ചെന്നൈ:തമിഴ്‌നാട്ടില്‍ ക്ഷേത്രപൂജാരിണികളായി യുവതികള്‍.ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായാണ് മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയത്.
എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവരാണ് പൂജാരിയാകുന്നതിനുളള പരിശീലനം പൂര്‍ത്തിയാക്കിയത്. മൂവരും ശ്രീരംഗത്തെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന പൂജാരി പരിശീലന കേന്ദ്രത്തില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇവര്‍ ഉടൻ തന്നെ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.
അതേസമയം സമത്വത്തിന്റെ പുതിയ യുഗം പിറക്കുകയാണെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ എക്സിൽ കുറിച്ചു. മൂന്ന് യുവതികള്‍ക്കുമൊപ്പം 91 പുരുഷന്മാരും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan