Month: September 2023
-
Food
ഉത്തരേന്ത്യൻ സ്റ്റൈൽ ബീഫ് ടിക്ക ഇനി വീട്ടിലും
ഉത്തരേന്ത്യൻ സ്റ്റൈലിൽ കിടിലൻ ബീഫ് ടിക്ക വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ ബീഫ്-അരക്കിലോ സവാള-അരക്കപ്പ് മുട്ട-1 കടലമാവ്-3 ടേബിള്‍ സ്പൂണ്‍ പച്ചമുളക്-4 കുരുമുളുപൊടി-1 ടീസ്പൂണ്‍ ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍ ഗരം മസാല-1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍ മല്ലിയില ഉപ്പ് എണ്ണ പാചകം ചെയ്യുന്ന വിധം അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാൻ നല്ലത്. ബീഫ് നല്ലപോലെ കഴുകി പൊടിപൊടിയായി അരിഞ്ഞിടുക. സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക. മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേര്‍ക്കണം. ഇതും ഉപ്പും ബീഫിലേക്കു ചേര്‍ത്ത് കുഴയ്ക്കണം. മുട്ട ചേര്‍ത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക. അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേര്‍ക്കാം. എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കുഴയ്ക്കണം. ഇത് അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. കൂട്ടില്‍ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തില്‍ പരത്തുക. വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്ബോള്‍ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക. ബ്രൗണ്‍ നിറമാകുന്നതു…
Read More » -
Kerala
കോട്ടയത്ത് ക്ഷണിക്കാതെ വിവാഹസദ്യക്കെത്തി യുവാക്കള്‍; കൂട്ടയടി
കോട്ടയം:വിവാഹ സദ്യയ്ക്കിടെ കൂട്ടയടി.വിളിക്കാതെ വിവാഹ സദ്യ കഴിക്കാൻ എത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണം കിട്ടി എത്തിയവരും തമ്മിലാണ് അടി നടന്നത്.കടുത്തുരുത്തിയിലാണ് സംഭവം. പോലീസ് രണ്ട് തവണ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ കടത്തുരുത്തി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടത്തുരുത്തി ടൗണിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.പള്ളിയില്‍ നടന്ന വിവാഹ കൂദാശകള്‍ക്ക് ശേഷം ഓഡിറ്റോറിയത്തില്‍ വധുവും വരനും പ്രവേശിച്ചു. സദ്യ വിളമ്ബാൻ തുടങ്ങിയതോടെയാണ് പരിചയമില്ലാത്ത യുവാക്കളെ ഓഡിറ്റോറിയത്തില്‍ കണ്ടത്. വരന്റെ ബന്ധുക്കള്‍ ഇവരെ ചോദ്യം ചെയ്തതോടെ തര്‍ക്കവും പിന്നാലെ കയ്യേറ്റവും നടന്നു. ഓഡിറ്റോറിയത്തിനുള്ളിൽ വച്ചും വഴിയില്‍ വെച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി.വിവാഹത്തിന് എത്തിയവര്‍ പോലീസ് സരംക്ഷണത്തിലാണ് ഓഡിറ്റോറിയം വിട്ടത്. സമീപത്തുള്ള ഗ്രൗണ്ടില്‍ കളിക്കാൻ എത്തിയ ചെറുപ്പക്കാരാണ് വിവാഹസല്‍ക്കാരത്തിന് എത്തി ഭക്ഷണം കഴിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓഡിറ്റോറിത്തില്‍ ഇത്തരത്തില്‍ ക്ഷണിക്കാതെ കൂട്ടത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന സ്ഥിതി ഉണ്ടെന്നും ഭക്ഷണം തികയാത്ത അവസ്ഥ ഉണ്ടായി എന്നും പറയുന്നു.
Read More » -
Kerala
ആർക്കും വേണ്ടാതെ പോത്തനൂർ – അട്ടപ്പാടി – ഊട്ടി തീവണ്ടിപ്പാത
പാലക്കാട്: അട്ടപ്പാടി വഴി ഊട്ടിക്ക് തീവണ്ടിപ്പാതയോ ? കേട്ടിട്ട് ഞെട്ടണ്ട. ബ്രിട്ടീഷ് കാലത്ത് കോയമ്പത്തൂരിന് ഇപ്പുറത്തെ പോത്തന്നൂർ ജംഗ്ഷനിൽ നിന്നും പശ്ചിമഘട്ടത്തിലൂടെ മലമ്പുഴ- ധോണി – പാലക്കയം – കാഞ്ഞിരപ്പുഴ-ശിരുവാണി – അഗളി – മുള്ളി – മഞ്ചൂർ വഴി ഊട്ടിയിലേക്ക് റെയിൽപ്പാത മലഞ്ചരക്ക് കടത്തിനും മറ്റും ഉപയോഗിച്ചു വന്നിരുന്നു. ബ്രിട്ടീഷുകാർ പോയെങ്കിലും റെയിൽപ്പാത ഇപ്പോഴും ഭദ്രമായിട്ടുണ്ട്. റെയിലിൻ്റെ ഇരുവശത്തുമുള്ള കാപ്പി – ചായ – ഏലം – മുന്തിരിത്തോട്ടങ്ങൾ കാട്കയറി വനമേഖലയായി കിടക്കുന്നുമുണ്ട്. വഴിയുടനീളം യൂറോപ്യൻ ശൈലിയിലുള്ള ബംഗ്ളാവുകൾ, പള്ളികൾ, സെമിത്തേരികൾ, കുതിരലായങ്ങൾ, തൊഴിലാളിലായങ്ങൾ, എസ്റേററ്റ് കെട്ടിടങ്ങൾ എന്നിവ അല്പം ജീർണാവസ്ഥയിൽ ഇപ്പോഴും കാണാം. ഇതിൻ്റെ ബ്രിട്ടീഷ് ഡീ- മാർക്ക്ഡ് സർവ്വെ സ്കെച്ച് മലമ്പുഴ വില്ലേജിൽ ലഭ്യമാണ്(മലമ്പുഴ മേഖല ഭാഗത്തെ). ഈ മലയോരറെയിൽപ്പാത പുന:രാരംഭിച്ചാൽ അത് കേരളത്തിന് നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും.
Read More » -
Kerala
നാടന്‍ കോഴിയും മദ്യവും മതി പൈൽസ് മാറാൻ ; അനുഭവസ്ഥർ ആയിരക്കണക്കിന്
പണ്ട് പുറത്തുപറയാന്‍ നാണക്കേടുള്ള അസുഖമായിരുന്നു പൈൽസ് അഥവാ മൂലക്കുരു.ഇന്ന് ഇത് സാര്‍വ്വത്രികമായിരിക്കുന്നു.എന്ത് ചികിത്സ ചെയ്താലും ഫലിക്കുകയുമില്ല.എന്നാൽ കോട്ടയം ഈരാറ്റുപേട്ടയ്ക്ക് സമീപം തിടനാട്’ എന്ന സ്ഥലത്ത് ഒരു പാരമ്പര്യ വൈദ്യനുണ്ട്. നാടന്‍ കോഴിയും ബ്രാന്‍ഡിയുമാണ് ഇദ്ദേഹത്തിന്റെ ചികില്‍സയുടെ മരുന്നുകൂട്ട്.രണ്ടും മൂലക്കുരുവിന് വിരോധമുള്ള കാര്യങ്ങളാണ്.പക്ഷെ ഒരു പ്രാവശ്യം മരുന്നുപയോഗിച്ചാല്‍ മതിയാകും. ആണുങ്ങള്‍ക്ക് പിടക്കോഴി, പെണ്ണുങ്ങള്‍ക്ക് പൂവന്‍ കോഴിയുമാണ് വേണ്ടത്.രണ്ടും വാങ്ങിക്കൊണ്ടു ചെല്ലണം.ഈരാറ്റുപേട്ടയില്‍ നിന്ന് കാഞ്ഞിരപ്പിള്ളി റൂട്ടില്‍ 5 കി.മീ. സഞ്ചരിച്ചാല്‍ തിടനാടായി.തിടനാട് ഗവണ്മന്റ് സ്കൂളിനെതിർവശത്താണ് ഈ നാടന്‍ ചികില്‍സാലയം. പോകുന്നവർ വൈദ്യശാല എന്ന ബോര്‍ഡ് പ്രതീക്ഷിച്ച് പോകരുത് – കോട്ടയമാണ്, പാലായ്ക്കടുത്താണ്. ‘റബ്ബര്‍ വ്യാപാരം’ എന്നാണ് ബോർഡ്.രാവിലെ തന്നെ ഒട്ടനവധി ആളുകള്‍ ആ കടയ്ക്കുമുമ്പില്‍ നില്‍പുണ്ടായിരിക്കും.പലരും വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍. ചിലരെ കസേരയില്‍ ഇരുത്തിയായിരിക്കും കൊണ്ടുവന്നിരിക്കുന്നത്. രാവിലെ ഒന്നും കഴിച്ചില്ല, ചികിത്സയ്ക്ക് മുൻപ് ചായകുടിക്കുന്നതില്‍ വിരോധമുണ്ടൊ’ എന്നൊന്നും ചോദിക്കരുത്.മറുപടി താങ്ങാൻ കഴിഞ്ഞെന്ന് വരില്ല. ‘ആര്‍ക്കു വിരോധം? നിങ്ങള്‍ പോയി ഇഷ്ടമുള്ളത് കഴിച്ചിട്ട് വന്നോളൂ.…
Read More » -
Kerala
സോളാര്‍ ലൈംഗിക പീഡന കേസിൽ പുകഞ്ഞ് കോണ്‍ഗ്രസ്
തിരുവനന്തപുരം: സോളാര്‍ ലൈംഗിക പീഡന കേസിലെ ഗൂഢാലോചനയെ ചൊല്ലി കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷമാകുന്നു. ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ആശയക്കുഴപ്പം തുടരുകയാണ്. കോണ്‍ഗ്രസും മുന്നണിയും അന്വേഷണം വേണമെന്നായിരുന്നു ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടത്. പക്ഷേ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ അന്വേഷണം വേണ്ടെന്നായിരുന്നു യുഡിഎഫ് തീരുമാനം. യുഡിഎഫ് നിലപാട് ഭരണപക്ഷം ആയുധമാക്കിയതോടെയാണ് മുന്നണിയിൽ ഭിന്നത രൂപപ്പെട്ടത്.നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നാണ് നിലവിൽ പ്രതിപക്ഷ നേതാവിന്റെ വിശദീകരണം. സോളാര്‍ സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പുലിവാല്‍ പിടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ലൈംഗിക പീഡനക്കേസില്‍ ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചതിനെ ചൊല്ലിയാണ് പാര്‍ട്ടിയില്‍ ഭിന്നത. ഉമ്മൻചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മാപ്പില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് എ ഗ്രൂപ്പ്. ഗൂഢാലോചനയില്‍ വിശദ അന്വേഷണം വേണമെന്നാണ് കെസി ജോസഫ് ഉള്‍പ്പെടെ നേതാക്കളുടെ ആവശ്യം. പക്ഷേ ഈ കാര്യത്തില്‍ അഭിപ്രായ ഐക്യത്തിലെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.അന്ന് മുന്നണിയിൽ ഉണ്ടായിരുന്ന ഗണേഷ് കുമാറാണ് ഇതിനെല്ലാം ചുക്കാൻ പിടിച്ചതെന്ന വാർത്ത വന്നതോടെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയാണ്…
Read More » -
India
തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിണികളായി യുവതികള്‍
ചെന്നൈ:തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിണികളായി യുവതികള്‍.ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായാണ് മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയത്. എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിയാകുന്നതിനുളള പരിശീലനം പൂര്‍ത്തിയാക്കിയത്. മൂവരും ശ്രീരംഗത്തെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന പൂജാരി പരിശീലന കേന്ദ്രത്തില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ ഉടൻ തന്നെ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും. അതേസമയം സമത്വത്തിന്റെ പുതിയ യുഗം പിറക്കുകയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ എക്സിൽ കുറിച്ചു. മൂന്ന് യുവതികള്‍ക്കുമൊപ്പം 91 പുരുഷന്മാരും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Read More » -
Kerala
പുതിയ വാട്സ്‌ആപ്പ് ചാനല്‍ ആരംഭിച്ച് മോഹന്‍ലാല്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്‌ആപ്പ് ‘ചാനല്‍’ ആരംഭിച്ചു. ഇനിമുതല്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകളും വാട്ട്സ്‌ആപ്പിലൂടെ അറിയാൻ കഴിയും.വാട്സ് ആപ്പ് ചാനിലിന്‍റെ ലിങ്ക് താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. തന്‍റെ വരാന്‍ പോകുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ചാനല്‍ ഫോളോ ചെയ്യണമെന്ന അഭ്യര്‍ത്ഥനയും ലിങ്കിനൊപ്പം അദ്ദേഹം പങ്കുവെച്ചു.ചാനലില്‍ അയക്കുന്ന സന്ദേശങ്ങൾ 30 ദിവസം മാത്രമേ കാണാൻ കഴിയു .അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് വാട്സ്‌ആപ്പ് ചാനലിലൂടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത് .ഇതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ പങ്കുവെക്കാം. യൂസര്‍മാര്‍ക്ക് ചാനല്‍ പിന്തുടരാനും അപ്ഡേറ്റുകള്‍ അറിയാനും ഇതിലൂടെ കഴിയും. ടെലഗ്രാമിലേയും ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്കും സമാനമായ ചാനല്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. ഇന്ത്യ ഉൾപ്പെടെ 150 രാജ്യങ്ങളില്‍ നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.
Read More » -
India
ഷാരൂഖ് ഖാന്റെ ‘ജവാനെ’ പ്രശംസിച്ച് ബിജെപി
ന്യൂഡൽഹി:ഷാരൂഖ് ഖാന്റെ സിനിമയായ ജവാനെ പ്രശംസിച്ച് ബിജെപി. കോണ്‍ഗ്രസ് കാലത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന് ഷാരൂഖ് ഖാന് നന്ദി പറയുന്നെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ അഴിമതി നിറഞ്ഞതും, നയങ്ങളിലെ വീഴ്ച്ചകളുമാണ് ജവാന്‍ തുറന്നുകാണിച്ചതെന്ന് ഫേസ്ബുക്കിൽ കുറിച്ച ഭാട്ടിയ 2004 മുതല്‍ 2014 വരെ അങ്ങേയറ്റത്തെ മോശം ഭരണമായിരുന്നുവെന്നും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ പറയുന്ന പ്രസിദ്ധമായ സംഭാഷണവും ഭാട്ടിയ എടുത്ത് പറഞ്ഞു. ഞങ്ങള്‍ സൈനികരാണ്. ഈ രാജ്യത്തിന് വേണ്ടി ആയിരം തവണ ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ നിന്നെ പോലെ രാജ്യത്തെ വിറ്റുതുലയ്ക്കുന്നവര്‍ക്കായി ഒരിക്കല്‍ പോലും അത് ചെയ്യില്ലെന്നുമായിരുന്നു ഷാരൂഖിന്റെ ഡയലോഗ്. ഇത് ഗാന്ധി കുടുംബത്തിന് അനുയോജ്യമാണെന്നും ഭാട്ടിയ കുറിച്ചു. “നന്ദി ഷാരൂഖ് ഖാന്‍, ഈ വിഷയങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പരിഹരിക്കപ്പെട്ടുവെന്നും” ഭാട്ടിയ പറഞ്ഞു.
Read More » -
Kerala
നഷ്ടപ്പെട്ടത് ബിജെപിയുടെ ജനകീയ മുഖം
കണ്ണൂർ:നിലപാടുകള്‍ കൊണ്ട് കേരള രാഷ്‌ട്രീയത്തില്‍ എന്നും ശ്രദ്ധേയനായ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ പി.പി.മുകുന്ദൻ.ആര്‍എസ്‌എസിലൂടെ ബിജെപിയിലെത്തിയ പി.പി. മുകുന്ദൻ സംസ്ഥാനത്ത് ബിജെപിയെ വളര്‍ത്തിയ നേതാക്കളിലെ പ്രമുഖനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബിജെപിയിലെ പ്രബലനുമായിരുന്നു. കെ.ജി.മാരാര്‍, കെ. രാമൻപിള്ള, പി.പി. മുകുന്ദൻ, ഒ. രാജഗോപാല്‍. ഈ നാല്‍വര്‍ സംഘത്തിന്‍റെ നേതൃത്വമാണ് കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത്. ആര്‍എസ്‌എസില്‍ നിന്നാണ് മുകുന്ദൻ ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടത്.ഒരുകാലത്ത് സംസ്ഥാന ബിജെപിയിലെ ശക്തനായ നേതാവായിരുന്ന മുകുന്ദൻ രാഷ്‌ട്രീയ എതിരാളികളടക്കമുള്ളവരുമായി എന്നും അടുത്ത സൗഹൃദമാണ് പുലര്‍ത്തിയിരുന്നത്.രാഷ്‌ട്രീയമായി എതിര്‍പക്ഷത്തുള്ളവരെ ശക്തമായി എതിര്‍ക്കുന്പോഴും വ്യക്തിപരമായി ആരെയും അധിക്ഷേപിക്കാത്ത തികഞ്ഞ സൗഹൃദമായിരുന്നു പി.പി. മുകുന്ദന്‍റെ പ്രത്യേകത. മറ്റു പാര്‍ട്ടികളില്‍പെട്ടവര്‍ നമ്മുടെ ശത്രുക്കളല്ല, രാഷ്‌ട്രീയ പ്രതിയോഗികകള്‍ മാത്രമാണെന്നും. ഇന്നത്തെ കമ്യൂണിസ്റ്റുകാരൻ ഒരു പക്ഷേ നാളത്തെ ബിജെപിക്കാരനാകും എന്ന മനസോടെയാണ് അവരെ സമീപിക്കേണ്ടതെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്‍റേത്. കേരള രാഷ്‌ട്രീയത്തില്‍ ബിജെപിക്ക് വേരോട്ടമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഫലമായി തെരഞ്ഞെടുപ്പ് വേളയില്‍ വടകരയിലും ബേപ്പൂരിലും കോണ്‍ഗ്രസ്-ലീഗ്-ബിജെപി…
Read More » -
India
നിങ്ങൾ വിഷം വിതച്ചോളൂ, പക്ഷേ ഞങ്ങളുടെ ചെലവിൽ വേണ്ട; പതിനാല് വാർത്താ അവതാരകരെ ബഹിഷ്കരിക്കുവാൻ ഇന്ത്യാ സഖ്യം
ന്യൂഡൽഹി:അപരവത്കരണത്തിനും വിദ്വേഷ പ്രചാരണത്തിനും സംഘപരിവാറിനെ സഹായിച്ചു കൊണ്ട് ഇന്ത്യയിലെ മാധ്യമ രംഗത്തെ വിഷലിപ്തമാക്കുന്ന പതിനാല് വാർത്താ അവതാരകരെ ബഹിഷ്കരിക്കുവാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഇവര്‍ അതിഥി ത്യാഗി അമൻ ചോപ്ര അമീഷ് ദേവ്‌ഗണ്‍ ആനന്ദ് നരസിംഹൻ അര്‍ണാബ് ഗോസ്വാമി അശോക് ശ്രീവാസ്തവ് ചിത്ര ത്രിപദി ഗൗരവ് സാവന്ത് നവിക കുമാര്‍ പ്രാചി പരാശര്‍ റുബിക ലിയാഖത് ശിവ് അരൂര്‍ സുധിര്‍ ചൗധരി സുശാന്ത് സിൻഹ (Arnab Goswami (Republic TV), Sudhir Chaudhary (AajTak), Navika Kumar (Times Now), Aditi Tyagi (Bharat Express), Aman Chopra (Network 18), Amish Devgan (News18), Anand Narasimhan (CNN-News18), Ashok Shrivastav (DD News), Chitra Tripathi (AajTak), Gaurav Sawant (AajTak), Prachi Parashar (India TV), Rubika Liyaquat (Bharat 24), Shiv Aroor (AajTak), Sushant Sinha (Times Now Navbharat) നിങ്ങൾ വിഷം…
Read More »