
ഷാർജ:യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബായ ഷാര്‍ജ എഫ്.സിയെ ഒന്നിനെതിരെ രണ്ടുഗോളിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് .ജപ്പാൻ താരം ദെയ്സുകെ സകാ കിടിലൻ ഫ്രീക്കിക്കിലൂടെയാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോള്‍ നേടിയത്. ഘാന താരം കാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ നേടിയത്.
ക്രൊയേഷ്യൻ താരം മാര്‍കോ ലെസ്കോവിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചത്.കഴിഞ്ഞ ദിവസം യു.എ.ഇയിലെ മറ്റൊരു പ്രോലീഗ് ക്ലബായ അല്‍ വസലുമായുള്ള സൗഹൃദ മത്സരത്തില്‍ മഞ്ഞപ്പട കനത്ത തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ശനിയാഴ്ച രാത്രി ദുബൈയിലെ സബീല്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏകപക്ഷീയമായ ആറു ഗോളിനാണ് അല്‍ വസല്‍ എഫ്.സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്.
ഇന്ത്യൻ സൂപ്പര്‍ ലീഗ് സീസണിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനങ്ങള്‍ക്കായി യു.എ.ഇയിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സൗഹൃദ മത്സരം കൂടി ബാക്കിയുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ യു.എ.ഇ പ്രോ ലീഗ് ചാമ്ബ്യന്മാരായ ഷബബ് അല്‍ അഹ്ലിയെ നേരിടും.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan