Month: September 2023
-
Crime
‘എക്‌സ്‌പോര്‍ട്ട്’ ബിസിനസില്‍ ‘എക്‌സ്‌പേര്‍ട്ട്’ ആക്കാമെന്ന് വാഗ്ദാനം; കുടുംബശ്രീപ്രവര്‍ത്തകരില്‍നിന്ന് പണം തട്ടിയവര്‍ പിടിയില്‍
കൊച്ചി: കയറ്റുമതി (എക്‌സ്‌പോര്‍ട്ട്) വ്യാപാരം പഠിപ്പിച്ച് ലൈസന്‍സ് എടുത്തുകൊടുക്കാമെന്നും ഉത്പന്നങ്ങള്‍ വിദേശത്തേക്ക് അയയ്ക്കാമെന്നും പറഞ്ഞ് കുടുംബശ്രീ ജീവനക്കാരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവും യുവതിയും അറസ്റ്റില്‍. കടവന്ത്ര കെ.പി. വള്ളോന്‍ റോഡിലെ വാണിജ്യ സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോട്ടോളാസ് ഗ്രൂപ്പ് ഓഫ് ബിസിനസ് സ്ഥാപന ഉടമ ചോറ്റാനിക്കര ദര്‍ശന എന്‍ക്ലേവില്‍ താമസിക്കുന്ന പി.കെ. സബിന്‍ രാജ് (33), സഹായി എളംകുളം പുതുക്കാട് വീട്ടില്‍ വൃന്ദ (39) എന്നിവരെയാണ് കൊച്ചി സിറ്റി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ മൂന്നാറിലെ കുടുംബശ്രീ വനിതകള്‍ പ്രതികളെ തടഞ്ഞുവെക്കുകയും മൂന്നാര്‍ പോലീസ് മുഖാന്തരം ഇവരെ സൗത്ത് പോലീസിന് കൈമാറുകയുമായിരുന്നു. കയറ്റുമതി വ്യാപാരം നടത്തുന്നതിനുള്ള പരിശീലനം തരാമെന്നും ബിസിനസ് ഡീല്‍ സംഘടിപ്പിച്ചുതരാമെന്നും പറഞ്ഞ് മൂന്നാര്‍ സ്വദേശി ജിതിന്‍ മാത്യുവിന്റെ പക്കല്‍നിന്ന് 2.14 ലക്ഷം രൂപ വാങ്ങി ചതിച്ചതിനാണ് അറസ്റ്റ്. ടീഷര്‍ട്ട് കയറ്റുമതി വ്യാപാരം ചെയ്യാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ പണം വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെയും വാണിജ്യ മന്ത്രിയുടെയും ഫോട്ടോകള്‍…
Read More » -
Crime
മരണത്തിലും വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ്; യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്നും അയച്ചു
കൊച്ചി: ഓണ്‍ലൈന്‍ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോണ്‍ ആപ്പുകള്‍. മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോണ്‍ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കള്‍ക്ക് അയച്ചത്. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളില്‍ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂട്ട ആത്മഹത്യയില്‍ ഓണ്‍ലൈന്‍ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരന്‍ ടിജോ പറഞ്ഞു. കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ശില്‍പയുടെ ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വിദേശത്തു പോകുന്നതുമായ ബന്ധപ്പെട്ടുണ്ടായ സാമ്പത്തികബാധ്യതയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. അതിനിടെയാണ് മരിച്ച യുവതി ഓണ്‍ലൈന്‍…
Read More » -
Crime
മദ്യലഹരിയില്‍ വാഹനമോടിച്ച് വീട്ടമ്മയെ ഇടിച്ചുകൊന്നു, നാലുപേര്‍ക്ക് ഗുരുതരപരിക്ക്; ലോറിയുടെ ക്ലീനര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ആര്യനാട് ഉഴമലയ്ക്കലില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി നിയന്ത്രണംവിട്ട് ഇടിച്ചുകയറി ഒരാള്‍ മരിക്കുകയും മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ ലോറി ഓടിച്ച ക്ലീനര്‍ റിമാന്റില്‍. കുറ്റിച്ചല്‍ പരുത്തിപ്പള്ളി പിണര്‍വിളാകത്ത് വീട്ടില്‍ ദിലീപ്(34)ആണ് റിമാന്റിലായത്. സംഭവ സ്ഥലത്തുനിന്നും പിടികൂടുമ്പോള്‍ തന്നെ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ആളുകള്‍ക്ക് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് നടത്തിയ കൃത്യമായതിനാല്‍ 304ാം വകുപ്പ് കുറ്റകരമായ നരഹത്യയ്ക്കാണ് ആര്യനാട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രിയോടെ പ്രതിയെ റിമാന്റ് ചെയ്തു. ഉഴമലയ്ക്കല്‍ കുളപ്പട എലിയാവൂര്‍ എലിയാക്കോണത്തുവീട്ടില്‍ ഷീലയാണ് (56)ആണ് ഇക്കഴിഞ്ഞ ദിവസം നടന്ന ലോറി അപകടത്തില്‍ ഉഴമലയ്ക്കല്‍ എലിയാവൂര്‍ ശാന്തിഗിരി ബഥനി ആശ്രമ ജംഗ്ഷനില്‍ വച്ച് മരിച്ചത്. ലോറി ഓടിച്ചിരുന്ന ക്ലീനര്‍ ദിലീപിനെ സംഭവ സ്ഥലത്തുനിന്നും നാട്ടുകാര്‍ തന്നെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.സംഭവ സ്ഥലത്തുവച്ച് ഇയാള്‍ നാട്ടുകാരോട് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടുവെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷാ…
Read More » -
India
ഭരണഘടനാ ശില്‍പ്പിയെന്നു അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടെന്ന്; ആര്‍എസ്എസ് ചിന്തകന്‍ അറസ്റ്റില്‍
ചെന്നൈ: ഭരണഘടനാ ശില്‍പ്പി ബിആര്‍ അംബേദ്കറിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍എസ്എസ് ചിന്തകന്‍ ആര്‍.ബി.വി.എസ് മണിയന്‍ അറസ്റ്റില്‍. ചെന്നൈ പൊലീസാണ് മണിയനെ അറസ്റ്റ് ചെയ്തത്. അംബേദ്കര്‍ ഒരു പട്ടികജാതിക്കാരന്‍ മാത്രമാണെന്നും ഭരണഘടനാ ശില്‍പ്പിയെന്നു അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം. വിശ്വഹിന്ദു പരിഷത് മുന്‍ തമിഴ്‌നാട് വൈസ് പ്രസിഡന്റാണ് മണിയന്‍. ഇയാള്‍ അംബേദ്കറെ അധിക്ഷേപിച്ചു നടത്തിയ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വലിയ തോതില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് നടപടി. ഭരണഘടനയ്ക്ക് ഒരു സംഭാവനയും ചെയ്ത ആളല്ല അംബേദ്കര്‍. ഒരു ടൈപ്പിസ്റ്റ് ചെയ്യേണ്ട ജോലി മാത്രമാണ് അംബേദ്കര്‍ ചെയ്തത്. പട്ടികജാതി സമുദായക്കാരനായി മാത്രമേ അംബേദ്കറിനെ കാണാന്‍ പാടുള്ളു. ഭരണഘടന ശില്‍പ്പിയെന്നു അംബേദ്കറെ വിളിക്കുന്നവര്‍ക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമര്‍ശം. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായി. പിന്നാലെയാണ് പൊലീസ് നടപടി. അംബേദ്കറിനെ അധിക്ഷേപിച്ചതിനാണ് അറസ്റ്റെന്നു ചെന്നൈ പൊലീസ് സ്ഥിരീകരിച്ചു.
Read More » -
Kerala
ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഞാൻ ശ്രമിച്ചെന്ന്,ഇത് നല്ല തമാശ തന്നെ ! : തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: സോളാര്‍ കേസില്‍ തനിക്കെതിരെ ദല്ലാള്‍ ടി.ജി നന്ദകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ‘മുഖ്യമന്ത്രി പദത്തിന് വേണ്ടി ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചു എന്ന തമാശ കുറേയായി കേള്‍ക്കുന്നു. അത് തമാശയായി തന്നെ നിലനില്‍ക്കട്ടെ. അതിനെ ഗൗരമായി കാണുന്നില്ല. ഞാൻ എന്താണെന്ന് എനിക്കും അറിയാം, ജനത്തിനുമറിയാം’. തിരുവഞ്ചൂര്‍ പറഞ്ഞു. ‘പഴ്‌സണല്‍ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ അറസ്റ്റ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന കെ.സി ജോസഫ് പറഞ്ഞതിനെ ഗൗരവം കുറച്ച് കാണുന്നില്ല. പാര്‍ട്ടിയുടെ അച്ചടക്ക സമിതി ചെയര്‍മാനാണ് താൻ. അതിനുള്ള മറുപടി ഈ രൂപത്തിലല്ല പറയേണ്ടത്. അത് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി എന്ത് നടപടി എടുക്കുമെന്ന് നോക്കട്ടെ. ഇല്ലെങ്കില്‍ മറുപടി പറയാം’. പാര്‍ട്ടിയെ ക്ഷീണിപ്പിക്കാൻ ശത്രുക്കള്‍ക്ക് വടി ഇട്ട് കൊടുക്കാൻ തയ്യാറല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Read More » -
Kerala
തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു; മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: തലസ്ഥാനത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തു വന്നത്. പനി ബാധിച്ച വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലായിരുന്നു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ആദ്യ നിപ പരിശോധനയാണ് ഇത്. കോഴിക്കോട് ജില്ലയില്‍ നിപ വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് കേരളം. അഞ്ച് പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ ചികിത്സയിലാണ്. കോഴിക്കോട് നിപ സ്ഥിരീകരിച്ച ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. മോണോ ക്ലോണല്‍ ആന്റിബോഡി ഇന്ന് എത്തിക്കും. ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോഴിക്കോട്ടെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി.
Read More » -
NEWS
ഇന്ന് ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിൽ പാക്കിസ്ഥാൻ ശ്രീലങ്ക പോരാട്ടം; ജയിക്കുന്ന ടീം ഫൈനലിൽ ഇന്ത്യയുടെ എതിരാളി
കൊളംബോ:ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിൽ ഇന്ന് പാക്കിസ്ഥാൻ ശ്രീലങ്ക യുമായി ഏറ്റുമുട്ടും;ൺ.ജയിക്കുന്ന ടീമായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ നേരത്തെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇരു ടീമും ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെയാണ് ഇന്ന് നടക്കാനിരിക്കുന്ന മത്സരം ശ്രീലങ്കയ്‌ക്കും പാകിസ്ഥാനും ജീവന്മരണ പോരാട്ടമായത്. നിലവില്‍, പോയിന്‍റ് പട്ടികയില്‍ ശ്രീലങ്ക രണ്ടാം സ്ഥാനത്തും പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.
Read More » -
Crime
ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടു, മകനേയും കുടുംബത്തേയും തീകൊളുത്തിയശേഷം പിതാവ വിഷം കഴിച്ചു; എല്ലാവരും ഗുരുതരാവസ്ഥയില്‍
തൃശൂര്‍: മണ്ണുത്തി ചിറക്കാക്കോട്ടു കുടുംബ വഴക്കിനെ തുടര്‍ന്ന് മകനും കുടുംബവും ഉറങ്ങുന്ന മുറിയിലേക്ക് പിതാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കൊട്ടേക്കാടന്‍ വീട്ടില്‍ ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ജോജിയുടെ പിതാവ് ജോണ്‍സനാണ് വ്യാഴാഴ്ച പുലര്‍ച്ചെ മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്‍സണ്‍ മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. രണ്ടു വര്‍ഷത്തോളമായി ജോണ്‍സനും മകനും പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. അപകടത്തില്‍ ജോണ്‍സനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. പൊള്ളലേറ്റ ജോജിയുടെയും മകന്‍ ടെണ്ടുല്‍ക്കറിന്റെയും നില ഗുരുതരമാണ്. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജോജിയും കുടുംബവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.…
Read More » -
Kerala
കരുണാകരനെ വെല്ലുവിളിച്ച് തിരുവനന്തപുരം നഗരത്തിൽ ആര്‍ എസ് എസ് പഥസഞ്ചലനം നടത്തിയ പി.പി.മുകുന്ദൻ
തിരുവനന്തപുരം:കേരളത്തില്‍ സംഘപ്രവര്‍ത്തനം വെല്ലുവിളികള്‍ നേരിട്ടിരുന്ന കാലഘട്ടത്തില്‍ ശക്തമായ നേതൃത്വവും സംഘടനാ പാഠവും കാണിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ബിജെപി നേതാവ് കൂടിയായ പി.പി മുകുന്ദൻ. ഏറ്റവും എടുത്തു പറയേണ്ടത് രാഷ്‌ട്രീയപരമായ വെല്ലുവിളികളായിരുന്നു.അക്കാലത്ത് തിരുവനന്തപുരത്ത് നടന്ന സംഘത്തിന്റെ ഒടിസിയുമായി ബന്ധപ്പെട്ട റൂട്ട് മാര്‍ച്ച് അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ തടയുകയും നിരോധിക്കുകയും ചെയ്തു.ആ വേളയിലൊക്കെ വളരെ തന്ത്രപൂര്‍വ്വം ഗവണ്‍മെന്റിന്റെ സർവ്വ സര്‍വ്വസന്നാഹങ്ങളെയും വെല്ലുവിളിച്ചു കൊണ്ട് ആ പരിപാടി തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്ത് വിജയകരമായി നടത്തിയത് മുകുന്ദന്റെ സംഘാടന മികവ് ഒന്നുകൊണ്ടു മാത്രമായിരുന്നു. ആര്‍എസ്‌എസിന് പൊതു സമൂഹത്തില്‍ അത്ര വലിയ സ്വീകാര്യത ലഭിക്കാതിരുന്ന സമയത്താണ് അദ്ദേഹം സമ്ബര്‍ക്ക പ്രമുഖായി പ്രവര്‍ത്തിച്ചത്. ആ കാലത്താണ് കേരളത്തിലെ എല്ലാ മേഖലകളിലുമുള്ള പ്രമുഖ വ്യക്തികളുമായി സംഘത്തിന് കൂടുതല്‍ അടുപ്പം ഉണ്ടാവുകയും കൂടുതല്‍ പരിചയമുണ്ടാകുകയും അവരുടെയൊക്കെ സ്വാധീനം സൃഷ്ടിക്കാനും കഴിഞ്ഞത്. എല്ലാ തലത്തിലും സംഘാടകൻ എന്ന നിലയിലും പ്രചാരകൻ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും നേതൃത്വവും എടുത്തു പറയേണ്ടതു…
Read More » -
NEWS
രണ്ട് ബിഗ് ടിക്കറ്റ് എടുക്കുന്നവർക്ക് രണ്ട് ടിക്കറ്റുകള്‍ അധികം നേടാം;ഓഫർ സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ
അബുദാബി: സെപ്റ്റംബര്‍ 13 മുതല്‍ 30 വരെ ബിഗ് ടിക്കറ്റിന്റെ ബൈ 2 ഗെറ്റ് 2 ഫ്രീ പ്രൊമോഷൻ വഴി വമ്ബൻ വിജയം നേടാൻ ഉപയോക്താക്കള്‍ക്ക് നാല് അവസരങ്ങള്‍.ഈ കാലയളവില്‍ രണ്ട് ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ അധികം നേടാം. ഇതോടെ ഒക്ടോബര്‍ മൂന്നിന് നടക്കുന്ന 15 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാൻഡ് നറുക്കെടുപ്പില്‍ വിജയിക്കാനുള്ള അവസരം നാലായി ഉയരും. ഇതേ ഡ്രോയില്‍ തന്നെ 9 സമാശ്വാസ സമ്മാനങ്ങളും ഇതേ ടിക്കറ്റിലൂടെ ലഭിക്കും. ഒരു ആഴ്ച്ച നറുക്കെടുപ്പിലും ഈ ടിക്കറ്റ് ഉപയോഗിച്ച് പങ്കെടുക്കാം. ഇതിലൂടെ 100,000 ദിര്‍ഹമാണ് ആഴ്ച്ച തോറും നേടാനാകുക. ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ഒക്ടോബര്‍ മൂന്നിന് വൈകീട്ട് 7.30-ന് ആണ്.ഗ്രാൻഡ് പ്രൈസിന് പുറമെ ഒൻപത് പേര്‍ക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം AED 100,000, മൂന്നാം സമ്മാനം AED90,000, നാലാം സമ്മാനം AED 80,000, അഞ്ചാം സമ്മാനം AED 70,000, ആറാം സമ്മാനം AED 60,000,…
Read More »