IndiaNEWS

ഉത്തർപ്രദേശിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പശുക്കൾക്ക് 1500 രൂപ വീതം പ്രഖ്യാപിച്ച് യോഗി സർക്കാർ

ലക്നൗ: ഉത്തർപ്രദേശിൽ മനുഷ്യരേക്കാൾ മൂല്യം പശുവിനെന്ന് വീണ്ടും തെളിയിച്ച് സർക്കാർ നടപടി. സംസ്ഥാനത്തെ വിധവകൾക്കും വൃദ്ധർക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷനേക്കാൾ കൂടുതൽ തുക അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കൾക്ക് നൽകി യോഗി ആദിത്യ നാഥ് സർക്കാരിന്റെ ഉത്തരവ്.

ഭർത്താവ് മരിച്ചതോ ഉപേക്ഷിച്ചതോ ആയ വിധവകൾക്കും 60 വയസ്സിന് മുകളിലുള്ള വൃദ്ധർക്കും പ്രതിമാസം 1,000 രൂപയാണ് യുപിയിലെ സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പെൻഷൻ. ഇതേസമയം, അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകൾക്ക് പശുവൊന്നിന് 1500 രൂപ വീതമാണ് നൽകുന്നത്.

13.7 ലക്ഷം അലഞ്ഞുതിരിയുന്ന കന്നുകാലികളെയാണ് സംസ്ഥാനത്തെ 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലായി പരിപാലിക്കുന്നത്. ഇതിൽ 11.9 ലക്ഷം പശുക്കൾ പശു സംരക്ഷണ കേന്ദ്രങ്ങളിലാണുള്ളത്. 1,85,000 പശുക്കൾ മുഖ്യമന്ത്രി സഹഭഗീത യോജനയ്ക്ക് കീഴിലായി വ്യക്തികളാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിൽ കന്നുകാലി ഭക്ഷണത്തിനായി ഒരു വർഷം 2,500 കോടിയിലധികമാണ് സർക്കാർ ചെലവഴിക്കുന്നത്.

Back to top button
error: