Month: September 2023

  • NEWS

    ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിൽപോയത് റെക്കോഡ് തുകയ്ക്ക്

    ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിൽപോയത് റെക്കോഡ് തുകയ്ക്ക്. ഏകദേശം 65 ലക്ഷം രൂപ (ഇന്ത്യൻ റൂപ്പി) അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ബ്ലാക്ക് ഷീപ്പ് സ്വറ്റർ ഒമ്പതു കോടിക്ക് മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തിൽ പോയത്. 1.1 മില്യൺ ഡോളർ തുകക്കാണ് (ഏകദേശം 9,13,99,385.00 ഇന്ത്യൻ റൂപ്പി) ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഷീപ് സ്വറ്റർ ലേലത്തിൽ പോയതെന്നാണ് ‘സോത്ത്ബീസ്’ എന്ന ആർട്ട് കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. ഇതോടെ ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളിൽ ഏറ്റവും കൂടിയ വിലക്ക് ലേലത്തിൽപോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വറ്റർ. പ്രമുഖരായ വ്യക്തിത്വങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രവും കണ്ണടയും പേനയും ചെരുപ്പും അടക്കമുള്ള സാധനങ്ങൾ ലേലത്തിന് വച്ച് വലിയ വിലയ്ക്ക് വിൽപന നടത്താറുണ്ട്. എന്നാൽ, ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റർ കോടികൾ നൽകി സ്വന്തമാക്കിയത് ആരാണെന്ന് ലേലം നടത്തിയ സോത്ത്ബീസ് ആർട്ട് കമ്പനി അറിയിച്ചിട്ടില്ല. ന്യൂയോർക്കിൽ നടന്ന ‘സോത്ത്ബീസ് ഫാഷൻ…

    Read More »
  • Kerala

    നിപയെ നേരിടാന്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമെന്ന് കളക്ടര്‍; ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ പരിശോധന

    എറണാകുളം: കോഴിക്കോട് ജില്ലയില്‍ നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയില്ലെന്നും നിപയെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമാണെന്നും എറണാകുളം കളക്ടര്‍ എന്‍.എസ്. കെ ഉമേഷ്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിള്‍ ഉടന്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കിപ്പനിക്കെതിരെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കി കേസുകള്‍ കൂടി വരുന്ന കോര്‍പ്പറേഷന്‍, തൃക്കാക്കര, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളില്‍ ഫോഗിങ് പ്രവര്‍ത്തനങ്ങളും ഡ്രൈഡേ ആചരണവും നിരന്തരം നിരീക്ഷിച്ചു വരികയാണ്. കമ്മിറ്റികള്‍ കൂടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. റൂറല്‍, അര്‍ബന്‍ ഏരിയകളില്‍ കാട് വെട്ടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. മഴ കൂടുന്നത് അനുസരിച്ച് ഡെങ്കി പകരുന്നതിനുള്ള സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ ആരോഗ്യ വിഭാഗം, ആശാ വര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

    Read More »
  • Kerala

    നിപ ജാ​ഗ്രത: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു

    കോഴിക്കോട്: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കോഴിക്കോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമെന്ന് അറിയിപ്പ്. വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നു കളക്ടറുടെ ഉത്തരവ് പുറപ്പെടുവിച്ചു. അംഗൻവാടികൾ, കോച്ചിങ് സെന്ററുകൾ, മദ്രസ്സകൾ എന്നിവക്കും ഓൺലൈൻ ക്ലാസുകളായിരിക്കും. അതേ സമയം പൊതു പരീക്ഷ മാറ്റമില്ലാതെ തുടരുമെന്നും അറിയിപ്പിലുണ്ട്. കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു. കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക്…

    Read More »
  • India

    ചെന്നൈയില്‍ നടന്ന എആര്‍ റഹ്മാന്‍ ഷോ അലമ്പാക്കിയതിന് പിന്നിൽ വിജയ് ആന്റണിയോ ? പ്രതികരണവുമായി നടൻ

    ചെന്നൈ: കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിൽ നടന്ന എആർ റഹ്മാൻ ഷോ വലിയ വിവാദത്തിലാണ് അവസാനിച്ചത്. മറകുമാ നെഞ്ചം’ എന്ന് പേരിട്ട് നടത്തിയ പരിപാടിയിൽ വിഐപി ടിക്കറ്റ് എടുത്തവർക്ക് പോലും പരിപാടി കാണാൻ സാധിച്ചില്ലെന്നാണ് വിമർശനം ഉയർന്നത്. മോശം സംഘാടനം പരിപാടിയെ മൊത്തത്തിൽ ബാധിക്കുകയായിരുന്നു. ചെന്നൈ പണിയൂരിലെ ആദിത്യാരം പാലസിലാണ് പരിപാടി നടന്നത്. 50,000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്ത ചിലർക്ക് പോലും സദസ്സിലേക്ക് എത്താനായില്ലെന്നായിരുന്നു പരാതി. തിക്കിലും തിരക്കിലും സ്ത്രീകളെ അപമാനിക്കാൻ ശ്രമം നടന്നുവെന്നും പരാതി ഉയർന്നിരുന്നു. എന്നാൽ പരിപാടിക്കെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെ ടിക്കറ്റ് എടുത്തിട്ടും സംഗീത നിശ കാണാൻ സാധിക്കാത്തവർക്ക് ടിക്കറ്റ് തുക തിരിച്ചുനൽകുമെന്ന് റഹ്മാൻ തന്നെ എക്സ് പോസ്റ്റ് നടത്തിയിരുന്നു. എന്നാൽ അടുത്തിടെ വന്ന ഒരു യൂട്യൂബ് വീഡിയോയാണ് പുതിയ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. എആർ റഹ്മാൻ ഷോയിലെ സംഭവം ആസൂത്രിതമാണെന്നും സംഗീതസംവിധായകനും നടനും നിർമ്മാതാവുമൊക്കെയായ വിജയ് ആന്റണിക്ക് ഇതിൽ പങ്കുണ്ടെന്നുമുള്ള വീഡിയോയുമായി ഒരു യൂട്യൂബ് ചാനൽ…

    Read More »
  • Sports

    ഏഷ്യാ കപ്പ് ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

    കൊളംബോ: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യൻ ടീമിൽ എന്തൊക്കെ മാറ്റങ്ങളുണ്ടാകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഫൈനലുറപ്പിച്ചതിനാൽ ശ്രീലങ്കക്കെതിരെ കളിച്ച ടീമിൽ ഞ്ച് മാറ്റങ്ങളുമായാണ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നലെ ബംഗ്ലാദേശിനെതിരെ ഇറങ്ങിയത്. വിരാട് കോലി, ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ തിലക് വർമ, സൂര്യകുമാർ യാദവ്, ഷാർദ്ദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റൺസിൻറെ അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് പിന്നാലെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകാനുള്ള ഇന്ത്യൻ ടീമിൻറെ തീരുമാനമാണ് തോൽവിക്ക് കാരണമെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഫൈനലിൽ ആരൊക്കെ തിരിച്ചെത്തുമെന്നറിയാനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഓപ്പണിംഗിൽ ശുഭ്മാൻ ഗില്ലിൻറെ മിന്നും ഫോം ഇന്ത്യക്ക് പ്രതീക്ഷ നൽകുമ്പോൾ ക്യാപ്റ്റൻ രോഹിത് ശർമക്ക് ബംഗ്ലാദേശിനെതിരായ നിരാശ മറികടക്കേണ്ടതുണ്ട്. തിലക് വർമ നിരാശപ്പെടുത്തിയ…

    Read More »
  • Health

    പുകവലി ശീലം ബീജത്തിന്റെ എണ്ണം കുറയാനും ബീജങ്ങളുടെ ചലനശേഷി കുറയ്ക്കാനും കാരണമാകും

    പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യപ്പെടാറുണ്ട്. ശ്വാസകോശരോ​ഗങ്ങൾ ഉൾപ്പെടെ പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും പിന്നിൽ പുകവലി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്നയാളുടെ സമീപത്ത് നിൽക്കുന്നവർക്ക് പോലും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പുകവലി ഹാനികരവും വന്ധ്യതയ്ക്ക് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. കാരണം പുകവലി ശീലം ബീജത്തിന്റെ എണ്ണം കുറയാനും ബീജങ്ങളുടെ ചലനശേഷി കുറയ്ക്കാനും കാരണമാകും. ‘പുകവലി ശരീരത്തിന് കൂടുതൽ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനാൽ ശരീരത്തിലെ എല്ലാ കോശങ്ങളെയും ഇത് ബാധിക്കുന്നു. ഇത് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ, ബീജങ്ങളിലെ അസാധാരണ ഡിഎൻഎ അളവ്, അസാധാരണമായ ക്രോമസോമുകൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഗർഭധാരണത്തിന് ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ പുകവലി ഒഴിവാക്കണം…’ – സ്പർഷ് ഹോസ്പിറ്റലിലെ റീപ്രൊഡക്റ്റീവ് മെഡിസിൻ ആൻഡ് ഐവിഎഫ് കൺസൾട്ടന്റായ ഡോ. ദീപ്തി ബാവ പറഞ്ഞു. ‘സിഗരറ്റിൽ കാഡ്മിയം, നിക്കോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ഇംപ്ലാന്റേഷൻ നിരക്ക് കുറയുകയും ചെയ്യും. പ്രത്യുൽപാദന അവയവങ്ങൾ വളരെ സെൻസിറ്റീവ് ആണ്. അവ…

    Read More »
  • മഴ മുന്നറിയിപ്പ്; ഇന്നും നാളെയും ഏഴു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഏഴു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഞായറാഴ്ച ഇടുക്കി, മലപ്പുറം കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതമുന്‍നിര്‍ത്തിയാണ് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇതുസംബന്ധിച്ച വിവരം കേന്ദ്ര കാലാവസ്ഥ വിവരം പുറത്തുവിട്ടത്. അതേസമയം, വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടൊപ്പം മണിക്കൂറിൽ 30 മുതല്‍ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റുമുണ്ടാകും. വരും മണിക്കൂറുകളില്‍…

    Read More »
  • Kerala

    തിരുവനന്തപുരം സിവില്‍ സ്റ്റേഷനില്‍ ഓപ്പണ്‍ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഗാന്ധി പാര്‍ക്ക് ഒരുങ്ങുന്നു

    തിരുവനന്തപുരം: സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ഓപ്പൺ ജിം അടക്കമുള്ള സൗകര്യങ്ങളോടു കൂടിയ ഗാന്ധി പാർക്ക് ഒരുങ്ങുന്നു. പാർക്കിന്റെ നിർമാണോദ്ഘാടനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിച്ചു. വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലെത്തുന്നവർക്ക് ഉപയോഗപ്രദമായ രീതിയിലാകും പാർക്കിന്റെ നിർമാണമെന്ന് പ്രശാന്ത് പറഞ്ഞു. കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒന്നരക്കോടി രൂപ ചെലവിട്ട് പ്രവേശന കവാടം, ബസ് കാത്തിരിപ്പു കേന്ദ്രം തുടങ്ങിയ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനുള്ള പ്രവൃത്തികൾ തുടങ്ങിയതായും വികെ പ്രശാന്ത് അറിയിച്ചു. ‘സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേന കായിക യുവജനകാര്യ വകുപ്പാണ് 25 ലക്ഷം രൂപ ചെലവിൽ ഗാന്ധി പാർക്ക് നിർമിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ പ്രതിമ, ഓപ്പൺ ജിം, വിശ്രമ സ്ഥലം, നടപ്പാത എന്നിവക്ക് പുറമെ പുൽത്തകിടിയും പാർക്കിൽ സ്ഥാപിക്കും. പൊതുജനങ്ങൾക്ക് സൗജന്യമായി ഇവിടുത്തെ സേവനങ്ങൾ ഉപയോഗപ്പെടുത്താം. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. വ്യായാമം ചെയ്യുന്നതിന് രാവിലെയും വൈകുന്നേരവും നൂറുകണക്കിന് പേരാണ് എല്ലാ ദിവസവും സിവിൽ സ്റ്റേഷനിലെത്തുന്നത്.’…

    Read More »
  • NEWS

    ചെറിയ അശ്രദ്ധ മൂലം ദാരുണ അപകടം; തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ പ്രവാസി മലയാളി യുവാവ് മരിച്ചു

    റിയാദ്: തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്ന് തീയാളി പിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് (ശനിയാഴ്ച) പുലർച്ചെ മൂന്നോടെ മരിച്ചു. അഞ്ചുവർഷത്തോളമായി റിയാദ് എക്സിറ്റ് ആറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. പാചകത്തിനിടെ ജോലിയാവശ്യാർഥം പെട്ടെന്ന് വിളി വന്നപ്പോൾ പുറത്തുപോയതാണ്. ഗ്യാസ് സിലിണ്ടർ തുറന്നത് ഓർക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീയാളി പിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പിതാവ്: കുന്നുമ്മൽ അബ്ദുല്ല. മാതാവ്: പൊയിലൻ ആയിഷ (മാലൂർ). ഭാര്യ: ആസ്യ. മക്കൾ: ആലിയ മെഹ്വിഷ്, അസ്ബ മെഹക്. സഹോദരങ്ങൾ: ഫുളൈൽ, ഫൈസൽ, നൗഫൽ,…

    Read More »
  • Health

    ഹീമോഗ്ലോബി​ന്റെ അളവ് കൂടാനും വിളർച്ചയെ തടയാനും ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം…

    രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാൻ സഹായിക്കുന്നതാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ. ഹീമോഗ്ലോബിൻറെ അളവ് കൂടാനും ഇവ സഹായിക്കും. ഹീമോഗ്ലോബിൻറെ അളവ് കൂടാനും വിളർച്ചയെ തടയാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഇലക്കറികൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. അതിനാൽ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയാൻ സഹായിക്കും. ചീരയിൽ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. രണ്ട്… ബീറ്റ്റൂട്ടാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2,…

    Read More »
Back to top button
error: