
19 രാഷ്‌ട്രീയ റൈഫിള്‍സിലെ കമാൻഡിംഗ് ഓഫീസര്‍ കേണല്‍ മൻപ്രീത് സിംഗ്, മേജര്‍ ആശിഷ് ധോനാക്ക്, കാഷ്മീര്‍ പോലീസ് ഡിവൈഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണു വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലഷ്കര്‍-ഇ-തൊയ്ബയുടെ നിഴല്‍ സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരരുമായാണു സൈനികര്‍ പോരാടിയത്. അതേസമയം രജൗരിയില്‍ സുരക്ഷാസേന ഇന്നലെ ഏറ്റുമുട്ടലില്‍ രണ്ടാമത്തെ ഭീകരനെ വധിച്ചു. നാര്‍ല ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരനെ കഴിഞ്ഞദിവസം വധിച്ചിരുന്നു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. കിഷ്ത്വാര്‍ ജില്ലക്കാരനായ റൈഫിള്‍മാൻ രവികുമാര്‍ ആണു വീരമൃത്യു വരിച്ചത്.
ഏറ്റുമുട്ടലിനിടെ കരസേനയുടെ ഡോഗ് യൂണിറ്റിലെ ലാബ്രഡോര്‍ നായ കെന്‍റിനു ജീവൻ നഷ്ടമായി. ഭീകരര്‍ക്കെതിരേയുള്ള ഒന്പത് സൈനികനീക്കങ്ങളില്‍ കെന്‍റ് പങ്കെടുത്തിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan