ചെന്നൈ:തമിഴ്‌നാട്ടിലെ തിരുപോരൂരില്‍ എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ പ്രതിമയില്‍ അജ്ഞാതര്‍ കാവി ഷാളണിയിച്ചു.ഇരുമ്ബ് കൂടുകൊണ്ട് സംരക്ഷിച്ചിരുന്ന പ്രതിമയിലാണ് കാവി ഷാളണിയിച്ചത്.
തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടതിനു തൊട്ടുപിന്നാലെയാണ് സംഭവം.വിവരമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ എഐഎഡിഎംകെ പ്രവർത്തകർ സ്ഥലത്തെ ബിജെപി ഓഫീസ് അടിച്ചു തകർത്തു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്.
മുന്‍കാല നേതാക്കളെ ഉള്‍പ്പെടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നിരന്തരം അധിക്ഷേപിച്ചതോടെയാണ് എഐഎഡിഎംകെ സഖ്യം വിട്ടത്.