തിരൂര്‍: മാനസിക വൈകല്യമുള്ള 14കാരനെ പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികള്‍ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.പടിഞ്ഞാറേക്കര ഏരിയ പറമ്ബില്‍ മുഹമ്മദ് ബഷീര്‍ (45), പടിഞ്ഞാറേക്കര മാമന്റെ വീട്ടില്‍ അബ്ദുല്ല (70) എന്നിവരെയാണ് 10 വര്‍ഷം വീതം തടവിനും 25,000 രൂപ പിഴക്കും ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ ആറുമാസം വീതം സാധാരണ തടവിനും ശിക്ഷിച്ചിട്ടുണ്ട്. പിഴയിൽ 40,000 രൂപ കുട്ടിക്ക് നല്‍കാനും ഉത്തരവായി. തിരൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം.പടിഞ്ഞാറേക്കര പണ്ടായി എന്ന സ്ഥലത്തെ വിജനമായ പറമ്ബില്‍ വെച്ച് പ്രതികള്‍ 14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan