്‍കുകയും അദ്ദേഹം അത് പലകുറിവായിക്കുകയും ചെയ്തു. ഈ കത്തുമായി ബന്ധപ്പെട്ട് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമായി ചര്‍ച്ച ചെയ്തു. 2016 ഇലക്ഷന്‍ സമയത്തായിരുന്നു കൂടിക്കാഴ്ച്. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത് തന്നെ ഇറക്കിവിട്ടുവെന്നാണ്. കടക്ക് പുറത്തെന്ന് മാത്രം തന്നോട് പറഞ്ഞിട്ടില്ലെന്ന് നന്ദകുമാര്‍ പറഞ്ഞു. അതിനുശേഷമാണ് കത്ത് ചാനല്‍…

    Read More »
  • NEWS

    വീട്ടുകാരെ ഉപേക്ഷിച്ച്, പാസ്‌പോര്‍ട്ടോ ഇഖാമയോ ഇല്ലാതെ മൂന്നു പതിറ്റാണ്ട് സൗദിയില്‍; രോഗം തളര്‍ത്തിയ ബാലചന്ദ്രന്‍ പിള്ളയെ കുടുംബത്തിനും വേണ്ട

    റിയാദ്: വീടുമായും നാടുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് ഇഖാമ പോലുമില്ലാതെ 31 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിച്ച പ്രവാസി മലയാളി രോഗം തളര്‍ത്തിയതോടെ ജീവിത സായാഹ്നത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. പാസ്പോര്‍ട്ട്, ഇഖാമ തുടങ്ങിയ രേഖകളൊന്നുമില്ലാതെ മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ കൊല്ലം പുനലൂര്‍ സ്വദേശി ബാലചന്ദ്രന്‍ പിള്ളയാണ് മടക്കയാത്രയ്ക്ക് വഴിതേടി സാമൂഹിക പ്രവര്‍ത്തകരെ സമീപിച്ചത്. കുടുംബത്തെ സംരക്ഷിക്കുകയോ ഒരിക്കലും ബന്ധപ്പെടുകയോ ചെയ്യാതെ വിദേശത്ത് കഴിഞ്ഞതിനാല്‍ ബാലചന്ദ്രന്‍ പിള്ളയെ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് നാട്ടിലുള്ള കുടുംബം അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട റിയാദ് കേളി കലാ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ കേരളത്തിലെ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ട് മുമ്പ് സൗദിയില്‍ എത്തിയതിന്റെ ഒരു രേഖയും ഇല്ലാത്തതിനാല്‍ ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കാനുള്ള നീക്കം ഏറെ ശ്രമകരമായിരുന്നു. കേളി ജീവകാരുണ്യ വിഭാഗം ലേബര്‍ കോടതി, നാടുകടത്തല്‍ കേന്ദ്രം എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കിയിരുന്നു. സൗദിയിലെത്തിയതിന്റെ ഒരു തെളിവും ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ടു…

    Read More »
  • Crime

    കുട്ടിയെ ഇടിച്ചത് അബദ്ധവശാല്‍ കാര്‍ നിയന്ത്രണംവിട്ടെന്ന് പ്രതി; ഭാര്യക്കെതിരെയും പരാതി

    തിരുവനന്തപുരം: പൂവച്ചലില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖര്‍(15) കൊല്ലപ്പെട്ട കേസിലെ പ്രതി പ്രിയരഞ്ജനെ കാട്ടാക്കട കോടതി റിമാന്‍ഡ് ചെയ്തു. സംഭവം നടന്ന പൂവച്ചല്‍ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷമാണ് പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ് വന്‍ പോലീസ് സന്നാഹത്തോടെ പ്രിയരഞ്ജനെ പുളിങ്കോട്ട് തെളിവെടുപ്പിനെത്തിച്ചത്. എങ്ങനെയാണ് സംഭവമുണ്ടായതെന്ന് ഇയാള്‍ പോലീസിനോടു വിശദീകരിച്ചു. തിങ്കളാഴ്ച പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷനിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ തടിച്ചുകൂടി പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇക്കാരണത്താല്‍ ചൊവ്വാഴ്ച കാട്ടാക്കട ഇന്‍സ്‌പെക്ടര്‍ ഷിബുകുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് അകമ്പടിയൊരുക്കിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. പത്തുമിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മടങ്ങി. മനഃപൂര്‍വം ചെയ്തതല്ലെന്നും അബദ്ധവശാല്‍ കാര്‍ നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നുവെന്നുമാണ് പ്രിയരഞ്ജന്‍ പറഞ്ഞത്. ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു. പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകന്‍ ആദിശേഖറാ(15)ണ് ഓഗസ്റ്റ് 30-ന് വൈകിട്ട് അഞ്ചരയോടെ പുളിങ്കോട് ഭദ്രകാളിക്ഷേത്രത്തിനു മുന്നില്‍െവച്ച് കാറിടിച്ചു…

    Read More »
  • Crime

    പണിക്കു പോകാത്തതിനാല്‍ ഭക്ഷണം നല്‍കിയില്ല; കൂടെ താമസിച്ചവരെ കുത്തിപ്പരുക്കേല്‍പ്പിച്ചു

    മലപ്പുറം: ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അസം സ്വദേശി അറസ്റ്റില്‍. കീഴാറ്റൂര്‍ പട്ടിക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസം മൊറിഗണ്‍ ജില്ലയിലെ മയോങിലെ മൊയിനുല്‍ ഇസ്ലാം (25) ആണ് അറസ്റ്റിലായിത്. ഇയാളുടെ നാട്ടുകാരും സഹോദരങ്ങളുമായ ഹനീഫ് അലി (27), മുബാറക്ക് അലി (25) എന്നിവരെ കുത്തിപ്പിരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. തിങ്കഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മൂന്നുപേരും ക്വാട്ടേഴ്‌സില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ദിവസങ്ങളായി ജോലിക്കു പോകാതിരുന്ന മൊയിനുല്‍ ഇസ്ലാമിന്, ഹനീഫ് അലിയും മുബാറക്ക് അലിയും ഭക്ഷണം കൊടുക്കാത്തതാണ് കുത്തിപ്പരിക്കേല്‍പ്പിക്കന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. കത്തി ഉപയോഗിച്ചുള്ള കുത്തേറ്റ് ഹനീഫ് അലിക്ക് നെഞ്ചിന് സാരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച മുബാറക്ക് അലിക്ക് കൈയ്ക്കും കുത്തേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരങ്ങളുടെ പരാതിയില്‍ കേസെടുത്ത മേലാറ്റൂര്‍ പോലീസ് മൊയിനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ കോടിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    അപ്പാര്‍ട്ട്‌മെന്റില്‍ മയക്കുമരുന്നു വില്‍പ്പന ;യുവതിയടക്കം രണ്ടു പേര്‍ അറസ്റ്റില്‍

    കൊച്ചി:എംഡിഎംഎയുമ്മായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേര്‍ന്ന് പിടികൂടി.വൈപ്പിന്‍ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കല്‍വീട്ടില്‍ ഷാജി പി സി (51) തിരുവനന്തപുരം വെങ്ങാനൂര്‍ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടില്‍ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, ചമ്ബോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാര്‍ട്ട്‌മെന്റില്‍ മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന്, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്. ശശിധരന്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവരില്‍ നിന്നും മയക്കുമരുന്നായ 2.70 ഗ്രാം എംഡിഎംഎയും 0.14 ഗ്രാം മെത്താംഫിറ്റമിന്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

    Read More »
  • Kerala

    ”ചോദിക്കുന്നത് യാത്രക്കാര്‍ക്ക് സുരക്ഷിതമായി കയറി നില്‍ക്കാനുള്ള മിനിമം സൗകര്യം”… ഗതാഗതവകുപ്പിനെതിരെ മുകേഷ്

    കൊല്ലം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിക്കാത്തതില്‍ ഗതാഗതവകുപ്പിനെതിരെ എം മുകേഷ് എംഎല്‍എ. കൊല്ലം ഡിപ്പോയ്ക്ക് വാണിജ്യ സൗധമല്ല അടിയന്തരമായി വേണ്ടത് യാത്രക്കാര്‍ക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നില്‍ക്കാന്‍ കഴിയുന്ന മിനിമം സൗകര്യമാണെന്നും എംഎല്‍എ വിമര്‍ശിച്ചു. വകുപ്പ് മന്ത്രിമാരോട് നേരിട്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടപടിയുണ്ടായില്ല. മാനേജ്മെന്റും വകുപ്പും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും എംഎല്‍എ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മുകേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് പറയാതെ വയ്യ… കൊല്ലം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് കെട്ടിടം അപകടാവസ്ഥയില്‍ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎല്‍എ എന്ന നിലയില്‍ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നല്‍കാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നല്‍കുകയും ചെയ്യുകയുണ്ടായി. നിരവധി പ്രാവശ്യം നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും വിഷയങ്ങള്‍ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ പരിശ്രമിക്കുകയും…

    Read More »
Back to top button
error: