Month: September 2023

  • NEWS

    ”അച്യുതാനന്ദന്റെയത്ര അശ്ലീല പ്രസംഗം ആരില്‍ നിന്നും ഉണ്ടായിട്ടില്ല; ഉമ്മന്‍ചാണ്ടി സാറിന്റെ കല്ലറയിലെത്തി മാപ്പുപറയണം”

    കൊച്ചി: സോളര്‍ ലൈംഗികാരോപണക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന വാദം ശക്തമാകുന്നതിനിടെ, ഇതില്‍ മുന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്റെ പങ്ക് ഓര്‍മപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക് പോസ്റ്റ്. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ എക്കാലത്തെയും പ്രധാന ആയുധം. ഈ ശൈലിയുടെ പ്രായോഗിക തലത്തിലെ ഏറ്റവും ക്രൂര ഉദാഹരണമാണ് വിഎസ്. സ്വാര്‍ത്ഥതയും പ്രതികാരവും മാത്രം ഇന്ധനമായി സൂക്ഷിച്ച വിഎസിനു നടക്കാന്‍ കഴിയാത്തതിനാല്‍, ആ ചോരയിലെ മനഃസാക്ഷിയുള്ള ഏതെങ്കിലും മനുഷ്യര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി മാപ്പ് പറയണമെന്ന് രാഹുല്‍ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം സോളാര്‍ കേസിന്റെ വെളിപ്പെടുത്തലുകളില്‍ ഉമ്മന്‍ ചാണ്ടി എന്ന മനുഷ്യന്‍ എത്രമാത്രം നിരപരാധിയും നീതിമാനുമായിരുന്നു എന്ന് കേരളീയ പൊതു സമൂഹം കൂടുതല്‍ തിരിച്ചറിയുന്ന ദിവസങ്ങളാണിത്. ഈ സമയത്ത് ഒരു കാരണവശാലും നമ്മള്‍ മറന്നു പോകരുതാത്ത ഒരു പേരുണ്ട് വിഎസ് അച്യുതാനന്ദന്‍. വ്യക്തിയധിക്ഷേപവും തേജോവധവുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോര്‍മുഖത്തെ…

    Read More »
  • Crime

    ഒറ്റപ്പാലത്ത് കേരള എക്‌സ്പ്രസിനു നേരെയും കല്ലേറ്; ജനല്‍ ചില്ല് തകര്‍ന്നു

    പാലക്കാട്: ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനിനു നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തു നിന്നു ഡല്‍ഹിയിലേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ഡി 3 കോച്ചിന്റെ ജനല്‍ ചില്ലുകളില്‍ ഒന്ന് തകര്‍ന്നു. യാത്രക്കാര്‍ക്കു പരുക്കില്ല. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മായനൂര്‍ പാലം പരിസരത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഷൊര്‍ണൂര്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. അതേസമയം, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഈ മാസം എട്ടിന് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ താനൂരില്‍ പിടിയിലായിരുന്നു. താനൂരിന് സമീപത്തെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 21 നുണ്ടായ കല്ലേറില്‍ ട്രെയിന്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തില്‍ ആര്‍.പി.എഫ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൊര്‍ണൂര്‍ റെയില്‍വേ സംരക്ഷണ സേന കമാന്‍ഡറുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. അധ്യാപകരുടെയും…

    Read More »
  • Kerala

    പയ്യന്നൂരില്‍ വടിയില്ലാത്ത ഗാന്ധി പ്രതിമയില്‍ വടി തിരുകി കയറ്റി; പ്രതിയെ പിടികൂടാനാകാതെ പോലീസ്

    കണ്ണൂര്‍: പയ്യന്നൂര്‍ഗാന്ധി പാര്‍ക്കിലെ രാഷ്ട്രപിതാവിന്റെ പ്രതിമയോട് അനാദരവ് കാണിച്ചസംഭവത്തില്‍ പ്രതികളെ പിടികൂടാനാവാതെ ഇരുട്ടില്‍തപ്പി പോലീസ്. സംഭവത്തിനെതിരെ പരാതി നല്‍കിയിട്ടും പ്രശ്നത്തെ നിസാരവല്‍ക്കരിക്കുകയാണ് പോലീസെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയുടെ കൈയ്യില്‍ സാമൂഹിക വിരുദ്ധര്‍ വടി തിരുകിക്കയറ്റിയാണ് അനാദരവ് കാട്ടിയത്. ചിത്രകാരനും ശില്‍പ്പിയും ആക്ടിവിസ്റ്റുമായ സുരേന്ദ്രന്‍ കൂക്കാനമാണ് വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. 2018ല്‍ പയ്യന്നൂര്‍ നഗരസഭയ്ക്ക് വേണ്ടി പ്രശസ്ത ശില്‍പ്പി ഉണ്ണി കാനായിയാണ് ഗാന്ധി പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന പൂര്‍ണകായ പ്രതിമ നിര്‍മ്മിച്ചത്. 1934ല്‍ മഹാത്മാ ഗാന്ധി പയ്യന്നൂരില്‍ സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായാണ് ശില്‍പ്പം രൂപകല്‍പ്പന ചെയ്തത്. ഗാന്ധിജി പയ്യന്നൂരില്‍ വന്നപ്പോള്‍ അദ്ദേഹത്തെ നേരിട്ടു കണ്ട പത്മശ്രീ അപ്പുക്കുട്ട പൊതുവാളിന്റെ വാക്കുകളിലൂടെയാണ് ഉണ്ണികാനായി ശില്‍പ്പം രൂപകല്‍പ്പന ചെയ്തത്. അന്ന് കൈയ്യില്‍ വടി കരുതാതിരുന്ന കാലത്താണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. ഇതുപ്രകാരം കൈയ്യില്‍ വടിയില്ലാതെ നില്‍ക്കുന്ന ഗാന്ധി പ്രതിമയാണ് ഉണ്ണികാനായി നിര്‍മ്മിച്ചത്. എന്നാല്‍ ശില്‍പ്പത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് മാറ്റം…

    Read More »
  • Life Style

    നോര്‍വേ രാജകുമാരിക്ക് ‘മുറിവൈദ്യന്‍’ വരന്‍; നടതള്ളി രാജകുടുംബം

    നോര്‍വേ രാജകുമാരി മാര്‍ത്താ ലൂയിസും മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനുമായ ഡ്യൂറെക് വെററ്റും വിവാഹത്തിന് ഒരുങ്ങുന്നു. അടുത്ത വര്‍ഷം ഓഗസ്റ്റ് 31-നായിരിക്കും വിവാഹമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മാര്‍ത്ത പറയുന്നു. ഡ്യൂറെകിനൊപ്പമുള്ള ഒരു ചിത്രവും മാര്‍ത്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. നോര്‍വേയിലെ ഹെറാള്‍ഡ് രാജാവിന്റേയും സോന്‍ജ രാജ്ഞിയുടേയും മൂത്ത പുത്രിയാണ് 51-കാരിയായ മാര്‍ത്ത. അമേരിക്കക്കാരനായ ഡ്യൂറെകിനൊപ്പം ജീവിക്കാനായി 2022 നവംബര്‍ എട്ടിനാണ് മാര്‍ത്ത കൊട്ടാരം വിട്ടിറങ്ങിയത്. അതിനു മുമ്പ് ജൂണില്‍ ഇരുവരുടേയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും രാജ്യത്തേയും മുന്‍ ഭര്‍ത്താവിനേയും ഉപേക്ഷിച്ച് മാര്‍ത്ത അമേരിക്കയിലെത്തുകയുമായിരുന്നു. ”ഇപ്പോള്‍ മുതല്‍ ഞാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം.” കൊട്ടാരം വിട്ടിറങ്ങിയ ശേഷം മാര്‍ത്ത വ്യക്തമാക്കി. മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വാര്‍ത്ത ശരിയാണെന്ന് രാജകുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. രാജപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സോഷ്യല്‍ മീഡിയയില്‍ ഒന്നിനുവേണ്ടിയും മാര്‍ത്ത ഉപയോഗിക്കില്ലെന്നും കൊട്ടാരം വ്യക്തമാക്കി.   View…

    Read More »
  • Crime

    ഗൃഹനാഥന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു; പ്രതി വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

    തൃശൂര്‍: കുടുംബവഴക്കിനെതുടര്‍ന്ന് ഗൃഹനാഥന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. മണ്ണുത്തി ചിറക്കാക്കോട് കൊട്ടേക്കാടന്‍ ജോണ്‍സന്റെ മകന്‍ ജോജി (38), ജോജിയുടെ മകന്‍ ടെന്‍ഡുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോജിയുടെ ഭാര്യ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരും കൊച്ചിയില്‍ ചികിത്സയിലാണ്. ആത്മഹത്യക്ക് ശ്രമിച്ച ജോണ്‍സണ്‍ തൃശൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്‍സണ്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്‍സണ്‍ മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. രണ്ടു വര്‍ഷത്തോളമായി ജോണ്‍സനും മകനും പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. അപകടത്തില്‍ ജോണ്‍സനും സാരമായി പൊള്ളലേറ്റു. സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജോജിയും കുടുംബവും കൊച്ചിയിലെ…

    Read More »
  • NEWS

    ലിബിയന്‍ പ്രളയത്തില്‍ മരണം 6000 കടന്നു; 10,000 പേരെ കാണാനില്ല

    ട്രിപ്പോളി: കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 6000 കടന്നു. പ്രളയത്തില്‍ 10,000 പേരെ കാണാനില്ലെന്നാണ് റെഡ് ക്രെസന്റ് റിപ്പോര്‍ട്ട്. ഒരു ലക്ഷം ജനസംഖ്യയുള്ള ഡെര്‍ന പട്ടണത്തിനടുത്തുള്ള രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണം. റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ ഒലിച്ചുപോയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. തീരദേശ നഗരമായ ഡെര്‍നയുടെ 25 ശതമാനം കടലിലേക്ക് ഒഴുകിപ്പോയി. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. വിവിധ ലോകരാഷ്ട്രങ്ങള്‍ ലിബിയയ്ക്ക് സഹായവുമായി രംഗത്തെത്തി. ജര്‍മ്മനി, റൊമാനിയ, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍, അവശ്യവസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ എത്തിച്ചത്. അടിയന്തര ധനസഹായമായി യൂറോപ്യന്‍ യൂണിയന്‍ 500,000 യൂറോ നല്‍കി. ഡെര്‍നയില്‍ അണക്കെട്ടുകള്‍ തകര്‍ന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് ലിബിയ നാഷണല്‍ ആര്‍മി വക്താവ് അഹമ്മദ് മിസ്മാരി പറഞ്ഞു. ആളുകളും കെട്ടിടങ്ങളുമെല്ലാം ഒഴുകിപ്പോവുകയായിരുന്നു എന്ന് സേനാ വക്താവ് വിശദീകരിച്ചു. ഡെര്‍നയില്‍ മാത്രം 6000 പേരെ കാണാതായി. ലിബിയയിലെ…

    Read More »
  • Kerala

    കള്ളനാണ്,അവനെ മന്ത്രിയാക്കിയാൽ സർക്കാർ താഴെപോകും: ഗണേഷ്കുമാറിനെതിരെ വെള്ളാപ്പള്ളി

    കൊല്ലം:കെബി ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച്‌ എസ്.എൻ.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ ഇമേജ് തകരുമെന്നും താഴെ പോകുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് അവര്‍ കുടുങ്ങും എന്നതിനാലാണെന്നും തിരുവഞ്ചൂര്‍ ഉമ്മൻ ചാണ്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു. അഡ്വ. ഫെനി ബാലകൃഷ്ണൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചത് പണം വാങ്ങിയാകാമെന്നും ‍ സോളാർ കേസില്‍ താൻ ഇടപെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    Read More »
  • Kerala

    ”ഗണേഷ് കുമാര്‍ വൃത്തികെട്ടവന്‍; ആസക്തി പെണ്ണിനോടും പണത്തിനോടും”

    പത്തനംതിട്ട: കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവനെന്ന് എസ്എന്‍ഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആസക്തി പണത്തോടും പെണ്ണിനോടുമാണ്. ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതു ജനാധിപത്യത്തിന്റെ അപചയമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ”കലഞ്ഞൂര്‍ മധു മാന്യനാണ്. അയാളെ ചവിട്ടി കളഞ്ഞിട്ടാണു മാനത്യയുടെ ഒരു തരി പോലുമില്ലാത്തയാള്‍ എന്‍എസ്എസിന്റെ തലപ്പത്തു കയറിയിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്പോള്‍ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണു അയാളുടെ ഉള്ളിലും. തരം പോലെ മറുകണ്ടം ചാടുന്ന രാഷ്ട്രീയ ചാണക്യനാണ്. തിരുവഞ്ചൂര്‍ അധികാരത്തിനു വേണ്ടി കാണിച്ച തറവേലയാണു സോളര്‍ കേസ്. ഗൂഢാലോചന അന്വേഷിച്ചാല്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. ഗണേഷിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കും. ഫെന്നി ബാലകൃഷ്ണന്‍ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേര്‍ക്കാനോ ഒഴിവാക്കാനോ താന്‍ ഇടപെട്ടിട്ടില്ല. തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ. ഉമ്മന്‍ ചാണ്ടിക്ക് മാധ്യമങ്ങള്‍ നല്‍കിയ ദൈവീക പരിവേഷമാണു പുതുപ്പള്ളിയിലെ വന്‍ വിജയത്തിനു കാരണം. കുലംകുത്തികളുടെ…

    Read More »
  • Kerala

    കൂടെ കിടക്കാഞ്ഞതിനാൽ നിർമ്മാതാക്കൾ ഗെറ്റൗട്ട് അടിച്ചെന്ന് നടി ചാര്‍മിള

    കോഴിക്കോട്:മകന്റെ പ്രായമുള്ള നിര്‍മ്മതാക്കള്‍ കൂടെ കിടക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് നടി ചാര്‍മിള.സിനിമയിലേക്ക് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടയിലാണ് നടിക്ക് ദുരനുഭവം. തൊണ്ണൂറുകളിലും രണ്ടായിരത്തിലുമെല്ലാം മലയാളത്തിൽ നിറഞ്ഞു നിന്ന നടിയാണ് ചാര്‍മിള. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിരവധി ഹിറ്റുകളും നടി സമ്മാനിച്ചിട്ടുണ്ട്.ഓണ്‍ സ്‌ക്രീനില്‍ ഹിറ്റ് നായികയായിരുന്നുവെങ്കിലും ഓഫ് സ്‌ക്രീനില്‍ ചാര്‍മിളയുടെ ജീവിതം പ്രതിസന്ധികളും വിവാദങ്ങളും നിറഞ്ഞതായിരുന്നു.വിവാഹത്തോടെയാണ് ചാര്‍മിള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഈയ്യടുത്തകാലത്ത് ചാര്‍മിള അഭിനയത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാൽ തനിക്കുണ്ടായ ദുരനുഭവം  വെളിപ്പെടുത്തുകയാണ് ചാർമിള. ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ചാര്‍മിള മനസ് തുറന്നത്. നിര്‍മ്മാതാക്കള്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ചാര്‍മിളയുടെ വെളിപ്പെടുത്തൽ. നായികയായിരുന്ന കാലത്ത് പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവമാണ് ഇന്നത്തെ കാലത്ത് നേരിടേണ്ടി വന്നതെന്ന് ചാര്‍മിള പറയുന്നു. പതിമൂന്ന് വയസ് മുതല്‍ അഭിനയിച്ച തുടങ്ങിയതാണ് താന്‍. 20 വയസിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അന്നൊന്നും തന്നോട് ആരും മോശമായി സംസാരിച്ചിട്ടില്ല. പക്ഷെ ഇന്ന്…

    Read More »
  • NEWS

    യുഎഇയിൽ ഉള്ള മുൻ മലയാളി സൈനികനെതിരെ അറസ്റ്റ് വാറണ്ട്

    പാലക്കാട്:യുഎഇയിലുള്ള മുൻ  സൈനികനെതിരെ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ ഭര്‍ത്താവിനെതിരെ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് മുഖേന ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും പൊലീസിലും പരാതി നല്‍കിയിരിക്കുന്നത്. 25 വര്‍ഷം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളുമുണ്ട്. സൈന്യത്തില്‍‌നിന്നു വിരമിച്ച ശേഷം 2013 ല്‍ ഭര്‍ത്താവ് യുഎഇയിലെത്തി. ആദ്യം സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീട് കണ്‍സല്‍റ്റിങ് കമ്ബനി ആരംഭിച്ചു. അതിനിടെ ദുബായിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായതോടെ താനുമായുള്ള ദാമ്ബത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയെന്ന് വീട്ടമ്മ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അവരെ വിവാഹം കഴിക്കാൻ വീട്ടമ്മയുടെ സത്യവാങ്മൂലം ആവശ്യപ്പെട്ടു.എന്നാൽ ഇവർ എഴുതി നൽകാൻ തയ്യാറാകാതെ ഇരുന്നതോടെ  നാട്ടിലെത്തി ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.വയറ്റില്‍ തൊഴിയേറ്റ് സാരമായ പരുക്കുകളോടെ ആശുപത്രിയിലായ വീട്ടമ്മയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത പൊലീസ്  അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എന്നാല്‍ വാറന്റ് കൈപ്പറ്റാതെ ബാങ്ക്…

    Read More »
Back to top button
error: