KeralaNEWS

കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു; ആളും ആരവവുമില്ലാതെ ഉമ്മൻചാണ്ടിയുടെ കല്ലറ

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ആളൊഴുക്കും ഇല്ലാതായി.തെരഞ്ഞെടുപ്പിന് മുന്‍പ് ദിവസവും നൂറുകണക്കിന് ആളുകളെത്തിയിരുന്ന ഇവിടേക്ക് ഇപ്പോൾ ആരും തിരിഞ്ഞുനോക്കാറുപോലുമില്ലെന്ന് നാട്ടുകാർ പറയുന്നു.

കല്ലറ സന്ദര്‍ശിച്ചവര്‍ക്ക് ലോട്ടറിയടിച്ചെന്നും അത്ഭുതപ്രവര്‍ത്തി നടക്കുന്നുണ്ടെന്നുമൊക്കെ വാര്‍ത്തയായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ നിന്നും ഉയര്‍ന്നു കേട്ടിരുന്നത്.എന്നാല്‍, പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ജയിച്ചതിനുശേഷം ഇവിടെ സന്ദര്‍ശകര്‍ പൊടുന്നനെ ഇല്ലാതാകുകയായിരുന്നു.

 ഒട്ടേറെയാളുകള്‍ നിവേദനവും മറ്റുമായി ദിനംപ്രതി കല്ലറ സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികളും രംഗത്തെത്തിയിരുന്നു. ആറ്റിങ്ങലില്‍ നിന്നുമാണ് 50 പേരടങ്ങുന്ന ആദ്യ സംഘമെത്തിയത്.ഭക്ഷണവും യാത്രാചെലവും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു പാക്കേജ്.പിന്നീട് കണ്ണൂർ, കാസർകോട് ഭാഗത്തു നിന്നും ടൂറിസ്റ്റ് ബസിൽ ആളുകളെത്തി.

Signature-ad

കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് അദ്ദേഹത്തിനു നിത്യശാന്തിക്കായി പ്രാർഥിച്ചവർ… കണ്ണീർ മഴ പൊഴിച്ചവർ… പല നാടുകളിൽ നിന്നായിരുന്നു ജനത്തിന്റെ വരവ്.ഇതെല്ലാം ലൈവായും വീഡിയോകളായും അപ്പപ്പോൾ പുറത്ത് വന്നുകൊണ്ടുമിരുന്നു.ഇപ്പോൾ ആളും അനക്കവുമില്ലാതെ ഉമ്മൻചാണ്ടി മാത്രം ഇവിടെ സുഖമായി ഉറങ്ങുന്നു.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ സമീപം കുറിപ്പുകളും കവിതകളും ചിത്രങ്ങളും വച്ചിരുന്നത് ആരോ എടുത്തു മാറ്റിയിട്ടുമുണ്ട്.

Back to top button
error: