
ന്യൂഡൽഹി:ഷാരൂഖ് ഖാന്റെ സിനിമയായ ജവാനെ പ്രശംസിച്ച് ബിജെപി. കോണ്‍ഗ്രസ് കാലത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവന്നതിന് ഷാരൂഖ് ഖാന് നന്ദി പറയുന്നെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ അഴിമതി നിറഞ്ഞതും, നയങ്ങളിലെ വീഴ്ച്ചകളുമാണ് ജവാന്‍ തുറന്നുകാണിച്ചതെന്ന് ഫേസ്ബുക്കിൽ കുറിച്ച ഭാട്ടിയ 2004 മുതല്‍ 2014 വരെ അങ്ങേയറ്റത്തെ മോശം ഭരണമായിരുന്നുവെന്നും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ പറയുന്ന പ്രസിദ്ധമായ സംഭാഷണവും ഭാട്ടിയ എടുത്ത് പറഞ്ഞു. ഞങ്ങള്‍ സൈനികരാണ്. ഈ രാജ്യത്തിന് വേണ്ടി ആയിരം തവണ ജീവന്‍ നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ നിന്നെ പോലെ രാജ്യത്തെ വിറ്റുതുലയ്ക്കുന്നവര്‍ക്കായി ഒരിക്കല്‍ പോലും അത് ചെയ്യില്ലെന്നുമായിരുന്നു ഷാരൂഖിന്റെ ഡയലോഗ്. ഇത് ഗാന്ധി കുടുംബത്തിന് അനുയോജ്യമാണെന്നും ഭാട്ടിയ കുറിച്ചു.
“നന്ദി ഷാരൂഖ് ഖാന്‍, ഈ വിഷയങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പരിഹരിക്കപ്പെട്ടുവെന്നും” ഭാട്ടിയ പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan