KeralaNEWS

വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സ്‌കൂൾ ഇന്ന് സകല സൗകര്യങ്ങളുമുള്ള ബഹുനില കെട്ടിടം 

യനാട്ടിൽ സ്കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സ്‌കൂൾ ഇന്ന് ലിഫ്റ്റ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള സ്കൂളായി മാറി.വയനാട് ബത്തേരി സർവജന സ്കൂളിലാണ് സംഭവം.
അത്തരമൊരു ദുരന്തം വീണ്ടും ഉണ്ടാകാതിരിക്കാൻ
കാടും പടലും പിടിച്ചു കിടന്ന ആ സ്കൂൾ ഇടിച്ചുകളഞ്ഞ് പുതിയത് നിർമ്മിക്കുകയായിരുന്നു.സകല സൗകര്യങ്ങളുമുള്ള ബഹുനില കെട്ടിടമാണ് സർക്കാർ പണി തീർത്തിരിക്കുന്നത്.
വയനാട് ബത്തേരി പുത്തൻകുന്നിലെ  സർവജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹ്‌ല ഷെറിനാണ് (10)  നാലു വർഷം മുൻപ് പാമ്പ് കടിയേറ്റ് മരിച്ചത്.ബത്തേരി പുത്തൻകുന്ന് ചിറ്റൂരിലെ നൊത്തൻവീട്ടിൽ അഡ്വ.അസീസിന്റെ മകളായിരുന്നു ഷഹ് ല.

ക്ലാസ് മുറിയിൽവെച്ചാണ് ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയിലെ കുഴിയിൽ കാല് കുടുങ്ങുകയും കാലിൽ  പാമ്പ് കടിക്കയുമായിരുന്നു. ക്ലാസ് മുറികൾ വേണ്ട രീതിയിൽ പരിപാലിക്കാത്തതായിരുന്നു കുട്ടിയുടെ മരണത്തിന് ഇടയാക്കിയത്. ക്ലാസ് മുറികളിൽ നിരവധി മാളങ്ങൾ ഉണ്ടായിരുന്നു.തന്നെയുമല്ല സ്കൂളിന് ചുറ്റും കാട് കയറിക്കിടക്കയുമായിരുന്നു.ഇതോടെയാണ് പഴയ കെട്ടിടം ഇടിച്ച് കളഞ്ഞ് പുതിയത് നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചത്.

ആധുനിക

സംവിധാനങ്ങളുള്ള ബഹുനില കെട്ടിടമാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.കാടുപിടിച്ചു കിടന്ന പരിസരത്ത് ഇന്ന് ചെണ്ടു മല്ലിപ്പൂക്കൾ വിടർന്നു നിൽക്കുന്നു.ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങളെ ഓർമിപ്പിക്കുന്നതാണ് ഇന്ന് സർവജന  സ്കൂളിന്റെ തിരുമുറ്റം. വിളവെടുപ്പിനു പാകമായ പൂക്കുലകൾ എത്ര കണ്ടാലും മതിവരാത്ത കാഴ്ചയ്ക്കൊപ്പം മനസ്സിൽ ആനന്ദവും നിറയ്ക്കുന്നു.
 വിദ്യാർഥികളുടെ മേൽനോട്ടത്തിൽ നഗരസഭയുടെ ഉദ്യാന നഗരം സന്തോഷ നഗരം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂൾ മുറ്റത്ത് പൂക്കൃഷിയൊരുക്കിയിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: