Month: September 2023
-
Kerala
പോലീസ് പറയുന്നു: ലഹരി നിർമ്മാർജ്ജനത്തിനായി നമുക്ക് ഒരുമിച്ചു പോരാടാം
ലഹരി ഉപയോഗം, വിതരണം സംബന്ധിച്ച രഹസ്യവിവരങ്ങൾ ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് അറിയിക്കൂ. വാട്സാപ്പ് വഴിയോ നേരിട്ടോ വിവരങ്ങൾ കൈമാറാം. കൂടാതെ [email protected] എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും. #keralapolice
Read More » -
Kerala
പത്തനംതിട്ടയിൽ അവശ നിലയിൽ കടുവകുട്ടിയെ കണ്ടെത്തി
പത്തനംതിട്ട:മണിയാർ കട്ടച്ചിറ റൂട്ടിൽ ഇന്നലെ രാവിലെ അവശ നിലയിൽ കണ്ട കടുവകുട്ടി….. പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടെന്നു പറഞ്ഞ സമയത്തൊക്കെ അത് കടുവയല്ല കാട്ടുപൂച്ചയാണ് പാക്കാനാണ്, വള്ളിപ്പുലിയാണ് എന്നൊക്കെയായിരുന്നു വനംവകുപ്പിന്റെ ന്യായീകരണങ്ങൾ. നിരവധി വളർത്തുമൃഗങ്ങളെയടക്കം ഇവിടെ നിന്നും കടുവ പിടികൂടിയിരുന്നു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ കൂട് സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ കിട്ടിയിരുന്നില്ല.അതോടെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഇല്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്.
Read More » -
Kerala
ബൈക്ക് ഡിവൈഡറില്‍ തട്ടിമറിഞ്ഞ് യുവാവ് മരിച്ചു
തൃശൂർ:ആറാംകല്ലിൽ ബൈക്ക് ഡിവൈഡറില്‍ തട്ടിമറിഞ്ഞ് യുവാവ് മരിച്ചു. പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ടി.രാജപ്പന്‍റെ മകൻ വിഷ്ണുവാണ്(27) മരിച്ചത്. പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ചാറ്റല്‍മഴ ഉണ്ടായിരുന്നതിനാല്‍ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറി ഡിവൈഡില്‍ ഇടിച്ചുമറിയുകയായിരുന്നു.
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; മുണ്ടക്കയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗീകമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കണമല തുണ്ടിയിൽ വീട്ടിൽ അരുൺ തോമസ്(24) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ സ്വഭാവത്തിൽ പൊടുന്നനെ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read More » -
India
തമിഴ്‌നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാൾ;തിരുപോരൂരില്‍ ബിജെപി ഓഫീസ് അടിച്ചു തകർത്തു
ചെന്നൈ:തമിഴ്‌നാട്ടിലെ തിരുപോരൂരില്‍ എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ പ്രതിമയില്‍ അജ്ഞാതര്‍ കാവി ഷാളണിയിച്ചു.ഇരുമ്ബ് കൂടുകൊണ്ട് സംരക്ഷിച്ചിരുന്ന പ്രതിമയിലാണ് കാവി ഷാളണിയിച്ചത്. തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടതിനു തൊട്ടുപിന്നാലെയാണ് സംഭവം.വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ എഐഎഡിഎംകെ പ്രവർത്തകർ സ്ഥലത്തെ ബിജെപി ഓഫീസ് അടിച്ചു തകർത്തു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. മുന്‍കാല നേതാക്കളെ ഉള്‍പ്പെടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നിരന്തരം അധിക്ഷേപിച്ചതോടെയാണ് എഐഎഡിഎംകെ സഖ്യം വിട്ടത്.
Read More » -
Kerala
ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, ജ്യേഷ്ഠനെ അനുജൻ വെടിവെച്ചു കൊന്നു
എറണാകുളം ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണ് മരിച്ചത്. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി തോമസ്. പിതാവിനൊപ്പം ഒരേ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. വീട്ടിൽ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിതിനെച്ചൊല്ലി രാവിലെ ഉണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് പോൾസൻ അടിച്ചു തകർത്തിരുന്നു. ഇതിൽ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. രാത്രി ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് തോമസിനെ കസ്‌റ്റഡിയിലെടുത്തു.
Read More » -
Kerala
ഇഷ്ടഭക്ഷണം തയ്യാറാക്കി നല്‍കിയില്ല,പത്തനംതിട്ടയിൽ അമ്മയിരുന്ന മുറിക്ക് തീയിട്ട മകൻ അറസ്റ്റില്‍
പത്തനംതിട്ട: ഇഷ്ടഭക്ഷണം തയ്യാറാക്കി നല്‍കാത്തതില്‍ പ്രകോപിതനായ മകൻ, അമ്മ ഇരുന്ന മുറിക്ക് തീയിട്ടെങ്കിലും അമ്മ രക്ഷപ്പെട്ടു.ഓമല്ലൂരാണ് സംഭവം. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റുചെയ്തു.പത്തനംതിട്ട വാഴമുട്ടം സ്വദേശി ആന്റണി ജോസഫിന്റെയും ഓമനയുടെയും ഇളയ മകൻ ജുബിൻ ജോസഫിനെ(39)ആണ് അറസ്റ്റുചെയ്തത്. സ്ഥിരം വഴക്കുണ്ടാക്കുന്ന മകന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കാനായി അച്ഛൻ പോയ സമയത്തായിരുന്നു സംഭവം. ഓമല്ലൂര്‍ പുത്തൻപീടിക ജങ്ഷന് സമീപമുള്ള ശ്രീഭദ്ര ഫ്ലാറ്റിന്റെ താഴത്തെനിലയില്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഫ്ലാറ്റിലെത്തിയ ജുബിൻ മാതാപിതാക്കളോട് വഴക്കിട്ടു. ഇതേത്തുടര്‍ന്ന് പരാതി നല്‍കാൻ അച്ഛൻ ആന്റണി പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് പോയി. ഫ്ലാറ്റിന് അകത്തുകയറിയ ജുബിൻ ഓമനയോട് ഭക്ഷണം ഉണ്ടാക്കി നല്‍കാൻ ആവശ്യപ്പെട്ടു. ഇഷ്ടഭക്ഷണം വേണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പ്രകോപിതനായ ജുബിൻ ഫ്ലാറ്റിലെ കിടപ്പുമുറിക്ക് തീയിട്ടു. ഈസമയം ഓമന മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ. കട്ടില്‍, മെത്ത മറ്റ് വീട്ടുസാധനങ്ങള്‍ എല്ലാം പൂര്‍ണമായി കത്തിനശിച്ചു. മുറിയില്‍നിന്ന് പുറത്തുചാടിയ ഓമന വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഇവർക്ക്…
Read More » -
Kerala
കാന്തല്ലൂർ എന്ന കേരളത്തിന്റെ കാശ്മീർ
വിദൂരതയിൽ കോടമഞ്ഞ് നിറഞ്ഞ മലനിരകളും താഴെക്ക് കുത്തനെയൊഴുകുന്ന ചെറു അരുവികളും മഞ്ഞില്‍ കുളിരണിഞ്ഞ താഴ്‌വരകളും അലസമായ നടക്കുമ്പോള്‍ കൈയ്യെത്തുന്ന അകലത്തില്‍ നിന്ന് ഒരു ആപ്പിളോ, ഓറഞ്ചോ, മാതളമോ ഒക്കെ പൊട്ടിച്ച് കഴിക്കാനും ഒക്കെ കഴിയുന്ന ഒരിടം. കേട്ടിട്ട് ഇത് കാശ്മീരിലെയോ ഹിമാചല്‍പ്രദേശിലെയോ ഏതെങ്കിലും സ്ഥലമാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി.കേരളത്തിന്റെ കാശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ ആപ്പിള്‍ താഴ്വരയായ കാന്തല്ലൂരിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂര്‍.കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കാന്തല്ലൂര്‍. മനംകുളിര്‍പ്പിക്കുന്ന ശാന്തമായ കാലാവസ്ഥയാലും ഹൃദയം നിറയ്ക്കുന്ന പ്രകൃതിഭംഗിയാലും പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ തന്നെ ബെസ്റ്റ് ടൂറിസം വില്ലേജ് എന്ന പുരസ്കാരം കഴിഞ്ഞ ദിവസമാണ് കാന്തല്ലൂര്‍ സ്വന്തമാക്കിയത്.ജനപങ്കാളിത്തത്തോടെ ടൂറിസം വളര്‍ച്ചയ്‌ക്ക് വേണ്ടി പദ്ധതികള്‍ തയ്യാറാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്.കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ…
Read More » -
Feature
മൊബൈല്‍ അപകടകാരി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മൊബൈൽ ഉപയോഗിക്കുമ്ബോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം. ലിഥിയം അയോണ്‍ ബാറ്ററികളാണ് സാധാരണ സ്മര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാറ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ബാറ്ററി ചാര്‍ജിംഗിലുണ്ടാകുന്ന തകരാറുകളാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. ചാര്‍ജിങ് ചാര്‍ജിങ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്ബോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ചാര്‍ജിംഗിന് ഇട്ട ഫോണ്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തില്‍ ചാര്‍ജ് ചെയ്യുമ്ബോല്‍ ഫോണ്‍ അമിതമായി ചൂടാവുകയും ചാര്‍ജിംഗ് പ്രക്രിയ കൃത്യമായി നടക്കാതെ വരികയും ചെയ്യുന്നു. ഏറെ നേരം ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഫോണിന്റെ ഹീറ്റിംഗ് കപ്പാസിറ്റിക്കപ്പുറം പോവുകയും ഫോണ്‍ പൊട്ടിത്തെറിക്കുന്നതിലേക്കെത്തുകയും ചെയ്യുന്നു. 100 ശതമാനം ചാര്‍ജ് ആയ ശേഷമേ പ്ലഗില്‍ നിന്നും എടുത്തുമാറ്റാവൂവെന്ന ചിന്ത ഒഴിവാക്കണം. കാരണം 20 മുതല്‍ 80 ശതമാനം വരെയാണ് ഓരോ…
Read More » -
Kerala
എവിടെ നിന്നാലും ജയിക്കും; തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ നേരിടാന്‍ തയ്യാറെന്ന് ഭീമൻ രഘു
തിരുവനന്തപുരം:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ നേരിടാന്‍ താന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് നടന്‍ ഭീമന്‍ രഘു. എവിടെ നിന്നാലും ജയിക്കും എന്ന ആത്മവിശ്വാസമുള്ള വ്യക്തിയാണ് താനെന്നും നടന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിലുമായി നടന്‍ രംഗത്ത് എത്തിയത്. ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും എല്‍ഡിഎഫിന്റെ പ്രചാരകനാകാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. അടുത്തിടെയാണ് നടന്‍ ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മില്‍ അംഗത്വം എടുത്തത്.
Read More »