
തിരുവല്ല: നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തിരുവല്ല കച്ചേരിപ്പടിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
തിരുവല്ല മഞ്ഞാടി കമലാലയത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്ബില്‍ വീട്ടില്‍ ആസിഫ് അര്‍ഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി പുതുപ്പറമ്ബില്‍ അരുണ്‍ (25) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
പരിക്കേറ്റ് റോഡില്‍ കിടന്ന അരുണിനെ നാട്ടുകാരാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടം എങ്ങനെയുണ്ടായെന്ന് വ്യക്തമല്ല. അരുണും വിഷ്ണുവും ആസിഫും ഒരുമിച്ചാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ വിഷ്ണുവും ആസിഫും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് നിഗമനം.മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan