IndiaNEWS

കാലികളെ മേയ്ക്കുന്നതില്‍ തര്‍ക്കം: മധ്യപ്രദേശിൽ ‍ അഞ്ചു പേരെ വെടിവെച്ചു കൊന്നു

ഭോപ്പാൽ:കാലികളെ മേയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടർന്ന് മധ്യപ്രദേശിൽ ‍ അഞ്ചു പേരെ വെടിവെച്ചു കൊന്നു.എട്ടു പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കേന്ദ്രമന്ത്രി നരോത്തം മിശ്രയുടെ ജന്മനാടായ രെണ്ട ഗ്രാമത്തിലാണ് അതിദാരുണ സംഭവം. മൂന്നു ദിവസം മുന്പുണ്ടായ തര്‍ക്കം ദംഗി-പാല്‍ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Back to top button
error: