കൊല്ലം: റോഡ് റോളര്‍ കയറി യുവാവിന് ദാരുണാന്ത്യം.കൊല്ലം അഞ്ചല്‍ അലയമണ്‍ കണ്ണങ്കോട് സ്വദേശി വിനോദാണ് റോഡ് റോളര്‍ തലയിലൂടെ കയറി മരിച്ചത്.
ഇന്നലെ രാത്രി 11 :30 ഓടെയാണ് അപകടം ഉണ്ടായത്.ബൈപ്പാസിനോട് ചേര്‍ന്നുള്ള റോഡ് നിര്‍മ്മാണത്തിനായി എത്തിച്ച റോഡ് റോളറിന് അടിയില്‍ പെട്ടാണ് മരണം.
വിനോദ് വാഹനത്തിന് മുന്നില്‍ കിടക്കുകയായിരുന്നു. ഇത് റോഡ് റോളര്‍ ഓടിച്ച ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ബൈപ്പാസില്‍ തെരുവു വിളക്കുകള്‍ ഇല്ലാത്തതിനാല്‍ വിനോദിനെ കണ്ടില്ലെന്നാണ് റോഡ് റോളര്‍ ഓടിച്ചയാള്‍ പൊലീസിനോട് പറഞ്ഞത്.
മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.തയ്യല്‍ തൊഴിലാളിയായ വിനോദ് അവിവാഹിതനാണ്.സംഭവത്തില്‍ റോഡ് റോളര്‍ ഓടിച്ചിരുന്ന ഡ്രൈവറ പൊലീസ് കസ്റ്റഡിയിലെടുത്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan