Month: September 2023

  • Kerala

    ഓണം ബംബർ: ഓരോ പ്രൈസിനും കൈയ്യിൽ കിട്ടുന്ന തുക അറിയാം

    ഓണം ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 20ന് ആണ്.സമ്മാനഘടനയിൽ അടിമുടി മാറ്റവുമായാണ് ഇത്തവണ ഓണം ബമ്പറിന്റെ വരവ്.25 കോടിയുടെ ബംബർ ജോതാവടക്കം 21 പേര്‍ ഇത്തവണ ഓണം ബംബർ വഴി കോടിപതികളാവും. അതായത് 25 കോടിയുടെ ഒന്നാം സമ്മാനത്തിന് ശേഷം  20 പേര്‍ക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനമായി ലഭിക്കും.പക്ഷെ ഈ‌ പറഞ്ഞ തുക അതേപോലെ കൈയ്യിൽ ലഭിക്കില്ലെന്നു മാത്രം.കാരണം നികുതി തന്നെ. 1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയില്‍ നിന്നുള്ള സമ്മാനങ്ങള്‍ക്ക് നികുതി ഈടാക്കിയ ശേഷം മാത്രമെ പണം അനുവദിക്കുകയുള്ളൂ. 30 ശതമാനം സ്രോതസില്‍ നിന്നുള്ള നികുതി (ടിഡിഎസ്) യാണ് ഈടാക്കുന്നത്. സമ്മാനര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്മാനം ലഭിച്ചവര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. 50 ലക്ഷം- 1 കോടിക്ക് കീഴില്‍ 10 ശതമാനവും 1-2 കോടി വരെ 15…

    Read More »
  • India

    ലഡാക്കില്‍ ചൈന 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിയിട്ടും മോദിക്ക് മിണ്ടാട്ടമില്ല: സുബ്രഹ്‌മണ്യന്‍ സ്വാമി

    ന്യൂഡല്‍ഹി:ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി  ചൈന കയ്യടക്കിയിട്ടും മോദിക്ക് മിണ്ടാട്ടമില്ലെന്നും മോദിസർക്കാരിന് ചൈനയെ പേടിയാണോന്നും  ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിയിട്ടും ആരും വന്നിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്.മോദി സര്‍ക്കാര്‍ ചൈനയ്ക്ക് കീഴടങ്ങിയോ എന്ന് ചോദിച്ച സുബ്രഹ്‌മണ്യന്‍ സ്വാമി, ഇക്കാര്യത്തില്‍ സുപ്രിം കോടതിയെ സമീപിയ്ക്കുമെന്നും വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ മോദിക്കെതിരായ വിമര്‍ശനം. ചൈന ലഡാക്കില്‍ 4067 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കയ്യടക്കിവച്ചിട്ടും ആരും വന്നിട്ടില്ല എന്നാണ് മോദി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭരണഘടനയുടെ 19ാം അനുഛേദ പ്രകാരം ഈ വിഷയത്തില്‍ സുപ്രിംകോടതിയെ സമീപിക്കും. മോദി ചൈനയോടു കീഴടങ്ങിയതിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തണമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി എക്സില്‍ പോസ്റ്റ് ചെയ്തു. ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമാണ് സുബ്രഹ്മണ്യൻ സ്വാമി.

    Read More »
  • Kerala

    ഓള്‍ ഇന്ത്യാ പെര്‍മിറ്റിന്റെ മറവില്‍ റൂട്ട് ബസ്സാക്കി ഓട്ടം വേണ്ട: മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: ഓള്‍ ഇന്ത്യാപെര്‍മിറ്റ് ദുരുപയോഗം ചെയ്ത് റൂട്ട്ബസായി ഓടിച്ചാൽ പിടിച്ചെടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.  നിയമലംഘനം നടത്തി ഓടുന്ന ഇത്തരം ബസുകള്‍ പിടിച്ചെടുക്കുമ്ബോള്‍ അതിലെ യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം അതാത് വാഹനങ്ങളുടെ ഉടമകള്‍ക്ക് മാത്രമായിരിക്കുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കേന്ദ്രം നല്‍കുന്ന പെര്‍മിറ്റ് ദുരുപയോഗം ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ മന്ത്രി മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.വിനോദസഞ്ചാരികളെ ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഈ സംവിധാനം.അല്ലാതെ പ്രത്യേകം ടിക്കറ്റ് നല്‍കി റൂട്ട് ബസുപോലെ ഓടിക്കാനുള്ള അനുമതിയല്ലിത്.ഈ വിജ്ഞാപനത്തിന്റെ പേരില്‍ കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ സ്‌റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമമനുസരിച്ച്‌ കോണ്‍ട്രാക്‌ട് കാര്യേജ്, സ്‌റ്റേജ് കാര്യേജ് എന്നീ രണ്ട് സര്‍വീസ് ബസുകള്‍ മാത്രമാണുള്ളത്. ഇവയുടെ ഉപയോഗവും കൃത്യമായി നിര്‍വചിക്കുന്നുമുണ്ട് – മന്ത്രി പറഞ്ഞു.

    Read More »
  • NEWS

    ആരാധകരുടെ എണ്ണം കൊണ്ട് ലോകത്തിലെ ഒന്നാം നമ്പർ ക്ലബ്ബുകളെ വരെ വിറപ്പിച്ചവരാണ്  ബ്ലാസ്റ്റേഴ്സിന്റെ ‘മഞ്ഞപ്പട’.ഇത്തവണയെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്ന അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ബ്ലാസ്റ്റേഴ്സിന് ആകുമോ ?

    കൊച്ചി: ‍ഐഎസ്‌എൽ പത്താം പതിപ്പിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ കിക്കോഫ് നടക്കാനിരിക്കെ കിരീടത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌ ആഗ്രഹിക്കുന്നുണ്ടാവില്ല.പക്ഷേ, എളുപ്പമല്ല.ഡ്യുറന്റ് കപ്പില്‍ ഗോകുലം കേരളയോട് വരെ തോറ്റു.സീസണ് മുൻപായുള്ള സൗഹൃദ മത്സരത്തിൽ യുഎഇയിലെ ലോക്കൽ ക്ലബ്ബിനോട് അരഡസൻ ഗോളുകൾക്കായിരുന്നു തോൽവി. ഉദ്ഘാടന മത്സരം ചിരവൈരികളായ ബംഗളൂരു എഫ്സിയുമായാണ്.കഴിഞ്ഞ വർഷത്തെ തോൽവിയുടെയും  നാണക്കേടിന്റെയും പാപഭാരം കഴുകിക്കളയേണ്ടതുണ്ട്. മൂന്നുതവണ റണ്ണറപ്പായതാണ് ഐഎസ്എൽ ചരിത്രം.പക്ഷേ അന്നുണ്ടായിരുന്ന സഹല്‍ അബ്ദുല്‍ സമദ് ഉൾപ്പെടെ പലരും ഇക്കുറി ടീമിനൊപ്പമില്ല. മോഹൻബഗാൻ സൂപ്പര്‍ ജയന്റിനായാണ് സമദ് ബൂട്ട് കെട്ടുന്നത്.രണ്ട് വര്‍ഷമായി ടീമിലുള്ള ഉറുഗ്വേതാരം അഡ്രിയാൻ ലൂണയാണ് നിലവിൽ ആണിക്കല്ല്.കളിക്കുകയും കളിപ്പിക്കുകയും ചെയ്യുന്ന ലൂണ തന്നെയായിരിക്കും പ്രധാനതാരം.സമദിന്റെ അഭാവത്തിൽ മുന്നേറ്റ നിരയിലെ കുന്തമുനയായ ഗ്രീസുകാരൻ ദിമിത്രിയോസ് ഡയമന്റാകോസിലും പ്രതീക്ഷയായിരുന്നെങ്കിലും താരം പരിക്കിന്റെ പിടിയിലാണ്. മധ്യനിരയില്‍ ജപ്പാൻതാരം ഡെയ്സുക്, മുന്നേറ്റത്തില്‍ ഘാനക്കാരൻ ക്വാമെ പെപ്ര, പ്രതിരോധത്തില്‍ മിലോസ് ഡ്രിൻകിച്ച്‌, മാര്‍കോ ലെസ്കോവിച്ച്‌ എന്നിവരാണ് വിദേശതാരങ്ങള്‍.മുൻ മോഹൻ ബഗാൻ താരം…

    Read More »
  • NEWS

    സഞ്ജു സാംസണെ രാജസ്ഥാൻ റോയൽസും കൈവിട്ടതായി സൂചന; നിഷേധിക്കാതെ ടീം

    ജയ്പൂർ:ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ ഉണ്ടാകുകയില്ലെന്ന് സൂചന.ആരാധകരാണ് ഈ‌ ആശങ്ക പങ്കുവച്ചിരിക്കുന്നത്. റോയല്‍സ് ടീം ഫ്രാഞ്ചൈസി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് ഇതിനു കാരണം.വളരെ പെട്ടെന്നു തന്നെ ആരാധകര്‍ക്കിടയില്‍ ഈ ഫോട്ടോ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ റോയല്‍സിനെ ചാംപ്യന്‍മാരാക്കിയത് അന്തരിച്ച ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു (സപ്തംബര്‍ 13) അദ്ദേഹത്തിന്റെ ജന്‍മദിനം. ഇതുമായി ബന്ധപ്പെട്ടായിരുന്നു തങ്ങളുടെ പ്രിയ ക്യാപ്റ്റനെക്കുറിച്ച്‌ റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. വോണിയും 2008ലെ ചാംപ്യന്‍മാരും എന്ന തലക്കെട്ടോടു കൂടി വോണും റോയല്‍സ് ടീമും ഐപിഎല്‍ ട്രോഫിക്കൊപ്പം പോസ് ചെയ്യുന്ന ചിത്രമായിരുന്നു പ്രധാന ആകര്‍ഷണം. തിയേറ്ററിലിരുന്ന് സിനിമയെ പോലെ നിലവില്‍ റോയല്‍സ് ടീമിലുള്ള താരങ്ങള്‍ അതു ആസ്വദിക്കുന്നതും ഫോട്ടോയില്‍ കാണാം. ഇപ്പോള്‍ കാണുന്നുവെന്നതായിരുന്നു ഹൃദയത്തോടെയുള്ള ഇമോജിക്കൊപ്പം റോയല്‍സ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.എന്നാൽ ഇവർക്കൊപ്പം സഞ്ജു ഇല്ലായിരുന്നു. റോയല്‍സിന്റെ ഫോട്ടോയ്ക്കു താഴെ…

    Read More »
  • Kerala

    കാടുപിടിച്ച പഞ്ചായത്ത് കിണര്‍ ബസ് സ്റ്റോപ്പാക്കി ജനങ്ങൾ; ചെലവ് വെറും 1.22 ലക്ഷം

    മലയാറ്റൂർ: എംപി ഫണ്ടില്‍നിന്നും എംഎല്‍എ ഫണ്ടില്‍നിന്നുമൊക്കെ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നമ്മുടെ നാട്ടിലെ ഏത് കോണിലും കാണാം. എന്നാല്‍, അതിനൊക്കെ ഒരപവാദമാണ് മലയാറ്റൂരിലെ ഈ ജനകീയ ബസ് കാത്തുനില്‍പ്പുകേന്ദ്രം. പ്രദേശത്തെ ജനങ്ങൾ ഫണ്ട് സമാഹരിച്ച്‌ മികച്ച സൗകര്യങ്ങളോടെ നിര്‍മിച്ച ഈ വെയിറ്റിങ് ഷെഡ്ഡിന് ചെലവായത് വെറും 122700 രൂപ മാത്രമാണ്. കാട് പിടിച്ച് ആർക്കും പ്രയോജനമില്ലാതെ കിടന്ന പഞ്ചായത്ത് കിണറാണ് നാട്ടുകാരുടെ മികവിൽ മനോഹരമായ വെയ്റ്റിംഗ് ഷെഡ്ഢായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്.

    Read More »
  • Kerala

    അപകടം തുടർക്കഥയായി പന്തളം മേഖല

    പത്തനംതിട്ട: എംസി റോഡിൽ പന്തളത്ത് അപകടം തുടർക്കഥയാകുന്നു.ഏറ്റവും ഒടുവിലത്തേതാണ് ബുധനാഴ്ച ഉണ്ടായത്.കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടു പേരാണ് ഇവിടെ മരിച്ചത്. പുലര്‍ച്ച നാലിന് ആലുവയില്‍നിന്നും തിരുവനന്തപുരത്തേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോകുകയായിരുന്ന പാഴ്സല്‍ വാനും തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും തമ്മില്‍ കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ തല്‍ക്ഷണം മരിക്കുകയും പതിനഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തത്. പാഴ്സല്‍ വാൻ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. എം.സി റോഡില്‍ ചെങ്ങന്നൂരിനും അടൂരിനും ഇടയിലായി കഴിഞ്ഞ രണ്ടുദിവസമായി ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയെങ്കിലും ഫലം കണ്ടിട്ടില്ല. വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ കുറയ്ക്കുക, സുഗമമായ യാത്ര സാധ്യമാക്കുക എന്നിവയായിരുന്നു സേഫ് സോണ്‍ പദ്ധതിക്കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍, ഏനാത്ത്, അടൂര്‍, പന്തളം ഭാഗങ്ങളില്‍ അപകടം കൂടുകയാണ്. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടങ്ങളേറെയും. കുരമ്ബാല, മെഡിക്കല്‍ മിഷൻ ജങ്ഷൻ, പന്തളം, കുളനട…

    Read More »
  • Kerala

    ശബരി പാത എന്നുവരും? കേന്ദ്രത്തിന് കത്തുകളയച്ച്‌ മടുത്ത് സംസ്ഥാനം

    തിരുവനന്തപുരം:എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സമഗ്ര വികസനത്തിന് വഴിതുറക്കുന്ന ശബരി പാത എന്നുവരും? കേന്ദ്രത്തിന് കത്തുകളയച്ച്‌ മടുത്തിരിക്കുകയാണ് സംസ്ഥാനം. കാല്‍ നൂറ്റാണ്ടായി കേരളം കാത്തിരിക്കുന്ന പാത റെയില്‍വേയുടെ കേരളത്തോടുള്ള അവഗണനയുടെ മികച്ച തെളിവാണ്. 3810.69 കോടി ചെലവ് വരുന്ന ശബരിപാതയുടെ നേർപകുതി തങ്ങൾ വഹിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും യാതൊരു അനുകൂല നിലപാടും ഇതുവരെ കേന്ദ്രം കൈക്കൊണ്ടിട്ടില്ല. 1997- 98 വര്‍ഷത്തെ റെയില്‍വേ ബഡ്ജറ്റില്‍ നിര്‍ദ്ദേശിക്കപ്പെട്ടതാണ് അങ്കമാലി-ശബരി റെയില്‍ പദ്ധതി.കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ വഴിത്തിരിവാകുന്ന അങ്കമാലി-ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട്  ആവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമാകുന്നതോടൊപ്പം എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ സാമ്ബത്തിക വികസനത്തിന് വേഗം വര്‍ദ്ധിപ്പിക്കുന്നതുമാണ് പദ്ധതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ചുകോടിയോളം തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ശബരിമലയില്‍ എത്തുന്നത്. വര്‍ദ്ധിച്ചുവരുന്ന തീര്‍ത്ഥാടക ബാഹുല്യത്തെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ ഗതാഗത സംവിധാനങ്ങള്‍…

    Read More »
  • Kerala

    തീരുമാനിക്കേണ്ടത് തൃശൂരുകാരാണ് ; ഇത്തവണ തോറ്റാൽ ഇനി ഒരിക്കലും മത്സരിക്കില്ല: സുരേഷ് ഗോപി

    തൃശൂർ:ഇത്തവണ കൂടി തോറ്റാൽ ഇനിയൊരിക്കലും മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്രം ബി ജെ പി ഭരിക്കുന്നത് കൊണ്ട്  തൃശൂരിൽ നിന്ന് ജയിച്ചാൽ ആ ജില്ലയ്ക്ക് എന്തെങ്കിലും ​ഗുണമുണ്ടാകും ബാക്കി എല്ലാം തൃശൂരുകാരുടെ കൈയ്യിലാണ്, അവർ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. 27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാടകങ്ങളില്‍ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച്‌ അതിന്റെ കാമ്പ്  നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയത്തള്ളായി നാടകങ്ങള്‍ മാറുമ്പോഴാണ്  പ്രേക്ഷകര്‍ നാടകങ്ങളില്‍ നിന്നും അകലുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. നാടകങ്ങളില്‍ ദൈവങ്ങളെ വിമര്‍ശിക്കുന്നത് വേദനിപ്പിച്ചിരുന്നില്ല എന്നും എന്നാല്‍, പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിശ്വാസികള്‍ തുമ്മിയാല്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഓര്‍മ്മയിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നടൻ ബൈജു സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില വാക്കുകളും ഇതിനോടകം ഏറെ ശ്രദ്ധ നേടുകയാണ്. സുരേഷ് ഗോപി വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന…

    Read More »
  • Kerala

    ആലുവയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ മരിച്ചു

    ആലുവ: ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു. യു.സി. കോളേജ് ഹരിത നഗറില്‍ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ഗീതകൃഷ്ണൻ (പ്രമോദ് – 47) ആണ് മരിച്ചത്. ആലുവ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ഡ്രൈവറാണ്. യു.സി. കോളേജിന് സമീപത്തുവച്ചായിരുന്നു അപകടം. ഉടന്‍തന്നെ നാട്ടുകാര്‍ ആലുവാ കാരോത്തുകുഴി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. അമ്മ: ചഞ്ചലാക്ഷിയമ്മ. മൃതദേഹം കാരോത്തുകുഴി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
Back to top button
error: