KeralaNEWS

ബൈക്ക് ഡിവൈഡറില്‍ തട്ടിമറിഞ്ഞ് യുവാവ് മരിച്ചു

തൃശൂർ:‍ആറാംകല്ലിൽ ബൈക്ക് ഡിവൈഡറില്‍ തട്ടിമറിഞ്ഞ് യുവാവ് മരിച്ചു. പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ടി.രാജപ്പന്‍റെ മകൻ വിഷ്ണുവാണ്(27) മരിച്ചത്.

പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ചാറ്റല്‍മഴ ഉണ്ടായിരുന്നതിനാല്‍ ബൈക്ക് നിയന്ത്രണം വിട്ട് തെന്നിമാറി ഡിവൈഡില്‍ ഇടിച്ചുമറിയുകയായിരുന്നു.

Back to top button
error: