Month: September 2023

  • Business

    ഞെട്ടരുത്, ഐഫോണ്‍ 15 ഇന്ത്യയിലെ വില അറിയാം.!

    ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും ചൊവ്വാഴ്ച കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടന്ന ‘വണ്ടർലസ്റ്റ്’ ഇവന്റിൽ വെച്ച് ലോഞ്ച് ചെയ്തത്. ആഗോള ലോഞ്ചിംഗാണ് ഐഫോണിൻറെ പുതിയ പതിപ്പിന് ലഭിച്ചിരിക്കുന്നത്. പുതിയ ഐഫോണുകളുടെ പ്രീ ഓർഡറുകൾ ഈ മാസം 15 ന് ആരംഭിക്കും. ഫോണുകൾ ഈ മാസം 22-ന് തന്നെ വിൽപ്പനയ്‌ക്കെത്തും. ഐഫോണിൻറെ ഐസ്റ്റോറിൽ നിന്നും. അംഗീകൃത ഡീലറിൽ മാറിൽ നിന്നും ഫോൺ വാങ്ങാം. അതേ സമയം പതിവുപോലെ ഹൈ പ്രൈസ് പൊയൻറിൽ തന്നെയാണ് ഐഫോൺ വിൽക്കുന്നു. ആഗോള വ്യാപകമായി ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 15 വിൽക്കും എന്ന് നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ ഇന്ത്യൻ വിപണിയിൽ ഇത് മൂലം വലിയ വിലക്കുറവൊന്നും ഇല്ലെന്നാണ് പൊതുവിൽ സോഷ്യൽ മീഡിയ സംസാരം. എന്തായാലും പഴയ പോലെ ‘ഐഫോൺ വാങ്ങാൻ കിഡ്നി വിൽക്കേണ്ടി വരുമോ’ തുടങ്ങിയ ട്രോളുകളും ഉയരുന്നുണ്ട് സോഷ്യൽ മീഡിയയിൽ ഇന്ത്യയിലെ ഐഫോൺ വില ഇങ്ങനെ ഐഫോൺ 15 (128 ജിബി):…

    Read More »
  • Kerala

    ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളം കാർഗോ വഴി കയറ്റി അയച്ചത് എട്ട് ടൺ പൂക്കൾ

    തിരുവനന്തപുരം: ഓണക്കാലത്ത് തിരുവനന്തപുരം വിമാനത്താവളം കാർഗോ വഴി കയറ്റി അയച്ചത് എട്ട് ടൺ പൂക്കൾ. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആറ് ടണ്ണും ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിലേക്ക് രണ്ട് ടണ്ണും അയച്ചു. തമിഴ്നാട്ടിലെ തോവാള അടക്കമുള്ള പ്രദേശങ്ങളിൽ നിന്നുള്ള പൂക്കളാണ് ഭൂരിഭാഗവും. പഴവും പച്ചക്കറികളും അടങ്ങുന്ന ഭക്ഷ്യോൽപ്പന്നങ്ങളുടെ കയറ്റുമതിയും ഓണക്കാലത്തു വർധിച്ചു. ഇന്ത്യയിലെ നഗരങ്ങളിലേക്ക് 25 ടണ്ണും വിദേശത്തേക്ക് 1498 മെട്രിക് ടണ്ണുമാണ് കയറ്റുമതി ചെയ്തത്. ജൂലൈയിൽ ഇത് യഥാക്രമം ആറ് ടണ്ണും 1299 മെട്രിക് ടണ്ണും ആയിരുന്നു. ഓഗസ്റ്റ് മാസത്തിൽ വിദേശരാജ്യങ്ങളിലേക്ക് ആകെ 1515 മെട്രിക് ടൺ ചരക്കാണ് കയറ്റുമതി ചെയ്തത്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് 214 ടൺ ചരക്കാണ് കൊണ്ടുപോയത്. ജൂലൈ മാസത്തെ അപേക്ഷിച്ച് 12% വർധനയാണ് ഇത്. കെഎസ്ഐഇയാണ് എയർപോർട്ടിലെ വിദേശ കാർഗോ കൈകാര്യം ചെയ്യുന്നത്.

    Read More »
  • Crime

    കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യൽ സോൺ കമ്മിറ്റി തലവൻ സഞ്ജയ് ദീപക് റാവു അറസ്റ്റിൽ

    ഹൈദരാബാദ്: നിരോധി തീവ്ര ഇടത് സംഘടന സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യൽ സോൺ കമ്മിറ്റി തലവനാണ്. 60 കാരനായ സഞ്ജയ് ദീപക് റാവുവിൻറെ ഭാര്യ കർണാടകയിൽ നിന്നും അറസ്റ്റിലായിട്ടുണ്ട്. മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം പാലക്കാട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.

    Read More »
  • Kerala

    നിപ മുൻകരുതൽ;  കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച വരെ അവധി 

    കോഴിക്കോട്:നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ ഇന്നും നാളെയും അവധിയായിരിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്റ്റംബര്‍ 16-ഉം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 17 ഞായറാഴ്ച്ചയാണ്. ‍  ജില്ലയിൽ വരുന്ന പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പൊതു പരിപാടികളും താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ജില്ല കളക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.

    Read More »
  • LIFE

    ഒരാഴ്ച കൊണ്ട് ജവാൻ ആഗോള ബോക്സ് ഓഫീസിൽ നേടിയത് ? കണക്കുകൾ പുറത്തു

    ഇന്ത്യൻ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഷാരൂഖ് ഖാൻറെ ജവാൻ. പഠാൻറെ റെക്കോർഡ് വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാൻ ചിത്രം എന്ന നിലയിൽ സ്വാഭാവികമായും ലഭിച്ച വൻ പ്രീ റിലീസ് ഹൈപ്പിന് പിന്നാലെ സെപ്റ്റംബർ 7 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. എന്നാൽ പഠാന് ലഭിച്ചതുപോലെ പോസിറ്റീവ് അഭിപ്രായങ്ങൾ മാത്രമല്ല ആദ്യ പ്രദർശനങ്ങൾക്കിപ്പുറം ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്രവും നെഗറ്റീവുമായ അഭിപ്രായങ്ങളായിരുന്നു. ദക്ഷിണേന്ത്യൻ പ്രേക്ഷകരിൽ നിന്ന് നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതൽ ഉണ്ടായതെങ്കിൽ ഉത്തരേന്ത്യയിൽ അത്രത്തോളം നെഗറ്റീവ് പബ്ലിസിറ്റി ചിത്രത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല പ്രമുഖ നിരൂപകരും മാധ്യമങ്ങളുമൊക്കെ പോസിറ്റീവ് ആണ് പറഞ്ഞത്. അതേതായാലും ആദ്യദിന കളക്ഷനിൽ റെക്കോർഡ് ഇട്ടു ചിത്രം. നിർമ്മാതാക്കൾ തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 129.6 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ആദ്യദിനം നേടിയത്. ഞായർ വരെ നീണ്ട നാല് ദിവസത്തെ എക്സ്റ്റൻഡഡ് വീക്കെൻഡിലും ചിത്രം വൻ കളക്ഷനാണ് നേടിയത്.…

    Read More »
  • Kerala

    നിപ ജാ​ഗ്രത: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ല, ബീച്ചുകളിലും നിയന്ത്രണം

    കോഴിക്കോട്: നിപ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ല. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണമെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ പുതിയ നിർ‌ദ്ദേശങ്ങളിലുള്ളത്. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല, ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. അതേസമയം, കോഴിക്കോട് ബീച്ചുകളിലും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പൊതുപരിപാടികൾ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടുകൂടി മാത്രമായിരിക്കും നടക്കുക. നിപ മരണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ രാവിലെ 10 മണിക്ക് മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുക്കുന്ന സർവ്വകക്ഷിയോഗം കോഴിക്കോട് നടക്കും. 11 മണിക്ക് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരുടെ യോഗം നടക്കും. അതേസമയം, സംസ്ഥാനത്ത് നിപക്കായുള്ള മോണോക്‌ലോൺ ആന്റിബോഡി എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള എല്ലാവരുടെയും പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ് പറഞ്ഞു. നിപ പൊസിറ്റീവ് റിപ്പോർട്ട് ചെയ്ത ആശുപത്രികളിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. നിപ…

    Read More »
  • Kerala

    കേരള സര്‍ക്കാറിന് കീഴില്‍ ജര്‍മ്മനിയില്‍ ജോലി നേടാം; ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്

    തിരുവനന്തപുരം:കേരള സര്‍ക്കാറിന് കീഴില്‍ ജര്‍മ്മനിയില്‍ ജോലി നേടാൻ അവസരം.ഇന്റര്‍വ്യൂ തിരുവനന്തപുരത്താണ്. വിദേശ ജോലിക്കായി മലയാളികള്‍ തെരഞ്ഞെടുക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ജര്‍മ്മനി.ഇപ്പോഴിതാ കേരള സര്‍ക്കാരിന് കീഴില്‍ ജര്‍മ്മനിയില്‍ നല്ലൊരു ജോലി നേടാനുള്ള അവസരമാണ് നിങ്ങളെ തേടിയെത്തിയിരിക്കുന്നത്. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കാണ് പുതിയ അവസരം. ജര്‍മ്മനിയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായി നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ട അഭിമുഖങ്ങള്‍ 2023 സെപ്റ്റംബര്‍ 20 മുതല്‍ 27 വരെ തിരുവനന്തപുരത്ത് വെച്ച്‌ നടക്കും. ജര്‍മ്മനിയില്‍ നിന്നുള്ള പ്രതിനിധികളുടെ നേതൃത്വത്തില്‍ നടത്തുന്ന അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 300 പേര്‍ക്കാണ് ജോലി ലഭിക്കുക. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത 540 പേര്‍ക്കാണ് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. റിക്രൂട്ട്‌മെന്റിലൂടെതിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഭാഷയില്‍ എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും. തുടര്‍ന്ന് ജര്‍മ്മനിയില്‍ നിയമനത്തിനുശേഷം ജര്‍മ്മന്‍ ഭാഷയില്‍ ബി.2 ലെവല്‍ പരിശീലനവും നല്‍കും. [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സി.വി, ജര്‍മ്മന്‍ ഭാഷായോഗ്യത,…

    Read More »
  • NEWS

    ജോലിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ; അഞ്ചു വര്‍ഷം തടവും 66 ലക്ഷം രൂപ വരെ പിഴയും!

    റിയാദ്: ജോലിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ. അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 300,000 റിയാലോ (66 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും ലഭിക്കാം. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുവാനു സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദിയില്‍ സമീപ കാലത്ത് ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ലൈംഗിക പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയും ശിക്ഷ നല്‍കുന്ന നിയമത്തിന് 2018ല്‍ സൗദി അറേബ്യ അംഗീകാരം നല്‍കിയിരുന്നു. ലൈംഗികാതിക്രമം നേരിടുന്ന വ്യക്തി നിയമപരമായി പരാതി നല്‍കിയില്ലെങ്കിലും ശിക്ഷയില്‍ മാറ്റം വരുത്താനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

    Read More »
  • Kerala

    ഒരു ലക്ഷം നഷ്ടപരിഹാരം, പരസ്യമായി മാപ്പും പറയണം; അപകീർത്തി പ്രസംഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജുവിന് അനിൽ അക്കരയുടെ വക്കീൽ നോട്ടീസ്

    തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പികെ ബിജുവിന് കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ വക്കീൽ നോട്ടീസ്. തൃശൂരില എൽ ഡി എഫ് സഹകാരി യോഗത്തിൽ അപകീർത്തി പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ബിജുവിന് അനിൽ അക്കര നോട്ടീസയച്ചത്. പ്രസംഗത്തിന്‍റെ പേരിൽ പി കെ ബിജു പരസ്യമായി മാപ്പുപറയുകയും ഒരു ലക്ഷം രൂപാ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അടാട്ട് ബാങ്കിനെ വിഴുങ്ങിയെന്നും, അനിൽ അക്കര ലൈഫ് മിഷനിൽ വീട് മുടക്കി എന്നുമായിരുന്നു തൃശൂരില എൽ ഡി എഫ് സഹകാരി യോഗത്തിലെ പി കെ ബിജുവിന്‍റെ പരാമർശം.

    Read More »
  • Crime

    സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്‍റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്; നപടിക്ക് ശുപാർശ, തട്ടിപ്പിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷം

    പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്‍റെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്‍റ്, വി.ഇ.ഒ എന്നിവർക്കെതിരെ നപടിക്ക് ശുപാർശ ചെയ്തു. ഇന്ന് ചേർന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി നടത്തിയത്. കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, തട്ടിപ്പിൽ ഭരണപക്ഷത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. തട്ടിപ്പിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. തട്ടിപ്പിൽ സിപിഎം നേതാക്കളുടെ പങ്കുണ്ടോന്ന് പരിശോധിക്കണമെന്നാണ് ആവശ്യമെന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ബിജെപി അംഗമായ മായാ ദേവി ആവശ്യപ്പെട്ടു. വിജിലൻസ് അടക്കമുള്ള സമ​ഗ്രമായ അന്വേഷണം വേണമെന്ന് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കോൺഗ്രസ് അം​ഗമായ ജിജോ ചെറിയാനും ആവശ്യപ്പെട്ടു.

    Read More »
Back to top button
error: