KeralaNEWS

ബൈക്ക്  പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം, ജ്യേഷ്ഠനെ അനുജൻ വെടിവെച്ചു കൊന്നു

   എറണാകുളം ആലുവയിൽ അനുജൻ ജ്യേഷ്ഠനെ വെടിവെച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൻ (48) ആണ് മരിച്ചത്.  ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി തോമസ്. പിതാവിനൊപ്പം ഒരേ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. വീട്ടിൽ മുന്നിൽ ബൈക്ക് പാർക്ക് ചെയ്തിതിനെച്ചൊല്ലി രാവിലെ ഉണ്ടായ തർക്കത്തെ തുടർന്ന്  തോമസിന്റെ ബൈക്ക്  പോൾസൻ അടിച്ചു തകർത്തിരുന്നു.  ഇതിൽ തോമസ് പൊലീസിൽ പരാതി നല്കിയിരുന്നു. രാത്രി ഇതേചൊല്ലി ഉണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് തോമസ് പോൾസനെ വെടിവെക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് തോമസിനെ കസ്‌റ്റഡിയിലെടുത്തു.

Back to top button
error: