KeralaNEWS

”അന്വേഷണം വേണ്ടെന്ന നിലപാട് ആഭ്യന്തര കലാപം ഭയന്ന്; സോളാര്‍ യുഡിഎഫിനെ തിരിഞ്ഞു കുത്തുന്നു”

തിരുവനന്തപുരം: സോളാര്‍ കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം വേണ്ടെന്ന യുഡിഎഫ് നിലപാട് അവസരവാദപരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആഭ്യന്തര കലാപം ഭയന്നാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നത്. ഇടതുപക്ഷത്തിനെതിരായ നീക്കം യുഡിഎഫിനെ ഇപ്പോള്‍ തിരിഞ്ഞു കുത്തുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

അന്വേഷണം വന്നാല്‍ യുഡിഎഫിലെ വൈരുദ്ധ്യങ്ങള്‍ പുറത്തുവരും എന്ന് അവര്‍ക്കറിയാമെന്നും എം വി ?ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. സോളാര്‍ ഗൂഢാലോചന അന്വേഷിക്കാന്‍ യുഡിഎഫ് പരാതി നല്‍കില്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Signature-ad

സി ബി ഐ റിപ്പോര്‍ട്ട് ഉള്ളതിനാല്‍ ഇനി അന്വേഷണം ആവശ്യമില്ല. എന്നാല്‍ സിബിഐ കണ്ടത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അന്വേഷണം നടത്താം. ഇതിനായി യുഡിഎഫ് പരാതി നല്‍കില്ലെന്നും എംഎം ഹസന്‍ ചൂണ്ടികാട്ടിയിരുന്നു.

പിന്നീട് ഈ പ്രസ്താവന തിരുത്തിയ എം എം ഹസന്‍, സിബിഐ കണ്ടെത്തലില്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫ് തീരുമാനിച്ചതെന്ന് പറഞ്ഞു. മുഖ്യമന്ത്രി മുതല്‍ ഗണേഷ് കുമാറിന് വരെ ഗൂഢാലോചനയില്‍ പങ്കുണ്ട്. അന്വേഷണം ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി.

Back to top button
error: