രാജ്യത്തെ തന്നെ ബെസ്റ്റ് ടൂറിസം വില്ലേജ് എന്ന പുരസ്കാരം കഴിഞ്ഞ ദിവസമാണ് കാന്തല്ലൂര്‍ സ്വന്തമാക്കിയത്.ജനപങ്കാളിത്തത്
മൂന്നാറിന്റെ മലമടക്കുകളുടെ പശ്ചാത്തലത്തിലാണ് കാന്തല്ലൂർ ഗ്രാമം അതിസുന്ദരിയായി നിലനിൽക്കുന്നത്.മൂന്നാറിൽ നിന്ന് ഏറെ സഞ്ചാരികൾ മറയൂർ വഴി കാന്തല്ലൂരിലേക്കെത്തുന്നു.കൃഷി
പച്ചപ്പണിഞ്ഞ പാടങ്ങളും അതിനു നടുവിൽ ഓല മേഞ്ഞ പുരകളും നാടിന്റെ ഐശ്വര്യം കൂട്ടുന്നു.ചന്ദനമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ് കാന്തല്ലൂരിലൂടെയുള്ള യാത്ര മനസ്സിന് കുളിരു പകരുന്ന അനുഭവമാണ്.നയനമനോഹരങ്ങളായ കാഴ്ചകൾ മാത്രമല്ല, ഇവിടെ ഓറഞ്ച് തോട്ടങ്ങളുണ്ട്. ആപ്പിൾ കായ്ക്കുന്ന പറമ്പുകളുണ്ട്.പാഷൻ ഫ്രൂട്ടും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളുമുണ്ട്.കരിമ്പിൻ നീര് ഊറ്റിയെടുത്ത് ശർക്കരയുണ്ടാക്കുന്ന ഫാക്ടറികളും കാന്തല്ലൂരിന്റെ ദൃശ്യങ്ങൾക്കു മാറ്റുകൂട്ടുന്നു.
മുനിയറകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.മനുഷ്യർ പാർത്തിരുന്ന ഗുഹകളാണ് മുനിയറകളെന്നു കരുതുന്നു. മൃതദേഹം അടക്കം ചെയ്തിരുന്ന കുഴികളാണ് ഇതെന്നും പറയപ്പെടുന്നു.അതെന്തായാലും മനുഷ്യന്റെ ആദിമ കാല ജീവിതം മുനിയറികളിൽ കണ്ടറിയാം. വനം വകുപ്പാണ് ഇതു സംരക്ഷിക്കുന്നത്.
ഒരുകാലത്ത് ജൈന സന്യാസിമാരുടെ ആവാസകേന്ദ്രമായിരുന്ന കണ്ണകി ക്ഷേത്രവും മുനിയറകളും ഇവിടുത്തെ ചരിത്രശേഷിപ്പുകളാണ്.പട്ടിശേരി അണക്കെട്ടും പാമ്പാറിന്റെ കൈവഴിയായ ചെങ്കല്ലാറും കാന്തല്ലൂരിനെ ജൈവകാർഷിക സമൃദ്ധമാക്കുന്നു.സംഘകാല സാഹിത്യത്തിൽ മറയൂർ മലഞ്ചരിവുകളെക്കുറിച്ച് പ്രതിപാദിക്കുന്ന പദ്യങ്ങളുണ്ട്. പഴനിമലക്ക് തെക്ക് കാന്തളകൾ പൂക്കുന്ന മലഞ്ചരിവുകളിൽ ചന്ദനമരത്തിന്റെ പഴങ്ങൾ കഴിച്ച് മത്ത് പിടിച്ചിരിക്കുന്ന കുരങ്ങുകളെ കുറിച്ച് പുറനാനൂറിലും വിവരിക്കുന്നുണ്ട്.
മനോഹരമായ ഭൂപ്രകൃതിയാണ് കാന്തല്ലൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കി മാറ്റുന്നത്. കാന്തല്ലൂരില്‍ വിളയുന്ന ആപ്പിള്‍ വളരെ പ്രശസ്തമാണ്.ഇവിടുത്തെ ആപ്പിള്‍ താഴ്‌വരയിലൂടെയുള്ള ചെറുനടത്തതിനും തോട്ടത്തില്‍ നിന്ന് തന്നെ നേരിട്ട് ആപ്പിള്‍ മേടിക്കാനും മരത്തില്‍ നിന്ന് പറിച്ചെടുക്കാനും ഒട്ടേറപേര്‍ ഇവിടെയെത്താറുണ്ട്.പശ്ചിമഘട്ടത്