Month: September 2023
-
India
ഗൂഗിള്‍ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ; വിശദവിവരങ്ങൾ
യു.പി.ഐ വഴിയുള്ള പണമിടപാട് ഇന്ന് സര്‍വസാധാരണമായ കാര്യമാണ്.അതില്‍ തന്നെ ഗൂഗിള്‍ പേ ഉപയോഗിക്കാത്തവര്‍ വളരെ വിരളവും.ഇപ്പോഴിതാ ഗൂഗിള്‍ പേ വഴി പണമിടപാടുകള്‍ നടത്തുന്നവര്‍ക്ക് വായ്പ എടുക്കാനുള്ള സൗകര്യം കൂടി നിലവില്‍ വന്നിരിക്കുകയാണ്. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിള്‍ പേ വഴി വായ്പ എടുക്കാവുന്നത്.ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ ഫിനാൻസാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പണം നല്‍കുകയുള്ളൂ. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും.36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക.വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും എളുപ്പമാണ്. മൊബൈല്‍ വഴി ഗൂഗിള്‍ പേയില്‍ തന്നെ എളുപ്പത്തില്‍ തന്നെ വായ്പ അപേക്ഷ പൂര്‍ത്തിയാക്കാം. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.
Read More » -
India
ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ യൂറോപ്യൻ രാജ്യങ്ങൾ
ന്യൂഡൽഹി: ഇന്ത്യന്‍ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ ബോസ്നിയ അടക്കമുള്ള രാജ്യങ്ങൾ രംഗത്ത്.2019 മുതല്‍ ഈ ക്രോയേഷ്യകാരന്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യ പരീശിലകനാണ്.ക്രോയേഷ്യക്ക് വേണ്ടി ലോകകപ്പില്‍ അടക്കം കളിച്ച സ്റ്റിമാച്ച് പിന്നീട് അവരുടെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായും സേവനം ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി എത്തിയതോടെ ആദ്യ കാലങ്ങളില്‍ വലിയ വെല്ലുവിളികളായിരുന്നു സ്റ്റിമാച്ചിന് നേരിടേണ്ടി വന്നത്. ടീമിന് മികച്ച റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ തിരിച്ചടിയിലൂടെ പോവുകയായിരുന്നു ആ സമയത്ത്.പക്ഷേ ഇപ്പോൾ കാര്യങ്ങള്‍ മാറി. ഇത്തവണ ഈ ക്രോയേഷ്യകാരന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത് രണ്ട് അന്തരാഷ്ട്ര കിരീടങ്ങളാണ്. ആദ്യം സാഫ് കപ്പ്, പിന്നാലെ ഇന്റർകോണ്ടിനെന്റൽകപ്പ്. ഇപ്പോള്‍ ഇതാ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ നോക്കോട്ട് റൗണ്ടിലേക്ക് വരെ ടീം ഇന്ത്യ യോഗ്യത നേടിയിരിക്കുന്നു.അതും 13 വർഷങ്ങൾക്കു ശേഷം. എന്നാല്‍ ഇഗോര്‍ സ്റ്റിമാച്ചിനെ റാഞ്ചാന്‍ യൂറോപ്പില്‍ നിന്നുള്ള പ്രധാന ടീമുകളിലൊന്നായ…
Read More » -
India
മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഉഗ്രസ്ഫോടനം; മൂന്നുപേര്‍ക്ക് പരിക്ക്
മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. നാസിക്കിലെ സിഡ്‌കോ ഉത്തം നഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. സ്‌ഫോടനം നടന്ന വീടിന്റെ ചുറ്റുമുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തഞ്ചാവൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം.പാപനാശം സ്വദേശി പി കോകില(33) യാണ് മരിച്ചത്.ചാര്‍ജ് ചെയ്യുകയായിരുന്ന ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Read More » -
Kerala
ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കി ചെറുതോണി പാലവും മൂന്നാര്‍-ബോഡിമെട്ട് പാതയും
ഇടുക്കി: നിര്‍മ്മാണം പൂര്‍ത്തിയായ ഇടുക്കി ചെറുതോണി പാലവും മൂന്നാര്‍-ബോഡിമെട്ട് പാതയും ഉദ്ഘാടനത്തിനൊരുങ്ങി.രണ്ടു പദ്ധതികളും ഒക്ടോബര്‍ 12 ന് നാടിന് സമര്‍പ്പിക്കും. 2018 ല്‍ ഇടുക്കി ഡാം തുറന്നതോടെ, അപകടകരമായ രീതിയില്‍ ചെറുതോണി ചപ്പാത്തിനു മുകളിലൂടെ വെള്ളം ഒഴുകുന്ന സാഹചര്യമുണ്ടായതോടെയാണ് പുതിയ പാലം എന്ന ആവശ്യം ഇവിടെ ശക്തമായത്.2020 ഒക്ടോബര്‍ ഒന്നിനാണ് പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത്. വീതി കുറഞ്ഞ മൂന്നാര്‍ ഗ്യാപ് റോഡ് ഉള്‍പ്പെടുന്ന ബോഡിമെട്ട് പാതയുടെയും നിർമ്മാണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.
Read More » -
Kerala
മതിലിടിഞ്ഞു ശരീരത്തില്‍ വീണ് ഒന്നര വയസുകാരൻ മരിച്ചു
പാലക്കാട്:മതിലിടിഞ്ഞു ശരീരത്തില്‍ വീണ് ഒന്നര വയസുകാരൻ മരിച്ചു. വില്‍സണ്‍-ഗീത ദമ്ബതികളുടെ മകൻ വേദവ് ആണ് മരിച്ചത്.പോത്തമ്ബാടം കാടംകുറിശ്ശിയിലാണ് ദാരുണ സംഭവമുണ്ടായത്. മുത്തശ്ശനൊപ്പം വീടിനു സമീപത്തെ റോഡിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം. ബലക്ഷയമുള്ള മതില്‍ ഇടിഞ്ഞു കുട്ടിയുടെ ശരീരത്തിലേക്കു വീഴുകയായിരുന്നു.ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read More » -
India
ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ലിംഗത്തിലെ ഞരമ്പ് പൊട്ടി; നവദമ്പതികൾ ജീവനൊടുക്കി
ചെന്നൈ: മധുരവോയലിനു സമീപം ആലപ്പാക്കം ധനലക്ഷ്മി നഗറിൽ ദമ്പതികൾ ജീവനൊടുക്കി.ഇവിടെ കട നടത്തിവരികയായിരുന്ന തിരുനെൽവേലി സ്വദേശി 22 കാരനായ ശക്തിവേലും(22) ഭാര്യ ആരതിയുമാണ്(20) ജീവനൊടുക്കിയത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.വിവാഹശേഷം ഇരുവരും ചെന്നൈയിലെ മധുരവോയലിലായിരുന്നു താമസം.കഴിഞ്ഞ ദിവസം രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല.തുടർന്ന് അയൽപ്പക്കത്തുള്ള ഒരാളെ വിളിച്ചപ്പോൾ കട തുറന്നിട്ടില്ല എന്നറിഞ്ഞതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മധുരവോയൽ പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്നപ്പോൾ ഭാര്യയെയും ഭർത്താവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പോലീസിന്റെ പരിശോധനയിൽ ശക്തിവേൽ എഴുതിയതെന്ന് കരുതപ്പെടുന്ന ഒരു കത്തും കണ്ടെത്തിയിട്ടുണ്ട്. അതിൽ “എന്റെ ലിംഗ ഞരമ്പ് പൊട്ടി എനിക്കിനിയൊരു കുട്ടിയുണ്ടാകില്ല, അതിനാൽ ഞങ്ങൾ ജീവനൊടുക്കുന്നു , ആരും ഇതിൽ ഉത്തരവാദികളല്ല” എന്നാണ് എഴുതിയിരിക്കുന്നത്. വിവാഹശേഷം ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ ശക്തിവേലിന്റെ ലിം ഗത്തിലെ ഞരമ്പ് പൊട്ടിയതായും അതിനുശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാതെ വന്നതായും പറയപ്പെടുന്നു.എന്നാൽ തങ്ങൾക്കിതിനെപ്പറ്റി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. …
Read More » -
NEWS
ഏഷ്യൻ ഗെയിംസ് ഫുട്ബോൾ: സൗദിയെ വിറപ്പിച്ച് ഇന്ത്യ കീഴടങ്ങി
ബീജിംഗ്: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ഫുട്‌ബോളില്‍ ഇന്ത്യയുടെ പോരാട്ടം പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ അവസാനിച്ചു.13 വര്‍ഷങ്ങള്‍ക്കു ശേഷം നോക്കൗട്ട് റൗണ്ടിലേക്കു യോഗ്യത നേടിയ ഇന്ത്യയെ കരുത്തരായ സൗദി അറേബ്യയയാണ് പരാജയപ്പെടുത്തിത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സൗദിയുടെ വിജയം.ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്.ലയണൽ മെസ്സിയുടെ അർജന്റീനയെ ഖത്തർ ലോകകപ്പിൽ അട്ടിമറിച്ച ടീമാണ് സൗദി അറേബ്യ.
Read More » -
India
മഥുര ട്രെയിൻ അപകടത്തിനു കാരണം ജീവനക്കാരന്റെ അശ്രദ്ധ
മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്‍റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. ചൊവ്വാഴ്ചയാണ് മഥുര ജംഗ്ഷൻ റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്ബര്‍ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിൻ പാഞ്ഞുകയറി അപകടമുണ്ടായത്. ട്രെയിനില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലോക്കോ പൈലറ്റ് ഇറങ്ങിയ ശേഷം ഒരു റെയില്‍വേ ഉദ്യോഗസ്ഥൻ ക്യാബില്‍ കയറുന്നത് വീഡിയോയില്‍ കാണാം. ശേഷം തന്‍റെ ബാഗ് എഞ്ചിൻ ത്രോട്ടിലില്‍ വയ്ക്കുന്നു. ബാഗിന്‍റെ സമ്മര്‍ദ്ദത്തില്‍ ത്രോട്ടില്‍ മുന്നോട്ട് നീങ്ങിയത് ശ്രദ്ധിക്കാതെ ജീവനക്കാരന്‍ ഫോണില്‍ മുഴുകിയിരിക്കുന്നത് ദൃശ്യങ്ങളില്‍ ഉള്ളത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയപ്പോഴാണ് ജീവനക്കാരന്‍ ശ്രദ്ധിക്കുന്നത്. ട്രെയിൻ നിര്‍ത്താൻ ജീവനക്കാരൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Read More » -
Kerala
രണ്ടാം വന്ദേഭാരതിന് ഏറ്റവും കൂടുതൽ യാത്രക്കാർ തിരൂരിൽ; ടിക്കറ്റ് കിട്ടാനില്ല
വന്ദേഭാരത് ട്രയിനിന് ആദ്യഘട്ടത്തിൽ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാതിരുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.എന്നാൽ, രണ്ടാം വന്ദേഭാരത് തിരൂരിൽ സ്റ്റോപ്പുമായാണ് എത്തിയത്. വലിയ സ്വീകരണം തിരൂരുകാർ വന്ദേഭാരതിന് നൽകുകയും ചെയ്തു. രണ്ടാം വന്ദേഭാരതിന്റെ ആദ്യയാത്രയിൽ തിരുവനന്തപുരത്ത് നിന്ന് തിരൂരിൽ വന്നിറങ്ങിയത് 44 പേർ ആയിരുന്നു.തിരുവനന്തപുരം, എറണാകുളം, കൊല്ലം എന്നിവിടങ്ങളിൽ നിന്നായിരുന്നു തിരൂരിലേക്കുള്ളവർ വന്ദേഭാരതിൽ കയറിയത്. മാത്രമല്ല തിരൂരിൽ നിന്ന് പത്തുപേർ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലേക്കായി വന്ദേഭാരതിൽ കയറുകയും ചെയ്തു. തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേയ്ക്ക് ഒരു നഷ്ടവും ഉണ്ടാക്കില്ലെന്ന ശുഭസൂചനയാണ് ആദ്യദിവസം തന്നെ തിരൂരിലെ ജനങ്ങൾ നൽകിയത്.രണ്ടാം വന്ദേ ഭാരത് വന്നപ്പോൾ സ്റ്റോപ്പ് അനുവദിച്ച് കിട്ടിയ തിരൂർ ടിക്കറ്റ് ബുക്കിങിലും സ്മാർട്ടാണ്. ഒക്ടോബർ രണ്ടാം തീയതി വരെ തിരുവനന്തപുരത്ത് നിന്ന് തിരൂരിലേക്കും തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റിലാണ്. മാത്രമല്ല, തിരൂരിൽ നിന്ന് കാസർകോടിലേക്കും ടിക്കറ്റ് ലഭ്യമല്ല.ഏതായാലും തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചത് റെയിൽവേയ്ക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാക്കില്ലെന്ന സൂചനകളാണ് ടിക്കറ്റ്…
Read More » -
Kerala
കൊച്ചുവേളി- ബയ്യപ്പനഹള്ളി എസ്എംടി സ്പെഷ്യൽ ഫെയർ ട്രെയിൻ
ദസറ സമയത്ത് നാട്ടിലേക്ക് പോകുന്നുണ്ടെങ്കിൽ, പോകാനും തിരികെ വരാനുമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ സമയം ഇതാണ്.ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്കും തിരികെയും ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് ദക്ഷിണ റെയിൽവേ ഒരുക്കിയിട്ടുണ്ട്: കൊച്ചുവേളി- ബയ്യപ്പനഹള്ളി എസ്എംടി സ്പെഷ്യൽ ഫെയർ ട്രെയിൻ. മഹാനവമിയുമായി ബന്ധപ്പെട്ട് ഒക്ടോബർ 20 വെള്ളിയാഴ്ച മുതൽ 24 ചൊവ്വാഴ്ച വരെ നീളുന്നതാണ് അവധി.അഞ്ച് രാത്രിയും നാല് പകലും ഈ നീണ്ട വാരാന്ത്യത്തിന്‍റെ ഭാഗമായി നിങ്ങൾക്ക് ലഭിക്കും. കൊച്ചുവേളി- ബയ്യപ്പനഹള്ളി 06083 കൊച്ചുവേളി- ബയ്യപ്പനഹള്ളി 06083 KCVL SMVB SPL (06083) സ്പെഷ്യൽ ട്രെയിൻ ഒക്ടോബർ 3,10 എന്നീ ശനിയാഴ്ചകളിൽ വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 16 മണിക്കൂർ 50 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 10.55ന് എസ്എംവിടി ബെംഗളുരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. സ്ലീപ്പർ, എസി ത്രീ ടയർ ക്ലാസുകളാണ് ട്രെയിനിലുള്ളത്. ആകെ 19 സ്റ്റോപ്പുകൾ ഉണ്ട്. കൊച്ചുവേളി 6.05 pm കൊല്ലം ജംങ്ഷന്‍ 7.10 pm…
Read More »