KeralaNEWS

നിപയെ നേരിടാന്‍ എറണാകുളം ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമെന്ന് കളക്ടര്‍; ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ പരിശോധന

എറണാകുളം: കോഴിക്കോട് ജില്ലയില്‍ നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയില്ലെന്നും നിപയെ നേരിടാന്‍ ജില്ലയിലെ ആരോഗ്യ വിഭാഗം പൂര്‍ണ്ണസജ്ജമാണെന്നും എറണാകുളം കളക്ടര്‍ എന്‍.എസ്. കെ ഉമേഷ്. കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡ് സജ്ജമാണ്. ഏതെങ്കിലും തരത്തില്‍ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സാമ്പിള്‍ ഉടന്‍ ആലപ്പുഴയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡെങ്കിപ്പനിക്കെതിരെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡെങ്കി കേസുകള്‍ കൂടി വരുന്ന കോര്‍പ്പറേഷന്‍, തൃക്കാക്കര, തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റികളില്‍ ഫോഗിങ് പ്രവര്‍ത്തനങ്ങളും ഡ്രൈഡേ ആചരണവും നിരന്തരം നിരീക്ഷിച്ചു വരികയാണ്.

Signature-ad

കമ്മിറ്റികള്‍ കൂടി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. റൂറല്‍, അര്‍ബന്‍ ഏരിയകളില്‍ കാട് വെട്ടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നുണ്ട്. മഴ കൂടുന്നത് അനുസരിച്ച് ഡെങ്കി പകരുന്നതിനുള്ള സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ടുതന്നെ ആരോഗ്യ വിഭാഗം, ആശാ വര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

Back to top button
error: