കോഴിക്കോട്: നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായുളള ഐ സി എം ആര്‍ മൊബൈല്‍ ടെസ്റ്റിങ് ലാബ് കോഴിക്കോട്ടെത്തി.നിപ പരിശോധനാ ഫലം ഇനി ജില്ലയില്‍ തന്നെയറിയാൻ സാധിക്കും.
മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരങ്ങളിലായിരിക്കും ലാബിന്റെ പ്രവര്‍ത്തനം നടക്കുക.ഇതോടെ നിപ പരിശോധനകള്‍ കോഴിക്കോട് തന്നെ നടത്താനാകും. നിപ ബാധിതരുമായി പ്രാഥമിക സമ്ബര്‍ക്കം നടത്തിയവരുടെ സാംപിളുകളാണ് ഇവിടെ പരിശോധിക്കുക.
മറ്റ് സാംപിളുകളുടെ പരിശോധന മെഡിക്കല്‍ കോളേജിലെ വൈറല്‍ റിസര്‍ച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലാബിൽ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം നിപ വ്യാപനം പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ജില്ലയില്‍ 2200 ഓളം പേര്‍ക്ക് പനി സ്ഥിരീകരിച്ചു. നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക കൂടി ചെയ്തതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. പനി ബാധിച്ച പലരും ഭയപ്പെട്ട് ആശുപത്രിയില്‍ പോവാതിരിക്കുന്ന സാഹചര്യവും ഉണ്ട്.