KeralaNEWS

ആർക്കും വേണ്ടാതെ പോത്തനൂർ – അട്ടപ്പാടി – ഊട്ടി തീവണ്ടിപ്പാത

പാലക്കാട്: അട്ടപ്പാടി വഴി ഊട്ടിക്ക് തീവണ്ടിപ്പാതയോ ? കേട്ടിട്ട് ഞെട്ടണ്ട.
ബ്രിട്ടീഷ് കാലത്ത് കോയമ്പത്തൂരിന് ഇപ്പുറത്തെ പോത്തന്നൂർ ജംഗ്ഷനിൽ നിന്നും പശ്ചിമഘട്ടത്തിലൂടെ മലമ്പുഴ- ധോണി – പാലക്കയം – കാഞ്ഞിരപ്പുഴ-ശിരുവാണി – അഗളി – മുള്ളി – മഞ്ചൂർ വഴി ഊട്ടിയിലേക്ക് റെയിൽപ്പാത മലഞ്ചരക്ക് കടത്തിനും മറ്റും ഉപയോഗിച്ചു വന്നിരുന്നു.
ബ്രിട്ടീഷുകാർ പോയെങ്കിലും റെയിൽപ്പാത ഇപ്പോഴും ഭദ്രമായിട്ടുണ്ട്. റെയിലിൻ്റെ ഇരുവശത്തുമുള്ള കാപ്പി – ചായ – ഏലം – മുന്തിരിത്തോട്ടങ്ങൾ കാട്കയറി വനമേഖലയായി കിടക്കുന്നുമുണ്ട്. വഴിയുടനീളം യൂറോപ്യൻ ശൈലിയിലുള്ള ബംഗ്ളാവുകൾ, പള്ളികൾ, സെമിത്തേരികൾ, കുതിരലായങ്ങൾ, തൊഴിലാളിലായങ്ങൾ, എസ്റേററ്റ് കെട്ടിടങ്ങൾ എന്നിവ അല്പം ജീർണാവസ്ഥയിൽ ഇപ്പോഴും കാണാം.
ഇതിൻ്റെ ബ്രിട്ടീഷ് ഡീ- മാർക്ക്ഡ് സർവ്വെ സ്കെച്ച് മലമ്പുഴ വില്ലേജിൽ  ലഭ്യമാണ്(മലമ്പുഴ മേഖല ഭാഗത്തെ). ഈ മലയോരറെയിൽപ്പാത പുന:രാരംഭിച്ചാൽ അത് കേരളത്തിന് നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയും.

Back to top button
error: