
കോട്ടയം:സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച് പണം തട്ടിയ 23 കാരൻ അറസ്റ്റില്‍.പിറവം മലയില്‍ അതുല്‍ ( 23) ആണ് അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെയാണ് ഇയാള്‍ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് ഇവരെ പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.
പിന്നീട് നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ മറ്റു പെണ്‍കുട്ടികളെ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് യുവാവ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. എന്നാല്‍ വീട്ടമ്മ ഇത് നിരസിച്ചു.
തുടര്‍ന്ന് ഇയാള്‍ വീട്ടമ്മയുടെ ചിത്രം ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തന്റെ കൈവശം ഉണ്ടായിരുന്ന നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.ഒപ്പം വീട്ടമ്മയുടെ വാട്സാപ്പ് നമ്പരും അയച്ചുകൊടുത്തിരുന്നു. ഏറ്റുമാനൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതുലിന്റെ പേരില്‍ പിറവം സ്റ്റേഷനിലും സമാനമായ കേസ് നിലവിലുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan