NEWSSocial Media

”ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞത്”

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് അപകടാവസ്ഥയിലായിട്ടും നിസംഗത തുടരുന്ന ഗതഗാത വകുപ്പിനും കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനുമെതിരെ കൊല്ലം എം.എല്‍.എ എം.മുകേഷ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കെട്ടിടം നിര്‍മ്മിക്കാന്‍ എം.എല്‍.എ തുക അനുവദിച്ചിട്ടും അധികൃതര്‍ തുടര്‍നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ താന്‍ ഈ വിഷയത്തില്‍ നടത്തിയ ഇടപെടലുകളാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

നിയമസഭയില്‍ ഇത് സംബന്ധിച്ച് നിരവധി തവണ ചോദ്യങ്ങള്‍ ഉന്നയിച്ച് വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്താനും ശ്രമിച്ചു. ഒന്നും രണ്ടും ഇടത് മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരെ നേരില്‍ കണ്ട് വിഷയം ബോദ്ധ്യപ്പെടുത്തിയിട്ടും പ്രയോജമുണ്ടാകുന്നില്ലെന്നാണ് എംഎല്‍എയുടെ പരാതി.

ഇതിനെ പരിഹസിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരിക്കുകയാണ്. ”ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പോട്ട് ചോദിച്ചത്” എന്നാണ് രാഹുലിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

”KSRTC ബസ്സ് സ്റ്റാന്റ് അപകടാവസ്ഥയില്‍ ആയിട്ടും നന്നാക്കുന്നില്ല എന്ന് ആരോപിച്ച് ഗതാഗത മന്ത്രിക്കെതിരെ മുകേഷ് MLA ….

ഈ ചെങ്ങാതിയല്ലേ പുതുപ്പള്ളിയില്‍ പുതിയ ബസ് സ്റ്റാന്റ് വരാന്‍ ജയിക്കിന് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പോട്ട് ചോദിച്ചത് ….

ഒത്തില്ല , ഒത്തില്ല ….”

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: