FoodNEWS

ഉത്തരേന്ത്യൻ സ്റ്റൈൽ ബീഫ് ടിക്ക ഇനി വീട്ടിലും

ത്തരേന്ത്യൻ സ്റ്റൈലിൽ കിടിലൻ ബീഫ് ടിക്ക വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ബീഫ്-അരക്കിലോ
സവാള-അരക്കപ്പ്
മുട്ട-1

Signature-ad

കടലമാവ്-3 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-4
കുരുമുളുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

പാചകം ചെയ്യുന്ന വിധം

അധികം മൂക്കാത്ത ബീഫാണ് ടിക്കയുണ്ടാക്കാൻ നല്ലത്. ബീഫ് നല്ലപോലെ കഴുകി പൊടിപൊടിയായി അരിഞ്ഞിടുക. സവാള,പച്ചമുളക്, മല്ലിയില എന്നിവ ചെറുതാക്കി നുറുക്കുക. മസാലപ്പൊടികളെല്ലാം ഒരുമിച്ചു ചേര്‍ക്കണം. ഇതും ഉപ്പും ബീഫിലേക്കു ചേര്‍ത്ത് കുഴയ്ക്കണം. മുട്ട ചേര്‍ത്ത് ഇളക്കുക. ചെറുനാരങ്ങാനീരും ഒഴിയ്ക്കുക.

അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും ചേര്‍ക്കാം. എല്ലാം നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കുഴയ്ക്കണം. ഇത് അര മണിക്കൂര്‍ വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. കൂട്ടില്‍ നിന്നും കുറേശെ വീതം എടുത്ത് ചെറിയ വട്ടത്തില്‍ പരത്തുക.

വെളിച്ചെണ്ണ നല്ലപോലെ തിളയ്ക്കുമ്ബോള്‍ ഓരോന്നു വീതം ഇതിലേക്കിട്ട് വറുത്തു കോരുക. ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: