Month: September 2023
-
NEWS
സ്വയം അര്‍പ്പിച്ച് പരിശ്രമങ്ങളെ പൂര്‍ണ്ണമായി വിനിയോഗിക്കുക. അത്ഭുതപ്പെടുത്തുന്ന ഫലം ലഭിക്കും
വെളിച്ചം അയാള്‍ പ്രസിദ്ധനായ ഒരു സംഗീതജ്ഞായിരുന്നു. വളരെ വിഷാദവാനായിരുന്ന അയാള്‍ ഒരിക്കല്‍ വളരെ അലസമായി പിയാനോ വായിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്വരത്തില്‍ വിരല്‍ മുട്ടി. തന്റെ ഇത്രയും കാലത്തെ സംഗീതതപസ്യയില്‍ അദ്ദേഹം കാത്തിരുന്ന സ്വരമായിരുന്നു അത്. പിയാനോയില്‍ ആ സ്വരം കേള്‍ക്കാന്‍ വീണ്ടും വീണ്ടും അദ്ദേഹം ശ്രമിച്ചെങ്കിലും അപ്പോൾ അതയാള്‍ക്ക് കണ്ടെത്താനായില്ല. അതേ ലയം വീണ്ടും സൃഷ്ടിക്കാന്‍ സാധിച്ചില്ല. ഏറെക്കാലം അയാള്‍ ആ ലയത്തിനായി പരിശ്രമിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അങ്ങനെ ആ പരിശ്രമം അവിടെ ഉപേക്ഷിക്കപ്പെട്ടു. പിന്നെയും കുറച്ചു മാസങ്ങള്‍ക്ക് ശേഷം അലസമായി പിയാനോ വായിച്ചുകൊണ്ടിരുന്നപ്പോള്‍ ആ സ്വരം മടങ്ങി വന്നു …! അന്ന് അയാള്‍ക്ക് ഒരു രഹസ്യം മനസ്സിലായി. അതീതമായത് നമ്മളിലേക്ക് വരുന്നത്, നമ്മള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോഴല്ല, കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴല്ല. അത് ഒരു അത്ഭുതമായി കടന്നുവരുന്നു എന്നു മാത്രം. നമ്മളില്‍ നമ്മളെ അര്‍പ്പിച്ച് പരിശ്രമങ്ങളെ പൂര്‍ണ്ണമായി വിനിയോഗിക്കുക. നമ്മളെ അത്ഭുതപ്പെടുത്തുന്ന ഫലം നമ്മെ തേടി വരിക…
Read More » -
Crime
മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചു; നടൻ അലൻസിയറിനെതിരെ പോലീസിൽ പരാതി
തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിയറിനെതിരെ പോലീസിൽ പരാതി. തിരുവനന്തപുരം റൂറൽ എസ് പി ഡി. ശില്പയ്ക്കാണ് പരാതി ലഭിച്ചത്. മാധ്യമ പ്രവർത്തകയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലൻസിയര്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോഴാണ് റിപ്പോർട്ടർ ചാനലിലെ വനിത മാധ്യമ പ്രവർത്തകയോടാണ് അലൻസിയർ അപമര്യാദയായി പെരുമാറിയത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ പരാമർശം വിവാദത്തിലായിരുന്നു പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണ്ണം പൂശിയ പ്രതിമയാണ് സമ്മാനമായി നൽകേണ്ടതെന്നുമായിരുന്നു അലൻസിയർ പറഞ്ഞത്. സ്പെഷ്യൽ ജൂറി പുരസ്കാരം വാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. ഇതിന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷം കത്തുകയാണ്. ഈ അടുത്ത കാലത്ത് ഒരു അവാർഡ് വേദിയിലും ഇത്രയും തരംതാണ ഒരു പ്രസ്താവന കണ്ടിട്ടില്ല. അപ്പൻ സിനിമയിലെ കഥാപാത്രത്തിന്റെ ഹാങ്ങ്…
Read More » -
NEWS
ചെങ്കടലിൽ വിമാനത്താവളം; ആദ്യ സർവിസ് നടത്തുക സൗദി എയർലൈൻസ്
റിയാദ്: ചെങ്കടൽ വികസന പദ്ധതിക്ക് കീഴിൽ വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇൻറർനാഷനലും തമ്മിൽ ധാരണാപത്രം ഒപ്പുെവച്ച വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇതോടെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർ.എസ്.ഐ) ആദ്യമായി സർവിസ് നടത്തുന്ന വിമാനസക്കമ്പനിയായി സൗദി എയർലൈൻസ്. കടലിൽ നിർമാണം പൂർത്തിയാവുന്ന റെഡ്സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന് റിസോർട്ടുകളും ഇൗ വർഷം ഉദ്ഘാടനം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു. റെഡ് സീ വിമാനത്താവളത്തിലേക്ക് തലസ്ഥാനമായ റിയാദിൽനിന്നാണ് വിമാന സർവിസ് ആരംഭിക്കുന്നത്. സൗദിയയുടെ വിമാനങ്ങൾ ഇരുദിശയിലേക്കും സർവിസ് നടത്തും. പിന്നീടാണ് ജിദ്ദ-റെഡ് സീ വിമാന സർവിസിന് തുടക്കം കുറിക്കുക. അടുത്ത വർഷത്തോടെ അന്താരാഷ്‌ട്ര വിമാന സർവിസിനും തുടക്കമാകും. കരാർ പ്രകാരം…
Read More » -
Crime
തെരുവുപട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മധ്യവയസ്കനെതിരെ കേസെടുത്ത് പോലീസ്
ദില്ലി: തെരുവുപട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ മധ്യവയസ്കനെതിരെ കേസെടുത്ത് ദില്ലി പോലീസ്. പ്രതിക്കെതിരെ പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ പലതവണയായി തെരുവപട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നും സുഭാഷ് നഗറിലെ ഇയാളുടെ വെയര്‍ഹൗസിന്‍റെ വാതിലിനടിയില്‍നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നുമാണ് സന്നദ്ധ സംഘടന പരാതിയില്‍ പറയുന്നത്. തെരുവുനായയെ പീഡിപ്പിക്കുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരിച്ചതോടെയും ഇയാള്‍ക്കെതിരെ മുമ്പും പരാതിയുള്ളതിനാലുമാണ് പോലീസിനെ സമീപിച്ചതെന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍, ആദ്യം പോലീസ് കേസെടുക്കാന്‍ വിസമ്മതിച്ചുവെന്ന ആരോപണവും ഉയര്‍ന്നു. മുതിര്‍ന്ന പോലീസുകാരുടെ ഇടപെടലിനെതുടര്‍ന്നാണ് കേസെടുത്തതെന്നും എന്നാല്‍, ഇതുവരെ അറസ്റ്റ് നടപടിയുണ്ടായില്ലെന്നും സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ആരോപിച്ചു. സെപ്റ്റംബര്‍ ആറിനും സെപ്റ്റംബര്‍ 13നും ഇയാള്‍ തെരുവുപട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതില്‍ സെപ്റ്റംബര്‍ 13ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. വെയര്‍ ഹൗസിനുള്ളിലേക്ക് തെരുവുപട്ടിയെ കൊണ്ടുവന്നശേഷമാണ് പീഡനം. വീഡിയോയിലുള്ള ആളുടെ വിവരങ്ങള്‍ ശേഖരിച്ചശേഷം…
Read More » -
Sports
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ അവസാന പോരാട്ടത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. ബംഗ്ലാദേശ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയെങ്കിലും പിന്തുണ നല്‍കാന്‍ അക്സര്‍ പട്ടേല്‍ ഒഴികെ മറ്റാര്‍ക്കും കഴിയാഞ്ഞതോടെ ഇന്ത്യ ആറ് റണ്‍സിന്‍റെ റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 133 പന്തില്‍ 121 റണ്‍സെടുത്ത ഗില്ലും 34 പന്തില്‍ 42 റണ്‍സെടുത്ത അക്സര്‍ പട്ടേലും ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയില്ല. ആറാം നമ്പറിലിറങ്ങി 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്കോറര്‍. 2012നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കുന്നത്. തോറ്റെങ്കിലും ഇന്ത്യ നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 265-8, ഇന്ത്യ 49.5 ഓവറില്‍ 259ന് ഓള്‍ ഔട്ട്. ബംഗ്ലാദേശ് ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലെ…
Read More » -
Kerala
മാതാവിനെയും 5 വയസ്സുകാരി മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: യുവതി എഴുതിയ കത്തിൽ മകനെ നന്നായി നോക്കണമെന്ന് ആവശ്യം
കാങ്ങാടിനടുത്ത് കളനാട് അരമങ്ങാനത്ത് പിഞ്ചുകുഞ്ഞിനേയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തി. മകനെ നന്നായി നോക്കണമെന്ന് യുവതിയുടെ മാതാവിന് എഴുതിയ കത്തിൽ പറയുന്നു. രണ്ട്‍ ദിവസം മുമ്പ് കുടുംബാംഗങ്ങളുമൊത്ത് താജ്മഹൽ അടക്കമുള്ള സ്ഥലങ്ങളിൽ വിനോദയാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കളനാട് അരമങ്ങാനത്തെ പി എ അബ്ദുർ റഹ്‌മാന്റെ മകളും കീഴൂരിലെ താജുദ്ദീന്റെ ഭാര്യയുമായ റുബീന (30), മകൾ ഹനാന മറിയം (അഞ്ച്) എന്നിവരെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വയസുകാരനായ ആശിഖാണ് മറ്റൊരു മകൻ റുബീന നേരത്തെ കെ.ജി സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. പഠനത്തിലും മിടുക്കിയായിരുന്ന റുബീന എം.എ ഇംഗ്ലീഷ് പൂർത്തിയാക്കിയിരുന്നു. അടുത്തിടെ ജോലിയിൽ നിന്ന് താത്കാലികമായി ഒഴിഞ്ഞ് പയ്യന്നൂരിലെ ഒരു സ്ഥാപനത്തിൽ നിന്ന് പരീക്ഷയിൽ ഉന്നതവിജയം നേടി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് റുബീനയെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് പ്രദേശവാസികൾ സൂചന നൽകുന്നു. അടുത്തിടെ യുവതി…
Read More » -
Kerala
ദുരൂഹത നീങ്ങി, ആലപ്പുഴയിലെ പത്രവിതരണക്കാരന്റെ മരണം വാഹനാപകടത്തെ തുടർന്ന്; ഡ്രൈവർ കസ്റ്റടിയിൽ
ആലപ്പുഴയിൽ പത്രവിതരണക്കാരനായ വൃദ്ധന്റെ മരണം വാഹനാപകടത്തെ തുടർന്നാണെന്ന് കണ്ടെത്തൽ. ആലപ്പുഴ കൈതവന വാർഡ് സനാതനപുരം പാർവ്വതി മന്ദിരത്തിൽ ദത്തന്റെ(73) മരണമാണ് വാഹനാപകടത്തെ തുടർന്നാണെന്ന് പോലീസ് കണ്ടെത്തിയത്. വീട്ടുകാർ സ്വാഭാവിക മരണമെന്ന് കരുതി എൻ ഒ സി സർട്ടിഫിക്കറ്റിനായി പോലീസ് സ്റ്റേഷനിൽ എത്തിയതാണ് വഴിത്തിരിവായത്. പത്രവിതരണത്തിനായി പോയ ദത്തനെ തമിഴ്നാട് എസ് ഇ ടി സി ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മൂന്നാം തീയതി പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പത്രമെടുക്കാൻ ആലപ്പുഴ ബസ് സ്റ്റാൻഡിലേക്ക് സൈക്കിളിൽ പോകുകയായിരുന്ന ദത്തനെ പഴവങ്ങാടി പള്ളിക്ക് സമീപംവച്ച് ബസ് ഇടിച്ചു വീഴ്ത്തി നിർത്താതെ പോവുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ദത്തൻ മരണപ്പെട്ടത്. മൃതദേഹം വിട്ടുകിട്ടാൻ പോലീസിന്റെ അനുമതി വാങ്ങണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബന്ധുക്കൾ സ്‌റ്റേഷനിൽ എത്തിയത്. എന്നാൽ മൃതദേഹം പരിശോധിച്ച പോലീസ് ദേഹത്ത് കണ്ട പരിക്കുകളിൽ സംശയമുള്ളതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ പരിക്ക് സൈക്കിളിൽ നിന്ന് തനിയെ വീണതിനെ തുടർന്നല്ലെന്നും വാഹനം ഇടിച്ചതുമൂലമുണ്ടായ പരിക്കുകളാണെന്നും പോലീസ് സർജൻ ഡോ.ജംഷിദ്…
Read More » -
Kerala
ആളും ആരവവും ഇല്ലാതെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറ, കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ആളൊഴുക്കും ഇല്ലാതായി. തെരഞ്ഞെടുപ്പിന് മുന്‍പ് ദിവസവും നൂറുകണക്കിന് ആളുകളെത്തിയിരുന്ന ഇവിടെ ഇപ്പോള്‍ ആരുമെത്താറില്ലെന്ന് നാട്ടുകാർ പറയുന്നു. ഒട്ടേറെയാളുകള്‍ നിവേദനവും മറ്റുമായി ദിനംപ്രതി കല്ലറ സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികളും എത്തിയിരുന്നു. ഏജന്‍സികള്‍ വഴി കേരളത്തിലെ പല ഭാഗത്തുനിന്നും ആളുകളുമെത്തി. ആറ്റിങ്ങലില്‍ നിന്നുമാണ് 50 പേരടങ്ങുന്ന ആദ്യ സംഘമെത്തിയത്. ഭക്ഷണവും യാത്രാചെലവും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു പാക്കേജ്. കല്ലറ സന്ദര്‍ശിച്ചവര്‍ക്ക് ലോട്ടറിയടിച്ചെന്നും അത്ഭുതപ്രവര്‍ത്തി നടക്കുന്നുണ്ടെന്നുമൊക്കെ വാര്‍ത്തയായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ നിന്നും ഉയർന്നു കേട്ടിരുന്നത്.എന്നാല്‍, പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ജയിച്ചതിനുശേഷം ഇവിടെ സന്ദര്‍ശകര്‍ പൊടുന്നനെ ഇല്ലാതാകുകയായിരുന്നു.
Read More » -
Kerala
കോഴിക്കോട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച അവധി;ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും
കോഴിക്കോട്:ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒരാഴ്ച അവധി. ഈ കാലയളവില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും. ഇതിന് വേണ്ട നിര്‍ദേശങ്ങള്‍ നാളെ രാവിലെയോടുകൂടി തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടു കൂടി മന്ത്രി മുഹമ്മദ് റിയാസ് വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ഓണ്‍ലൈൻ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്.
Read More » -
India
സ്ത്രീകൾ മാത്രം വീട്ടുജോലികൾ ചെയ്യണം എന്നത് പ്രാകൃത മാനസികാവസ്ഥ, ഭർത്താവും ഭാര്യയും വീട്ടുജോലിയുടെ ഭാരം തുല്യമായി വഹിക്കണം: ബോംബെ ഹൈക്കോടതി
ആധുനിക സമൂഹത്തിൽ ഗാർഹിക ഉത്തരവാദിത്തങ്ങളുടെ ഭാരം ഭാര്യാഭർത്താക്കന്മാർ തുല്യമായി വഹിക്കണമെന്ന് ബോംബെ ഹൈക്കോടതി. 35 കാരനായ ഒരു യുവാവ് നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് നിതിൻ സാംബ്രെ, ജസ്റ്റിസ് ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 13 വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിക്കാൻ വേണ്ടിയാണ് യുവാവ് ഹർജി നൽകിയത്. വേർപിരിഞ്ഞു കഴിയുന്ന ഭാര്യയുടെ ക്രൂരത തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. 2018 മാർച്ചിൽ വിവാഹമോചനം ആവശ്യപ്പെട്ടുള്ള തന്റെ ഹർജി തള്ളിയ കുടുംബ കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്. 2010ലാണ് ഇരുവരും വിവാഹിതരായത്. ഭാര്യ അവളുടെ അമ്മയോട് എപ്പോഴും ഫോണിൽ സംസാരിക്കാറുണ്ടെന്നും വീട്ടുജോലികൾ ചെയ്യാറില്ലെന്നും ഇയാൾ ഹർജിയിൽ വാദിച്ചു. എന്നാൽ, ഓഫീസിൽ നിന്ന് മടങ്ങിയെത്തിയ ശേഷം വീട്ടുജോലികളെല്ലാം ചെയ്യാൻ താൻ നിർബന്ധിതയായെന്നും തന്റെ വീട്ടുകാരുമായി ബന്ധപ്പെടുന്നതിന് പീഡനം നേരിടേണ്ടി വന്നെന്നും യുവതി ആരോപിച്ചു. ഭർത്താവ് തന്നെ പലതവണ ശാരീരികമായി ഉപദ്രവിച്ചതായും അവർ…
Read More »