KeralaNEWS

ആന്റണി വർഗീസ് നായകനാകുന്ന  സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം കൊച്ചിയിൽ ആരംഭിച്ചു, സംവിധായകൻ അജിത് മാമ്പള്ളി

    ഓണക്കാല ചിത്രങ്ങളിൽ വൻ വിജയം നേടിയ ആർ.ഡി.എക്സിനു ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്റർ സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് (സെപ്റ്റംബർ 16 ശനി) കൊച്ചിയിൽ തുടക്കമിട്ടു.

ഇടപ്പള്ളി അഞ്ചുമനദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ സോഫിയാ പോൾ, സുപ്രിയാ പ്രഥ്വിരാജ്, ആൻ്റണി വർഗീസ് എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ്‌ ആരംഭം കുറിച്ചത്.
പോൾ ജയിംസ് സ്വിച്ചോൺ കർമ്മവും, സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി.
ആർ.ഡി.എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്ത്, അനശ്വര രാജൻ, അലക്സ്.ജെ.പുളിക്കൽ എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രധാനികളാണ്.
നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
കടൽ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ  ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം. ആർ.ഡി.എക്സ് പോലെ തന്നെ വിശാലമായ ക്യാൻവാസ്സിൽ, വലിയ മുതൽ മുടക്കോടെയാണ് ഈ ചിത്രവും അണിയിച്ചൊരുക്കുന്നത്.
കേന്ദ്രകഥാപാത്രത്തെ ആൻ്റണി വർഗീസാണ് അവതരിപ്പിക്കുന്നത്.
ആർ.ഡി.എക്‌സിൽ  മിന്നും പ്രകടനം കാഴ്ച്ചവച്ച ആൻ്റണി വർഗീസിന് വീണ്ടും അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ഈ ചിത്രത്തിലെ മാനുവൽ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരിക്കുന്നു.
മലയാളത്തിലെ പ്രമുഖ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ.
സംഗീതം- പശ്ചാത്തല സംഗീതം സാം.സി.എസ്.
യുവനിരയിലെ ശ്രദ്ധേയനായ ജിതിൻ സ്റ്റാൻസ്ലാവോസാണ് ഛായാഗ്രഹണം.
ഒക്ടോബർ മധ്യത്തിൽ
ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: