KeralaNEWS

പുതിയ വാട്സ്‌ആപ്പ് ചാനല്‍ ആരംഭിച്ച്‌ മോഹന്‍ലാല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്‌ആപ്പ് ‘ചാനല്‍’ ആരംഭിച്ചു. ഇനിമുതല്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്യുന്ന അപ്‌ഡേറ്റുകളും വാട്ട്സ്‌ആപ്പിലൂടെ അറിയാൻ കഴിയും.വാട്സ് ആപ്പ് ചാനിലിന്‍റെ ലിങ്ക് താരം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

തന്‍റെ വരാന്‍ പോകുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ ചാനല്‍ ഫോളോ ചെയ്യണമെന്ന അഭ്യര്‍ത്ഥനയും ലിങ്കിനൊപ്പം അദ്ദേഹം പങ്കുവെച്ചു.ചാനലില്‍ അയക്കുന്ന സന്ദേശങ്ങൾ 30 ദിവസം മാത്രമേ കാണാൻ കഴിയു .അതിന് ശേഷം അവ നീക്കം ചെയ്യപ്പെടും.

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് വാട്സ്‌ആപ്പ് ചാനലിലൂടെ മെറ്റ അവതരിപ്പിച്ചിരിക്കുന്നത് .ഇതിലൂടെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ പങ്കുവെക്കാം. യൂസര്‍മാര്‍ക്ക് ചാനല്‍ പിന്തുടരാനും അപ്ഡേറ്റുകള്‍ അറിയാനും ഇതിലൂടെ കഴിയും.

Signature-ad

ടെലഗ്രാമിലേയും ഇൻസ്റ്റാഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ക്കും സമാനമായ ചാനല്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകള്‍ പങ്കുവെക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. ഇന്ത്യ ‍ ഉൾപ്പെടെ 150 രാജ്യങ്ങളില്‍ നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: