പാലക്കാട്:30 കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കള്‍ പാലക്കാട് ജംക്ഷൻ റയിൽവെ സ്റ്റേഷനിൽ പിടിയിലായി.പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി ബിജു (31), വാലന്‍ചുഴി സ്വദേശി അഫ്‌സല്‍ (28) എന്നിവരെയാണ് പിടിയിലായത്.
ആര്‍.പി.എഫും ക്രൈം ഇന്റലിജന്‍സും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡും റയിൽവെ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ആന്ധ്രയിലെ പലാസയില്‍ നിന്ന് ഷാലിമാര്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ പത്തനംതിട്ടയിലേക്ക് കഞ്ചാവ് കൊണ്ടുപോകുകയായിരുന്നു ഇവർ. സംയുക്ത സംഘത്തിന്റെ പരിശോധന കണ്ട് ട്രെയിനില്‍ നിന്നിറങ്ങി സ്റ്റേഷന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനംതിട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള ലഹരി കച്ചവടത്തിലെ പ്രധാന കണ്ണികളായ ഇരുവരും സമാനമായ നിരവധി കേസുകളില്‍ പ്രതികളാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.