KeralaNEWS

കോട്ടയത്ത് ക്ഷണിക്കാതെ വിവാഹസദ്യക്കെത്തി യുവാക്കള്‍; കൂട്ടയടി

കോട്ടയം:വിവാഹ സദ്യയ്ക്കിടെ കൂട്ടയടി.വിളിക്കാതെ വിവാഹ സദ്യ കഴിക്കാൻ എത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണം കിട്ടി എത്തിയവരും തമ്മിലാണ് അടി നടന്നത്.കടുത്തുരുത്തിയിലാണ് സംഭവം.

പോലീസ് രണ്ട് തവണ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ കടത്തുരുത്തി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടത്തുരുത്തി ടൗണിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.പള്ളിയില്‍ നടന്ന വിവാഹ കൂദാശകള്‍ക്ക് ശേഷം ഓഡിറ്റോറിയത്തില്‍ വധുവും വരനും പ്രവേശിച്ചു. സദ്യ വിളമ്ബാൻ തുടങ്ങിയതോടെയാണ് പരിചയമില്ലാത്ത യുവാക്കളെ ഓഡിറ്റോറിയത്തില്‍ കണ്ടത്. വരന്റെ ബന്ധുക്കള്‍ ഇവരെ ചോദ്യം ചെയ്തതോടെ തര്‍ക്കവും പിന്നാലെ കയ്യേറ്റവും നടന്നു.

ഓഡിറ്റോറിയത്തിനുള്ളിൽ വച്ചും വഴിയില്‍ വെച്ചും ഇരുവിഭാഗവും ഏറ്റുമുട്ടി.വിവാഹത്തിന് എത്തിയവര്‍ പോലീസ് സരംക്ഷണത്തിലാണ് ഓഡിറ്റോറിയം വിട്ടത്. സമീപത്തുള്ള ഗ്രൗണ്ടില്‍ കളിക്കാൻ എത്തിയ ചെറുപ്പക്കാരാണ് വിവാഹസല്‍ക്കാരത്തിന് എത്തി ഭക്ഷണം കഴിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഓഡിറ്റോറിത്തില്‍ ഇത്തരത്തില്‍ ക്ഷണിക്കാതെ കൂട്ടത്തോടെ ഭക്ഷണം കഴിച്ച്‌ പോകുന്ന സ്ഥിതി ഉണ്ടെന്നും ഭക്ഷണം തികയാത്ത അവസ്ഥ ഉണ്ടായി എന്നും പറയുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: