KeralaNEWS

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ വിവാ​ദ ഹർജി: പിൻവലിക്കാൻ അനുമതി തേടി ഐ.ജി ലക്ഷ്‌മൺ 

    മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ അനുമതി തേടി ഐജി ജി ലക്ഷ്മൺ. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീത ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നു എന്നാരോപിച്ച് നൽകിയ ഹർജിയാണ് പിൻവലിക്കാൻ അനുമതി തേടിയത്. മോൻസൻ മാവുങ്കൽ നടത്തിയ വ്യാജപുരാവസ്തു തട്ടിപ്പുകേസിൽ തന്നെ പ്രതിയാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ആരോപണം. കേസ് റദ്ദാക്കാൻ വേറെ ഹർജി നൽകും.

“മുഖ്യമന്ത്രിയുടെ ഓഫിസിലെ ഈ ‘അധികാരകേന്ദ്രം’ സാമ്പത്തിക ഇടപാടുകളിൽ മധ്യസ്ഥത വഹിക്കുകയും ഒത്തുതീർപ്പിനു നേതൃത്വം നൽകുകയും ചെയ്യുന്നു. ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് അയച്ച തർക്കങ്ങൾ പോലും തീർപ്പാക്കുന്നു”

Signature-ad

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ഈ അധികാരകേന്ദ്രം നിർദേശം നൽകുന്നതായും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. വിവാദമായതോടെ ഹർജിയിലെ പരാമർശങ്ങൾ തന്റെ അറിവോടെയല്ലെന്നും ചികിത്സയിലായിരുന്നതിനാൽ അഭിഭാഷകനാണ് ഹർജി നൽകിയതെന്നുമായിരുന്നു ലക്ഷ്മണയുടെ വിശദീകരണം.

കേസിൽ ലക്ഷ്‌മണിന് നേരത്തെ അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം ഹൈക്കോടതി സ്ഥിരപ്പെടുത്തി. ഇടക്കാല ഉത്തരവു പാലിച്ച സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം സ്ഥിരപ്പെടുത്തിയത്.

Back to top button
error: