Month: September 2023
-
Kerala
ഐ സി എം ആര്‍ മൊബൈല്‍ ടെസ്റ്റിങ് ലാബ് കോഴിക്കോടെത്തി,നിപ പരിശോധനാ ഫലം ഇനി ജില്ലയില്‍ തന്നെയറിയാം
കോഴിക്കോട്: നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുളള ഐ സി എം ആര്‍ മൊബൈല്‍ ടെസ്റ്റിങ് ലാബ് കോഴിക്കോട്ടെത്തി.നിപ പരിശോധനാ ഫലം ഇനി ജില്ലയില്‍ തന്നെയറിയാൻ സാധിക്കും. മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരങ്ങളിലായിരിക്കും ലാബിന്റെ പ്രവര്‍ത്തനം നടക്കുക.ഇതോടെ നിപ പരിശോധനകള്‍ കോഴിക്കോട് തന്നെ നടത്താനാകും. നിപ ബാധിതരുമായി പ്രാഥമിക സമ്ബര്‍ക്കം നടത്തിയവരുടെ സാംപിളുകളാണ് ഇവിടെ പരിശോധിക്കുക. മറ്റ് സാംപിളുകളുടെ പരിശോധന മെഡിക്കല്‍ കോളേജിലെ വൈറല്‍ റിസര്‍ച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിൽ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നിപ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ജില്ലയില്‍ 2200 ഓളം പേര്‍ക്ക് പനി സ്ഥിരീകരിച്ചു. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക കൂടി ചെയ്തതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. പനി ബാധിച്ച പലരും ഭയപ്പെട്ട് ആശുപത്രിയില്‍ പോവാതിരിക്കുന്ന സാഹചര്യവും ഉണ്ട്.
Read More » -
Kerala
ഇടുക്കിയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിക്ക് പീഡനം, 34കാരനായ പൂജാരിക്ക് 5 വര്‍ഷം തടവ്
ഇടുക്കി:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പൂജാരിക്ക് 5 വര്‍ഷം കഠിനതടവും 18,000 രൂപ പിഴയും ശിക്ഷ.പത്തനംതിട്ട ആറന്മുള ചെട്ടിമുക്ക് പൈൻകുളം അഴംകുളം കുളത്തുവിള വീട്ടില്‍ വിപിനെയാണ് (34) കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. വണ്ടിപ്പെരിയാറിലെ ക്ഷേത്രത്തില്‍ ജോലി ചെയ്യുമ്ബോള്‍ ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ ഉപദ്രവിച്ചതാണ് കേസ്. അഞ്ചുവര്‍ഷം കഠിനതടവും എട്ടായിരം രൂപ പിഴയും പിഴയും പോക്സ്കോ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
Read More » -
Kerala
ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 35 ലക്ഷം രൂപ; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം: ജോലി വാഗ്ദാനം നൽകി പി എസ് സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു യുവതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പത്തനംതിട്ട അടൂർ സ്വദേശി ആര്‍ രാജലക്ഷ്മി, തൃശൂര്‍ ആമ്ബല്ലൂര്‍ സ്വദേശി രശ്മി എന്നിവർക്കായാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതികള്‍ വിജിലൻസ്, ഇൻകംടാക്സ്, ജിഎസ്ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തെന്നും കമ്മീഷണര്‍ സി നാഗരാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ഇന്നലെയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്. പി എസ് സി വഴി ജോലി ലഭിച്ചെന്നും അതിനായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണമെന്നുമുള്ള അറിയിപ്പ് ലഭിച്ചെന്ന് പറഞ്ഞ് രണ്ട് പേര്‍ തിങ്കളാഴ്ച തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.തട്ടിപ്പ് പൊലീസ് അറിഞ്ഞെന്ന്…
Read More » -
Kerala
മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ
തിരൂര്‍: മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.പടിഞ്ഞാറേക്കര ഏരിയ പറമ്ബില്‍ മുഹമ്മദ് ബഷീര്‍ (45), പടിഞ്ഞാറേക്കര മാമന്റെ വീട്ടില്‍ അബ്ദുല്ല (70) എന്നിവരെയാണ് 10 വര്‍ഷം വീതം തടവിനും 25,000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം വീതം സാധാരണ തടവിനും ശിക്ഷിച്ചിട്ടുണ്ട്. പിഴയിൽ 40,000 രൂപ കുട്ടിക്ക് നല്‍കാനും ഉത്തരവായി. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം.പടിഞ്ഞാറേക്കര പണ്ടായി എന്ന സ്ഥലത്തെ വിജനമായ പറമ്ബില്‍ വെച്ച് പ്രതികള്‍ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്.
Read More » -
Kerala
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ അഭിപ്രായം; പട്ടയ ഭൂമിയിൽ ചട്ടംലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി
തിരുവനന്തപുരം: പട്ടയ ഭൂമിയിൽ ചട്ടംലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ ക്രമപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ഭൂപതിവ് നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി. നിയമ ഭേദഗതിയെ പിന്തുണച്ച പ്രതിപക്ഷം ചട്ടരൂപീകരണം ശ്രദ്ധയോടെ വേണമെന്ന് ആവശ്യപ്പെട്ടു. പട്ടയഭൂമിയിൽ ചട്ടം ലംഘിച്ച് പണിത പാർട്ടി ഓഫീസുകൾക്ക് അടക്കം ഇനി മുതൽ ഇളവ് ലഭിക്കും. ഭൂമി പതിവ് നിയമം 1964 ൽ നിർണ്ണായ ഭേദഗതിയാണ് നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയത്. പട്ടയ ഭൂമിയിൽ വീട് വെക്കാനും കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കും മാത്രമേ ഉപയോഗിനാകൂ എന്ന നിയമമാണ് മാറുന്നത്. ചട്ടം ലംഘിച്ചുള്ള നിർമ്മാണങ്ങൾ ക്രമപ്പെടുത്താൻ ഇനി സർക്കാറിന് അധികാരമുണ്ടാകും. ഭേദഗതി വേണമെന്ന കാര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ അഭിപ്രായമായിരുന്നു. ഇടുക്കിയിലെ കർഷകപ്രശ്നം മുൻർനിത്തിയാണ് ഇരു പക്ഷവും ഭേദഗതിയിൽ യോജിച്ചത്. ക്രമപ്പെടുത്തൽ നടപടികൾ ഉദ്യോഗസ്ഥരുടെ വിവേചനമാക്കുന്നതിലെ ആശങ്ക ഉന്നയിച്ച ശേഷമാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചത്. പട്ടയഭൂമിയിലെ വാണിജ്യ കെട്ടിടങ്ങൾ മുതൽ പാർട്ടി ഓഫീസുകൾ വരെ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ നിയമപരമായ…
Read More » -
Kerala
30 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ പാലക്കാട് അറസ്റ്റില്‍
പാലക്കാട്:30 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ പാലക്കാട് ജംക്ഷൻ റയിൽവെ സ്റ്റേഷനിൽ പിടിയിലായി.പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി ബിജു (31), വാലന്‍ചുഴി സ്വദേശി അഫ്‌സല്‍ (28) എന്നിവരെയാണ് പിടിയിലായത്. ആര്‍.പി.എഫും ക്രൈം ഇന്റലിജന്‍സും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും റയിൽവെ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ആന്ധ്രയിലെ പലാസയില്‍ നിന്ന് ഷാലിമാര്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ പത്തനംതിട്ടയിലേക്ക് കഞ്ചാവ് കൊണ്ടുപോകുകയായിരുന്നു ഇവർ. സംയുക്ത സംഘത്തിന്റെ പരിശോധന കണ്ട് ട്രെയിനില്‍ നിന്നിറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള ലഹരി കച്ചവടത്തിലെ പ്രധാന കണ്ണികളായ ഇരുവരും സമാനമായ നിരവധി കേസുകളില്‍ പ്രതികളാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.
Read More » -
India
14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാൻ ‘ഇന്ത്യ’ മുന്നണി; പേരുകൾ പുറത്തു വിട്ടു
ന്യൂഡൽഹി:പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു.രാജ്യത്തെ പ്രധാന 14 വാര്‍ത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു.ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളില്‍ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തില്‍ രൂപീകരിച്ച കോര്‍ഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഷോകളിലൂടെ വര്‍ഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേര്‍ന്ന ഇന്ത്യാ മുന്നണി കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് പവൻ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍ അതിഥി ത്യാഗി അമൻ ചോപ്ര അമീഷ് ദേവ്‌ഗണ്‍ ആനന്ദ് നരസിംഹൻ അര്‍ണാബ് ഗോസ്വാമി അശോക് ശ്രീവാസ്തവ് ചിത്ര ത്രിപദി ഗൗരവ് സാവന്ത് നവിക കുമാര്‍ പ്രാചി പരാശര്‍ റുബിക ലിയാഖത് ശിവ് അരൂര്‍ സുധിര്‍ ചൗധരി സുശാന്ത് സിൻഹ
Read More » -
Crime
തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ല, വ്യക്തി ജീവിതത്തിൽ കറ ഇല്ലെന്ന് തെളിയിയ്ക്കാൻ കഴിയുന്ന സാഹചര്യം: കെ. സുധാകരൻ
തിരുവനന്തപുരം: തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൽ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വ്യക്തി ജീവിതത്തിൽ കറ ഇല്ലെന്ന് തെളിയിയ്ക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി എന്നും കെ സുധാകരൻ വ്യക്തമാക്കി. സ്കൂൾ വാങ്ങാൻ കഴിഞ്ഞില്ല. എന്നാൽ പിരിച്ച പണത്തിന്റെ കൃത്യം കണക്കുണ്ട്. പണം എല്ലാവർക്കും മടക്കി നൽകിയിട്ടുണ്ടെന്നും രേഖകൾ എല്ലാം കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. പ്രശാന്ത് ബാബു രാഷ്ട്രീയ ചട്ടുകമായി പ്രവർത്തിക്കുന്നുഎന്നും സുധാകരൻ വിമർശിച്ചു. സോളാർ കേസിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമില്ലെന്നും സുധാകരൻ. ഗൂഢാലോചനയുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ടെന്നും ഗൂഢാലോചന അന്വേഷിക്കേണ്ട ഉത്തരവാദിത്തം സിബിഐക്കാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷിച്ചിട്ട് വസ്തുനിഷ്ടമായ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ സിബിഐയോടുള്ള സമൂഹത്തിന്റെ മതിപ്പിന് കോട്ടമാണ്, അപമാനമാണ്. തുടരന്വേഷണം വേണം. അന്വേഷണം സുതാര്യമായിരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കോഴിക്കോട് വിജിലൻസിന് മുന്നിൽ മൊഴി നൽകാനെത്തിയതായിരുന്നു കെ സുധാകരൻ. വിജിലൻസ് പ്രത്യേക സെൽ എസ്.പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത്…
Read More » -
India
ബീഹാറിൽ സ്‌കൂൾ കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം
പാട്ന: ബീഹാറിലെ ബാഗമതി നദിയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ബോട്ടുമറിഞ്ഞ് 12 പേര്‍ മുങ്ങിമരിച്ചു. മുസാഫര്‍പൂരില്‍ ഇന്ന് രാവിലെയാണ് അപകടം. 34 കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടം. പോലീസും എൻഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി കാണാതയവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നദിയില്‍ ശക്തമായ ഒഴുക്കാണുള്ളതിനാല്‍ രക്ഷാപ്രവർത്തനത്തിനും തടസ്സം നേരിടുന്നുണ്ട്.നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി പലരേയും രക്ഷിച്ചത്.സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
Read More » -
Kerala
വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സ്‌കൂൾ ഇന്ന് സകല സൗകര്യങ്ങളുമുള്ള ബഹുനില കെട്ടിടം
വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സ്‌കൂൾ ഇന്ന് ലിഫ്റ്റ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്കൂളായി മാറി.വയനാട് ബത്തേരി സർവജന സ്കൂളിലാണ് സംഭവം. അത്തരമൊരു ദുരന്തം വീണ്ടും ഉണ്ടാകാതിരിക്കാൻ കാടും പടലും പിടിച്ചു കിടന്ന ആ സ്കൂൾ ഇടിച്ചുകളഞ്ഞ് പുതിയത് നിർമ്മിക്കുകയായിരുന്നു.സകല സൗകര്യങ്ങളുമുള്ള ബഹുനില കെട്ടിടമാണ് സർക്കാർ പണി തീർത്തിരിക്കുന്നത്. വയനാട് ബത്തേരി പുത്തൻകുന്നിലെ സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹ്‌ല ഷെറിനാണ് (10) നാലു വർഷം മുൻപ് പാമ്പ് കടിയേറ്റ് മരിച്ചത്.ബത്തേരി പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ.അസീസിന്റെ മകളായിരുന്നു ഷഹ് ല. ക്ലാസ് മുറിയിൽവെച്ചാണ് ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയിലെ കുഴിയിൽ കാല് കുടുങ്ങുകയും കാലിൽ പാമ്പ് കടിക്കയുമായിരുന്നു. ക്ലാസ് മുറികൾ വേണ്ട രീതിയിൽ പരിപാലിക്കാത്തതായിരുന്നു കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ക്ലാസ് മുറികളിൽ നിരവധി മാളങ്ങൾ ഉണ്ടായിരുന്നു.തന്നെയുമല്ല സ്കൂളിന് ചുറ്റും കാട് കയറിക്കിടക്കയുമായിരുന്നു.ഇതോടെയാണ് പഴയ കെട്ടിടം ഇടിച്ച് കളഞ്ഞ് പുതിയത് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്. ആധുനിക…
Read More »