NEWSSocial Media

ഇത് ഞങ്ങളുടെ വിന്‍സിയല്ല, ഞങ്ങളുടെ വിന്‍സി ഇങ്ങനല്ല…

നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കിരയര്‍ ആരംഭിച്ചതാണ് വിന്‍സി അലോഷ്യസ്. ഇന്ന് ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്. അഭിനയിക്കണം എന്ന അടങ്ങാത്ത ആഗ്രഹവും അതിനു വേണ്ടി നടത്തിയ കഷ്ടപ്പാടും തന്നെയാണ് വിന്‍സി അലോഷ്യസിനെ ഈ വിജയത്തില്‍ എത്തിച്ചത്. വിന്‍സിയുടെ യുനീക്ക് ആയിട്ടുള്ള അഭിനയവും ലുക്കും എല്ലാം പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷ്ടമല്ലാത്തത് ഈ ലുക്ക് ആണ്.

അടി മുടി ആകെ മാറിയ തന്റെ പുതിയ ലുക്ക് വിന്‍സി അലോഷ്യസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. തന്റെ ആ വലിയ ദിവസത്തിന് വേണ്ടിയുള്ള മേക്കോവര്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഒരു സെല്‍ഫി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അതെ, ഇന്നാണ് വിന്‍സി ദേശീയ പുരസ്‌കാരം സ്വീകരിക്കാനായി ഡല്‍ഹിയിലേക്ക് പോകുന്നത്. അതിന് വേണ്ടിയാണ് ഈ മേക്കോവര്‍ നടത്തിയത്.

പക്ഷെ ഈ ലുക്ക് കൊള്ളില്ല എന്നാണ് കമന്റ് ബോക്സില്‍ ഭൂരിഭാഗം ആളുകളും പറയുന്നത്. മെലിഞ്ഞുണങ്ങി വല്ലാത്ത ഒരു കോലമായി. കണ്ടാല്‍ പോലും തിരിച്ചറിയാത്തതു പോലെ. ആ കറുത്ത, ചുരുണ്ട മുടി തന്നെയായിരുന്നു നല്ലത്. വിന്‍സിയുടെ ആ യുനീക്നസ്സ് നഷ്ട്പ്പെട്ടു, ഇപ്പോള്‍ മറ്റു നടിമാരെ പോലെയായി എന്നൊക്കെ വളരെ വികാരഭരിതമായിട്ടാണ് ചിലര്‍ കമന്റിട്ടിരിയ്ക്കുന്നത്.

വിന്‍സിയോടുള്ള സ്നേഹവും പരിഗണനയും കമന്റില്‍ കാണാം. എന്നാല്‍ കുറച്ചെങ്കിലും ആളുകള്‍ പുതിയ ലുക്കിനെ പ്രശംസിച്ചുകൊണ്ടും എത്തിയിട്ടുണ്ട്. എങ്ങനെയായാലും ഞങ്ങള്‍ നിങ്ങളുെട ആരാധകരാണ്, വളരെ മനോഹരമായിരിക്കുറ്റു, പ്രിറ്റി എന്നൊക്കെ പറഞ്ഞും കമന്റുകള്‍ വരുന്നുണ്ട്. ലവ് ഇമോജികള്‍ പങ്കുവച്ചാണ് ചിലര്‍ സ്നേഹം അറിയിക്കുന്നത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: