ചെന്നൈ: ആര്യൻമാരുടെ ഭാഷയാണ് ഹിന്ദിയെന്നും അത് ഇന്ത്യയൊട്ടാകെ അടിച്ചേൽപ്പിക്കാൻ നോക്കേണ്ടെന്നും ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.
തെക്കേ ഇന്ത്യയിൽ 4 ക്ലാസിക് ഭാഷയുണ്ട്. പിന്നെ ഒഡിയ ഉണ്ട്. 2500-2700 പഴക്കമുണ്ട് ഈ ഭാഷകൾക്കെല്ലാം. കഷ്ടിച്ച് 200 വർഷം പഴക്കമുള്ള ഹിന്ദിക്ക് ദേശീയ ഭാഷയാകാൻ എന്ത് പൈതൃകം, ചരിത്ര യോഗ്യത ???? ഉദയനിധി ചോദിച്ചു.
തമിഴ്, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ എന്നീ ദ്രാവിഡ ഭാഷകളുടെ മുന്നിൽ നിൽക്കുവാൻ പോലും ഹിന്ദി ഭാഷക്ക് യോഗ്യതയില്ല.സ്വന്തമായി എന്ത് അസ്ഥിത്വമാണ് ഹിന്ദിക്കു ഉള്ളത്. സ്വന്തമായി ഉണ്ടായ ഭാഷയാണോ ഹിന്ദി ?? ഉറുദു അല്ലെ ഹിന്ദിയുടെ ജന്മഭാഷ. സിന്ധു നദിക്കരയിൽ താമസിച്ചിരുന്ന ആര്യന്മാർ മാത്രമാണ് ഉറുദു, പേർഷ്യൻ ഹിന്ദി സംസാരിച്ചിരുന്നത്. ആര്യന്മാരുടെ ഇന്ത്യയിലേക്ക് അധിനിവേശം ഇല്ലായിരുനെങ്ങിൽ ഇന്ത്യയിൽ ദ്രാവിഡന്മാർ മാത്രമേ ഉണ്ടാകുകയുള്ളായിരുന്നു.
ഉറുദു ,പേർഷ്യൻ സമ്മിശ്ര ഭാഷയിൽ നിന്നും രൂപം കൊണ്ട ഹിന്ദി ദ്രാവിഡ ഭാഷയായ തമിഴ് ഭാഷയെക്കാളും എങ്ങനെ കേമമാകും..?? ആര്യന്മാർ വരുന്നതിലും മുൻപ് ദ്രാവിഡന്മാർ തമിഴ് ഭാഷ ഉപയോഗിച്ചിരുന്നു. ഉറുദു പാക്കിസ്ഥാന്റെ ദേശീയ ഭാഷയാണ്.
1805 ലെ പ്രേം സാഗർ എന്ന കൃഷ്ണ കൃതി ആണ് ആദ്യ ഹിന്ദി പുസ്തകം എന്നാൽ തമിഴിൽ 200 ബിസി യിൽ എഴുതിയ തോൽക്കാപ്പിയം ഉണ്ട്. അശോകന്റെ ശിലാ ശാസനകളിൽ മലയാളം, കന്നഡ ഭാഷകൾ കാണാവുന്നതാണ്. 2500 വർഷം പഴക്കം ദ്രാവിഡ ഭാഷകൾക്ക് ഉണ്ടെന്ന് ശരിവയ്ക്കുന്നതാണ് ഇതെല്ലാം.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒഡീഷ, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനത്തെ ജനങ്ങൾക്ക് ഹിന്ദി പ്രധാന ഭാഷ പോലുമല്ല അവർക്ക് സ്വന്തമായ ഭാഷയുണ്ട്. വേറെയൊരു ഭാഷയുടെ പ്രത്യേക ആവശ്യം അവർക്കില്ല.
ഒരു ഉദാത്ത ഭാഷ പോലുമല്ലാത്ത ഹിന്ദി എന്തിനു ദേശീയ ഭാഷ ആക്കണം. ഇന്ത്യക്കാരെ ഒന്നിച്ചു നിർത്തുവാൻ പോലും സാധിക്കാത്ത ഭാഷയാണ് ഹിന്ദി. ഭാഷ വൈവിധ്യം ഇന്ത്യയുടെ സംസ്കാരം ആണ്. അതാണ് ഇന്ത്യയെ മഹത്തായ രാജ്യമാക്കുന്നത്. ഒരു ഭാഷ അടിച്ചേല്പിച്ചാൽ ഇല്ലാതാകുന്നത് വൈവിധ്യം ,,സംസ്കാരം ഒക്കെ ആയിരിക്കും – ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ഹിന്ദി കൃത്രിമ ഭാഷയാണെന്ന് നേരത്തെ ജഡ്ജി
മൺകണ്ഡേയ കട്ജുവും പറഞ്ഞിരുന്നു.