Month: September 2023
-
Kerala
ഷംസീര്‍ മന്ത്രിയായാല്‍ വീണ സ്പീക്കര്‍? ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ ഭിന്നത
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തിയേക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍തന്നെ ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കാനായിരുന്നു ധാരണ. അതനുസരിച്ചാണ് ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാരായത്. അവര്‍ക്ക് പകരം ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ഇതനുസരിച്ചാണ് പുനഃസംഘടനയ്ക്കുള്ള നീക്കം. മന്ത്രിസഭാ പുന:സംഘടനയ്ക്കൊപ്പം ചില മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. എ.എന്‍.ഷംസീര്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. വീണ ജോര്‍ജിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാന്‍ തീരുമാനിച്ചാല്‍ അവര്‍ സ്പീക്കര്‍ പദവിയിലേക്ക് എത്തിയേക്കും. അങ്ങനെയെങ്കില്‍ ഷംസീറും മന്ത്രിസഭയിലേക്ക് എത്തിയേക്കും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് മുഖംമിനുക്കല്‍കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്ക് രണ്ടാം പിണറായി സര്‍ക്കാര്‍ ഒരുങ്ങുന്നത്. എല്‍ജെഡിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചാല്‍ ഷംസീറിന്റെ സാധ്യതകള്‍…
Read More » -
NEWS
എത്തിയത് നഴ്സിംഗ് ജോലിക്ക്; പണി പെയിന്റടിക്കൽ
കൊച്ചി:തൊഴില്‍ തട്ടിപ്പിനിരയായി ബ്രിട്ടനിലെത്തിയ മലയാളി നഴ്സുമാര്‍ നയിക്കുന്നത് ദുരിത ജീവിതം.ഈ വര്‍ഷം ആദ്യമാണ് കൊച്ചിയിലെ ഏജൻസി വഴി 400 മലയാളി നഴ്സുമാര്‍ ബ്രിട്ടനിലെത്തിയത്. നഴ്സിംഗ് ജോലി ലഭിക്കാതെ കഴിഞ്ഞ ആറുമാസമായി ദുരിതജീവിതത്തിലാണ് ഇവരില്‍ പലരും ഇവിടെ കഴിയുന്നത്.നഴ്സിംഗ് ജോലി ലഭിക്കാതെ വന്നതോടെ പെയിന്റടിക്കാൻ പോയും ആപ്പിള്‍ തോട്ടത്തില്‍ ജോലിക്കു പോയും പുല്ലുവെട്ടിയുമാണ് പലരും ഭക്ഷണത്തിനുള്ള വകയെങ്കിലും കണ്ടെത്തുന്നത്. നിര്‍ധനര്‍ക്കുള്ള ഫുഡ്ബാങ്കില്‍നിന്നു ഭക്ഷണം കഴിക്കുന്നവരുമുണ്ട്. വൻ തുകകള്‍ നല്‍കിയാണ് ഇവര്‍ ബ്രിട്ടനില്‍ എത്തിയത്. അതുകൊണ്ടു തന്നെ വന്ന കടങ്ങളെങ്കിലും വീട്ടാതെ തിരികെ നാട്ടിലെത്താനാകാത്ത അവസ്ഥയാണ് പലര്‍ക്കും. ഈ വര്‍ഷമാദ്യമാണ് ഇവരില്‍ പലരും യുകെയിലെത്തിയത്. 3 ഘട്ടമായി പണം നല്‍കി. ആദ്യം, 5600 രൂപ റജിസ്ട്രേഷൻ ഫീസ്. ഇന്റര്‍വ്യൂ ഘട്ടത്തില്‍ 2 ലക്ഷം രൂപ ഫീസായി വാങ്ങി. ബാങ്ക് അക്കൗണ്ട് വഴി നല്‍കാനാണു നഴ്സുമാര്‍ താല്‍പര്യപ്പെട്ടതെങ്കിലും വലിയ ജിഎസ്ടി നല്‍കേണ്ടിവരുമെന്നുപറഞ്ഞു പണമായി നേരിട്ട് വാങ്ങുകയായിരുന്നു. ജോലി ഉറപ്പു നല്‍കി കൊണ്ടുള്ള കത്തിനു പിന്നാലെ മൂന്നര…
Read More » -
Kerala
മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ എഴുന്നേറ്റുനിന്ന് ഭീമന്‍ രഘു; ചലച്ചിത്രപുരസ്‌കാര വിതരണച്ചടങ്ങിലെ കൗതുകം
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്ന് ഭീമന്‍ രഘു പിന്നീട് പ്രതികരിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു കഴിഞ്ഞദിവസം കൗതുകകരമായ ഈ സംഭവം നടന്നത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണം നിശാഗന്ധിയില്‍ നടന്നത്. കുഞ്ചാക്കോ ബോബനും വിന്‍സി അലോഷ്യസും ഉള്‍പ്പെടെ ഒട്ടുമിക്ക പുരസ്‌കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസംഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമന്‍ രഘു എഴുന്നേറ്റ് നിന്നത്. മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടന്‍ സദസില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ നല്ലൊരു കയ്യടിയും നല്‍കിയാണ് ഭീമന്‍ രഘു കസേരയിലിരുന്നത്. നില്‍പ്പിന്റെ കാരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുനേറ്റ് നിന്നതെന്നായിരുന്നു ഭീമന്‍ രഘുവിന്റെ മറുപടി. ഇമ്പോസിഷന്‍ എഴുതിക്കൊണ്ടു വരാത്തതിന് സാര്‍ എഴുന്നെപ്പിച്ചു നിര്‍ത്തിയിരിക്കുവാണ് എന്ന തരത്തില്‍ ട്രോളും പ്രചരിക്കുന്നുണ്ട്. ഭീമന്‍ രഘു…
Read More » -
Crime
ആകാശ് തില്ലങ്കേരിയുടെ അറസ്റ്റിനെതിരേ പാര്‍ട്ടി കോട്ടയില്‍ പ്രതിേഷധം; സ്‌റ്റേഷനുമുന്നില്‍ തടിച്ചു കൂടിയവരില്‍ സി.പി.എമ്മുകാരും
കണ്ണൂര്‍: സൈബര്‍ പോരാളിയും കാപ്പാതടവുശിക്ഷയനുഭവിക്കുകയും ചെയ്ത ആകാശ് തില്ലങ്കേരിയെ വീണ്ടും പൊലിസ് അറസ്റ്റു ചെയ്തതിനെതിരെ പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നില്‍ സി.പി.എമ്മില്‍ അതൃപ്തി പടരുന്നു. മകന്റെ നൂല്‍കെട്ടല്‍ നടക്കുന്ന ചടങ്ങിനിടെ ആകാശിനെ മുഴക്കുന്ന് പൊലിസ് അറസ്റ്റു ചെയ്തത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലടക്കം പന്ത്രണ്ടു കേസുകളില്‍ പ്രതിയായ ആകാശ്തില്ലങ്കേരിയെ വീണ്ടും കാപ്പചുമത്തിയാണ് ബുധനാഴ്ച്ച ഉച്ചയോടെ മുഴക്കുന്ന് സി.ഐ: സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരനായി കഴിയവെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ചോദ്യം ചെയ്തത ജയില്‍ വാര്‍ഡനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ആകാശ് ജയില്‍ മോചിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും അറസ്റ്റ് വാറന്‍ഡുമായി പൊലിസെത്തിയത്. കുട്ടിയുടെ നൂല്‍കെട്ടല്‍ചടങ്ങിനിടെ ആകാശിനെ അറസ്റ്റു ചെയ്തത് വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആകാശിന്റെ സുഹൃത്തുക്കളും സി.പി.എം പ്രവര്‍ത്തകരായ പ്രദേശവാസികളും ഇതിനെതിരെ പ്രതിഷേധവുമായിരംഗത്തു വന്നു. സംഭവത്തിനു പിന്നില്‍ ആകാശിനെ വേട്ടയാടാനുള്ള ആസൂത്രിതനീക്കമാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു…
Read More » -
Kerala
പാട്ട് പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു
പാലക്കാട്:പാട്ട് പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു.പാലക്കാട് കല്ലടിക്കോടാണ് സംഭവമുണ്ടായത്.കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. ഓണ്‍ലൈനില്‍ വാങ്ങിയ 650 രൂപ വിലയുള്ള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. മൈക്ക് ചാര്‍ജിലിട്ടാണ് ഉപയോഗിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. ചാര്‍ജിലിട്ട് ഉപയോഗിച്ച് പാടുന്നതിനിടെ വലിയ ശബ്‌ദത്തോടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചൈന നിര്‍മിതമായ മൈക്കാണ് കുട്ടി ഉപയോഗിച്ചതെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ മൈക്കിന്റെ കമ്ബനി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
Read More » -
Kerala
കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലേക്ക് 600 കണ്ടക്ടര്‍ കം ഡ്രൈവര്‍മാരെ നിയമിക്കുന്നു; അവസാന തീയതി സെപ്റ്റംബർ 20
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി സ്വിഫ്റ്റിലേക്ക് 600 കണ്ടക്ടര്‍ കം ഡ്രൈവര്‍മാരെ നിയമിക്കുന്നു.സിറ്റി സര്‍ക്കുലറില്‍ പുതുതായി ബസുകള്‍ എത്തുന്ന സാഹചര്യത്തിലാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. നിലവില്‍ സ്വിഫ്റ്റിന് 353 ബസുകളുണ്ട്.ഒരുബസിന് നാലുപേരെവച്ചാണ് ആവശ്യമുള്ളത്.മാനേജ്മെന്റ് ഡെവലപ്പ്മെന്റ് സെന്ററിനെയാണ് റിക്രൂട്ട്മെന്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. പ്രായം 24 മുതല്‍ 55 വയസുവരെ. ഹെവി ഡ്രൈവിങ് ലൈസൻസ് ഉള്ളവരായിരിക്കണം അപേക്ഷകര്‍. വനിതകള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിത കാലയളവിനുള്ളില്‍ കണ്ടക്ടര്‍ ലൈസൻസ് എടുക്കണം. 30 സീറ്റില്‍ അധികം സീറ്റുകളുള്ള പാസഞ്ചര്‍ വാഹനം അഞ്ചുവര്‍ഷമെങ്കിലും ഓടിച്ചുള്ള പരിചയമുണ്ടാകണം. ഡ്രൈവിങ് ടെസ്റ്റും അഭിമുഖവും നടത്തിയാകും റാങ്ക്ലിസ്റ്റ് തയ്യാറാക്കുക. എട്ടുമണിക്കൂര്‍ ജോലിക്ക് 715 രൂപ ലഭിക്കും. അധികം ചെയ്യുന്ന ഓരോ മണിക്കൂറിനും 130 രൂപ വച്ച് നല്‍കും. ഇതിന് ഇൻസെന്റീവ്, അലവൻസ്, ബാറ്റ എന്നിവ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നിനും: n www.cmd.kerala.gov.in. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 20 ന് വൈകിട്ട് അഞ്ചുവരെ.
Read More » -
NEWS
ഏഷ്യാകപ്പ്: പാകിസ്ഥാൻ വീണു, ഫൈനലിൽ ഇന്ത്യയുടെ എതിരാളി ശ്രീലങ്ക
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ. അവസാനപന്തുവരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ രണ്ടു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. സ്കോർ: പാകിസ്ഥാൻ– 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252. ശ്രീലങ്ക–42 ഓവറിൽ 8ന് 252. മഴകാരണം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചയിക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിനാണ് മത്സരം.
Read More » -
Crime
എസ്ഐയെ കുടുക്കാന്‍ സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടു; അന്വേഷണത്തിന് എസ്പിയുടെ ഉത്തരവ്
തിരുവനന്തപുരം: എസ്ഐയെ കുടുക്കാനായി സിഐ പ്രതിയെ ലോക്കപ്പില്‍ നിന്നും തുറന്നു വിട്ടതായി പരാതി. മംഗലപുരം എസ്ഐയായിരുന്ന അമൃത് സിങിന്റെ പരാതിയില്‍ റൂറല്‍ എസ്പി: ഡി ശില്‍പ അന്വേഷണത്തിന് ഉത്തരവിട്ടു. മംഗലപുരം മുന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീഷിനെതിരെയാണ് അന്വേഷണം. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനെത്തുടര്‍ന്ന് സിഐ കുരുക്കിയതാണെന്നും എസ്ഐ അമൃത് സിങ് പരാതിയില്‍ പറയുന്നു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ അടക്കമാണ് എസ്ഐ പരാതി നല്‍കിയിരുന്നത്. മോഷണക്കേസില്‍ പിടികൂടിയ പ്രതിയാണ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയത്. ജനുവരിയിലായിരുന്നു വിവാദ സംഭവം. പ്രതി ചാടിപ്പോയതിന്റെ പേരില്‍ എസ്ഐ അമൃത് സിങ് നായകത്തിനും പാറാവ് ജോലി ചെയ്തിരുന്നു പൊലീസ് ഉദ്യോഗസ്ഥക്കുമെതിരെ വകുപ്പുതല നടപടിയെടുത്തിരുന്നു. അടുത്ത ദിവസം എസ്എച്ച്ഒ സജീഷ് പ്രതിയെ പിടികൂടുകയും ചെയ്തു. വിവാദ സംഭവത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍എസ്പി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തിന്റെ പേരില്‍ ജില്ലയില്‍ നിന്നും മാറ്റിയ മറ്റൊരു ഡിവൈഎസ്പിയാണ് എസ്‌ഐക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ആദ്യം…
Read More » -
India
കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു സൈനികനെ കാണാതായി
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ 48 മണിക്കൂറിലേറെയായി തുടരുന്ന, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനെ കാണാതാവുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കൊകോരെനാഗിലെ നിബിഡ വനങ്ങളില്‍ ഭീകരരെ തുരത്താന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ 3 ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ കരസേനയിലെ രണ്ടു ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധന്‍ചോക്, ജമ്മു കശ്മീര്‍ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ മുസാമില്‍ ബട്ട് എന്നിവരാണ് മരിച്ചത്. എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ച് വിവരമില്ല. സെപ്റ്റബര്‍ 12-13 അര്‍ധരാത്രിയിലാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചത്. ഗരോള്‍ ഗ്രാമത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിലാണു കൊകോരെനാഗിലെ നിബിഡവനത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഭീകരര്‍ ഒളിത്താവളത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത്.
Read More » -
Kerala
കോഴിക്കോട്ട് ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചു; ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം
കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജില്ലയില്‍ അതിജാഗ്രത തുടരുന്നുണ്ട്. ബുധനാഴ്ച പരിശോധനയ്ക്ക് അയച്ച 11 പേരുടെ സാംപിളുകള്‍ നെഗറ്റീവായിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 30 പേരുടെ സാംപിളുകള്‍കൂടി വ്യാഴാഴ്ച പരിശോധനയ്ക്കയച്ചിരുന്നു. ഇതില്‍ 15 പേര്‍ രോഗികളുമായി അടുത്തിടപഴകിയ ആരോഗ്യപ്രവര്‍ത്തകരാണ്. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പോസിറ്റീവായവരുമായി ഇടപഴകിയ 234 പേരെക്കൂടി കണ്ടെത്തിയതോടെ സമ്പര്‍ക്കപ്പട്ടികയില്‍ 950 പേരായി. ബുധനാഴ്ച നിപ പോസിറ്റീവായ, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്റെ റൂട്ട് മാപ്പിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ചേവരമ്പലത്തെ വാടകവീട്ടില്‍ കൂടെത്താമസിച്ച 14 പേര്‍ നിരീക്ഷണത്തിലാണ്. നാലുപേര്‍ മെഡിക്കല്‍ കോളേജിലാണ്. സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ മന്ത്രി വീണാ ജോര്‍ജ് നിപ അവലോകനയോഗത്തില്‍ നിര്‍ദേശം നല്‍കി. എന്‍.ഐ.വി. പുണെയുടെ…
Read More »