KeralaNEWS

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; മുണ്ടക്കയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി ലൈംഗീകമായി ഉപദ്രവിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കണമല  തുണ്ടിയിൽ വീട്ടിൽ അരുൺ തോമസ്(24) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ  ആരുമില്ലാതിരുന്ന സമയം നോക്കി പീഡിപ്പിക്കുകയായിരുന്നു.കുട്ടിയുടെ സ്വഭാവത്തിൽ പൊടുന്നനെ ഉണ്ടായ വ്യത്യാസത്തെ തുടർന്ന് വീട്ടുകാർ ഡോക്ടറിന്റെ അടുത്ത് എത്തിച്ചപ്പോഴാണ്  പീഡന വിവരം  പുറത്തറിയുന്നത്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Back to top button
error: