
ന്യൂഡൽഹി:പ്രതിപക്ഷ ഐക്യ സഖ്യമായ ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു.രാജ്യത്തെ പ്രധാന 14 വാര്‍ത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്.
ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടു.ഇന്ത്യ മുന്നണിയുടെ ഭാഗമായ പാര്‍ട്ടികളും അവരുടെ പ്രതിനിധികളും ഇവരുടെ പരിപാടികളില്‍ സഹകരിക്കേണ്ടെന്നാണ് ദേശീയ തലത്തില്‍ രൂപീകരിച്ച കോര്‍ഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.
ഷോകളിലൂടെ വര്‍ഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നുവരെയാണ് ബഹിഷ്കരിക്കുന്നതെന്നാണ് ഇന്ത്യ മുന്നണിയുടെ വിശദീകരണം. ഇന്നലെ ചേര്‍ന്ന ഇന്ത്യാ മുന്നണി കോര്‍ഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇന്ന് പവൻ ഖേരയാണ് ട്വിറ്ററിലൂടെ മുന്നണി തീരുമാനം പുറത്തുവിട്ടത്.
മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍
- അതിഥി ത്യാഗി
- അമൻ ചോപ്ര
- അമീഷ് ദേവ്‌ഗണ്‍
- ആനന്ദ് നരസിംഹൻ
- അര്‍ണാബ് ഗോസ്വാമി
- അശോക് ശ്രീവാസ്തവ്
- ചിത്ര ത്രിപദി
- ഗൗരവ് സാവന്ത്
- നവിക കുമാര്‍
- പ്രാചി പരാശര്‍
- റുബിക ലിയാഖത്
- ശിവ് അരൂര്‍
- സുധിര്‍ ചൗധരി
- സുശാന്ത് സിൻഹ
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan