Month: September 2023
-
”അന്വേഷണം വേണ്ടെന്ന നിലപാട് ആഭ്യന്തര കലാപം ഭയന്ന്; സോളാര്‍ യുഡിഎഫിനെ തിരിഞ്ഞു കുത്തുന്നു”
തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് നിലപാട് അവസരവാദപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആഭ്യന്തര കലാപം ഭയന്നാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത്. ഇടതുപക്ഷത്തിനെതിരായ നീക്കം യുഡിഎഫിനെ ഇപ്പോള്‍ തിരിഞ്ഞു കുത്തുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാമെന്നും എം വി ?ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. സോളാര്‍ ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് പരാതി നല്‍കില്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സി ബി ഐ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഇനി അന്വേഷണം ആവശ്യമില്ല. എന്നാല്‍ സിബിഐ കണ്ടത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നല്‍കില്ലെന്നും എംഎം ഹസന്‍ ചൂണ്ടികാട്ടിയിരുന്നു. പിന്നീട് ഈ പ്രസ്താവന തിരുത്തിയ എം എം ഹസന്‍, സിബിഐ കണ്ടെത്തലില്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫ് തീരുമാനിച്ചതെന്ന് പറഞ്ഞു. മുഖ്യമന്ത്രി മുതല്‍ ഗണേഷ് കുമാറിന് വരെ ഗൂഢാലോചനയില്‍ പങ്കുണ്ട്. അന്വേഷണം ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹസന്‍…
Read More » -
Kerala
ക്ഷേത്രത്തില്‍ കാവിക്കൊടി വേണ്ട; രാഷ്ട്രീയ കൗശലം ആത്മീയാന്തരീക്ഷം തകര്‍ക്കുന്നത് അനുവദിക്കില്ല
കൊച്ചി: ക്ഷേത്രങ്ങള്‍ ആത്മീയ സാന്ത്വനത്തിന്റെയും ശാന്തതയുടെയും ദീപസ്തംഭങ്ങളാണെന്നും രാഷ്ട്രീയ കൗശലം അതിനു ഭംഗം വരുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്കുള്ള ശ്രമങ്ങള്‍ ക്ഷേത്രങ്ങളിലെ ആത്മീയാന്തരീക്ഷത്തെ ഇല്ലാതാക്കുന്നതിനെ ചെറുക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. കൊല്ലം ജില്ലയിലെ മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ കാവിക്കൊടി ഉയര്‍ത്തുന്നതിന് അനുമതി തേടി രണ്ടു ഭക്തര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ക്ഷേത്ര ചടങ്ങുകള്‍ നടക്കുമ്പോഴും മറ്റ് പ്രത്യേക അവസരങ്ങളിലും ക്ഷേത്ര പരിസരത്ത് കാവിക്കൊടി ഉയര്‍ത്താന്‍ അനുമതി തേടിയായിരുന്നു ഹര്‍ജി. ക്ഷേത്രത്തിന്റെയും ഭക്തരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിന് പാര്‍ഥസാരഥി ഭക്തജന സമിതി എന്ന സംഘടന രൂപീകരിച്ചിട്ടുണ്ടെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. ക്ഷേത്ര പരിസരത്ത് കാവിക്കൊടി ഉയര്‍ത്താന്‍ സമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തു. ഇതിനെത്തുടര്‍ന്നാണ് പൊലീസ് സംരക്ഷണം തേടി കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ പാവനാന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഉതകുന്ന പ്രവര്‍ത്തനമോ ലക്ഷ്യമോ അല്ല ഹര്‍ജിക്കാരുടേതെന്ന് കോടതി വിലയിരുത്തി.
Read More » -
India
അഭ്യൂഹങ്ങള്‍ക്ക് അകാലചരമം; പാര്‍ലമെന്റ് സമ്മേളന അജണ്ട പുറത്ത്, ‘ഇന്ത്യ’ പേടിച്ചതൊന്നുമില്ല
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അടുത്തയാഴ്ച ചേരുന്ന പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തു വിട്ടു. പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രവും പ്രാധാന്യവും ഇരുസഭകളും ചര്‍ച്ച ചെയ്യും. കൂടാതെ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമന ബില്‍ അടക്കം നാലു ബില്ലുകളും പ്രത്യേക സമ്മേളനം പരി?ഗണിക്കും. രാജ്യസഭയുടെയും ലോക്‌സഭയുടെയും സെക്രട്ടേറിയറ്റുകള്‍ പുറത്തുവിട്ട ബുള്ളറ്റിനിലാണ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമന ബില്‍ ( നിയമനം-സേവന നിബന്ധനകള്‍-കാലാവധി), പോസ്റ്റ് ഓഫീസ് ബില്‍, അഡ്വക്കേറ്റ്സ് ഭേദഗതി ബില്‍, പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍ എന്നിവയാണ് പ്രത്യേക സമ്മേളനത്തില്‍ പരിഗണനയ്ക്ക് വരുന്ന ബില്ലുകള്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. നേരത്തെ പ്രത്യേക സമ്മേളനം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതു മാറ്റി ഭാരത് എന്നാക്കുന്നതിനു വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്‍രെ പ്രത്യേക സമ്മേളനം വിളിച്ചതെന്നായിരുന്നു ഒരു അഭ്യൂഹം. ഒറ്റ രാജ്യം-ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ കൊണ്ടു വരാനാണെന്നായിരുന്നു മറ്റൊരു…
Read More » -
NEWS
ഇന്ത്യന്‍ വിദ്യാര്‍ഥിനി യുഎസില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടു; പൊട്ടിച്ചിരിച്ച പോലീസുകാരനെതിരേ നടപടി വേണമെന്ന് ഇന്ത്യ
ന്യൂയോര്‍ക്ക്: പൊലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പോലീസ് ഓഫീസര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണം പോലീസ് കൈകാര്യം ചെയ്ത രീതി ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു. 2023 ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കണ്ടുല(23), അമിത വേഗതയിലെത്തിയ പോലീസിന്റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ സ്വദേശിനിയായ ജാഹ്നവി. സിയാറ്റില്‍ പോലീസ് ഓഫീസര്‍ ഡാനിയല്‍ ഓഡറിന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡാനിയല്‍ ഓഡറിന്റെ സഹപ്രവര്‍ത്തകനായ പോലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ”അവള്‍ മരിച്ചു” എന്നു പറഞ്ഞ് ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റില്‍ പോലീസ് ഓഫീസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയല്‍. ഇദ്ദേഹം…
Read More » -
Kerala
സമൂഹമാധ്യമത്തിലൂടെ സൗഹൃദം; വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച് പണം തട്ടിയ 23 കാരൻ അറസ്റ്റില്‍
കോട്ടയം:സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച് പണം തട്ടിയ 23 കാരൻ അറസ്റ്റില്‍.പിറവം മലയില്‍ അതുല്‍ ( 23) ആണ് അറസ്റ്റിലായത്. സമൂഹമാധ്യമത്തിലൂടെയാണ് ഇയാള്‍ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഇവരെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ മറ്റു പെണ്‍കുട്ടികളെ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. എന്നാല്‍ വീട്ടമ്മ ഇത് നിരസിച്ചു. തുടര്‍ന്ന് ഇയാള്‍ വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തന്റെ കൈവശം ഉണ്ടായിരുന്ന നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.ഒപ്പം വീട്ടമ്മയുടെ വാട്സാപ്പ് നമ്പരും അയച്ചുകൊടുത്തിരുന്നു. ഏറ്റുമാനൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതുലിന്റെ പേരില്‍ പിറവം സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.
Read More » -
Crime
വഴി തിരിച്ചുവിട്ടതായി സംശയം; ഓട്ടോയില്‍നിന്ന് ചാടിയ മലയാളി യുവതിക്ക് പരിക്ക്
ബംഗളൂരു: യാത്രയ്ക്കിടെ ഓട്ടോഡ്രൈവര്‍ വഴി തിരിച്ചുവിടുന്നതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് ഓട്ടോയില്‍നിന്ന് ചാടിയ മലയാളിയുവതിക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ ഡേറ്റാ അനലിസ്റ്റായ 24-കാരിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മഹാദേവപുര പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൈ ലേഔട്ടിലായിരുന്നു സംഭവം. വലതുകൈക്കും ഇടുപ്പിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍മാര്‍ നാലാഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. പ്രശാന്ത് ലേഔട്ടില്‍ ഹോപ്പ്ഫാമിനു സമീപം പേയിങ് ഗസ്റ്റായി താമസിച്ചുവരുകയാണ് യുവതി. ബി. നാരായണപുരയില്‍നിന്ന് വിജിനപുര ബൃന്ദാവന്‍ ലേഔട്ടിലേക്കാണ് യുവതി ഓട്ടോ വിളിച്ചത്. യാത്രയ്ക്കിടെ ഡ്രൈവര്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്ന വഴി ഒഴിവാക്കി വേറെ വഴിക്കുപോയി. വാഹനങ്ങളോ ആള്‍ക്കാരോ ഇല്ലാത്ത വഴിയിലൂടെയാണ് പോയത്. ഇതില്‍ ദുരൂഹതതോന്നിയ യുവതി ഡ്രൈവറോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വേഗത്തില്‍ ഓടിച്ചുപോയി. ഇതേത്തുടര്‍ന്ന് യുവതി റോഡിലേക്ക് ചാടുകയായിരുന്നു. ഡ്രൈവര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് ആശുപത്രിയില്‍ ജോലിചെയ്യുന്ന സഹോദരിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഓട്ടോയുടെ നമ്പര്‍ വ്യക്തമായില്ല.
Read More » -
India
കാലികളെ മേയ്ക്കുന്നതില്‍ തര്‍ക്കം: മധ്യപ്രദേശിൽ അഞ്ചു പേരെ വെടിവെച്ചു കൊന്നു
ഭോപ്പാൽ:കാലികളെ മേയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടർന്ന് മധ്യപ്രദേശിൽ അഞ്ചു പേരെ വെടിവെച്ചു കൊന്നു.എട്ടു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. കേന്ദ്രമന്ത്രി നരോത്തം മിശ്രയുടെ ജന്മനാടായ രെണ്ട ഗ്രാമത്തിലാണ് അതിദാരുണ സംഭവം. മൂന്നു ദിവസം മുന്പുണ്ടായ തര്‍ക്കം ദംഗി-പാല്‍ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Read More » -
India
കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനാ കേണലും മേജറും അടക്കം മൂന്നു പേർക്ക് വീരമൃത്യു
ശ്രീനഗർ:കാശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കരസേനാ കേണലും മേജറും അടക്കം മൂന്നു പേർക്ക് വീരമൃത്യു.അനന്ത്നാഗ് ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് സംഭവം. 19 രാഷ്‌ട്രീയ റൈഫിള്‍സിലെ കമാൻഡിംഗ് ഓഫീസര്‍ കേണല്‍ മൻപ്രീത് സിംഗ്, മേജര്‍ ആശിഷ് ധോനാക്ക്, കാഷ്മീര്‍ പോലീസ് ഡിവൈഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണു വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ലഷ്കര്‍-ഇ-തൊയ്ബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരരുമായാണു സൈനികര്‍ പോരാടിയത്. അതേസമയം രജൗരിയില്‍ സുരക്ഷാസേന ഇന്നലെ ഏറ്റുമുട്ടലില്‍ രണ്ടാമത്തെ ഭീകരനെ വധിച്ചു. നാര്‍ല ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരനെ കഴിഞ്ഞദിവസം വധിച്ചിരുന്നു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. കിഷ്ത്വാര്‍ ജില്ലക്കാരനായ റൈഫിള്‍മാൻ രവികുമാര്‍ ആണു വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിനിടെ കരസേനയുടെ ഡോഗ് യൂണിറ്റിലെ ലാബ്രഡോര്‍ നായ കെന്‍റിനു ജീവൻ നഷ്ടമായി. ഭീകരര്‍ക്കെതിരേയുള്ള ഒന്പത് സൈനികനീക്കങ്ങളില്‍ കെന്‍റ് പങ്കെടുത്തിട്ടുണ്ട്.
Read More » -
ഈ കെ.എസ്.ഇ.ബിയുടെ ഓരോ തമാശകള്‍… 23 വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്ക് 2054 രൂപയുടെ വൈദ്യുതി കുടിശിക നോട്ടീസ്!
തൃശൂര്‍: 23 വര്‍ഷം മുന്‍പ് മരിച്ച ആളുടെ പേരില്‍ വൈദ്യുതി കുടിശിക തീര്‍ക്കാനുള്ള നോട്ടീസ് അയച്ച് കെഎസ്ഇബി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിലെ ഇടശ്ശേരി ജി പരമേശ്വരന്‍ എന്നയാളുടെ പേരിലാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം വൈദ്യുതി കുടിശിക അടച്ചു തീര്‍ക്കാനുള്ള നോട്ടീസ് വന്നത്. 2009 മെയ് നാല് മുതല്‍ 2019 ജൂലൈ 30 വരെയുള്ള വൈദ്യുതി ചാര്‍ജായി 613 രൂപയും 18 ശതമാനം പലിശയായി 1441 രൂപയും ചേര്‍ത്ത് 2054 രൂപയാണ് മൊത്തം കുടിശികയായി കാണിച്ചിരിക്കുന്നത്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം 1042 രൂപ അടച്ചാല്‍ മതിയെന്ന ഇളവും നോട്ടീസിലുണ്ട്. ഓ?ഗസ്റ്റ് 11നാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2000ത്തിലാണ് പരമേശ്വരന്‍ മരിച്ചത്. ഇയാളുടെ പേരിലുള്ള കണ്‍സ്യൂമര്‍ നമ്പറിലുള്ള കണക്ഷന്‍ ഉള്‍പ്പെടുന്ന വീടും സ്ഥലവും 2006ല്‍ കുടുംബം മറ്റൊരു വ്യക്തിക്ക് വില്‍പ്പന നടത്തിയിരുന്നു. വസ്തു വാങ്ങിയ വ്യക്തി 2009ല്‍ വീട് പൊളിച്ചു നീക്കി. വൈദ്യുതി കുടിശിക അടച്ചു തീര്‍ത്തതായി പരമേശ്വരന്റെ കുടുംബം പറയുന്നു. നാളിതുവരെ കറന്റ് ബില്‍…
Read More »
