Month: September 2023

  • Kerala

    കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ഉറപ്പെന്ന് പിണറായി വിജയൻ

    തിരുവനന്തപുരം:  രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുമ്ബോള്‍ കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം ഉറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ മന്ത്രിസ്ഥാനം വേണമെന്ന എല്‍ജെഡിയുടെയും എൻസിപി അംഗം തോമസ് കെ തോമസിന്റെയും ആവശ്യം മുഖ്യമന്ത്രി പരോക്ഷമായി തള്ളി.കോവൂര്‍ കുഞ്ഞുമോന്റെ ആവശ്യവും പരിഗണിക്കില്ല. മന്ത്രിമാരുടെ എണ്ണം കൂട്ടാനാകില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫും. കെബി ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി പദവി മുൻ നിശ്ചയിച്ച പ്രകാരം ലഭിക്കും. സോളാര്‍ കേസില്‍ കോടതി ഇടപെടല്‍ ഉണ്ടെങ്കില്‍ മാത്രം ഗണേഷിന്റെ കാര്യത്തില്‍ പുനരാലോചന നടത്തിയാല്‍ മതിയെന്നാണ് ഇടതുമുന്നണി നേതൃത്വത്തിലും സിപിഎം നേതൃത്വത്തിലും ഉണ്ടായിരിക്കുന്ന ധാരണ.  അതിനിടെ കൃഷ്ണൻകുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെഡിഎസിലെ നീക്കവും ഫലം കാണില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെഡിഎസില്‍ മുൻതൂക്കം. മന്ത്രിയാകണമെന്ന തോമസ് കെ തോമസിന്റെ ആഗ്രഹത്തിന് എൻസിപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ല. എകെ ശശീന്ദ്രൻ തുടരട്ടെയെന്നാണ് എൻസിപി നിലപാട്.

    Read More »
  • NEWS

    ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിൽ; നരേന്ദ്രമോഡിയെ വാദത്തിന് ക്ഷണിച്ച് അമേരിക്ക

    വാഷിംഗ്ടണ്‍: യു.എസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച്‌ അടുത്തയാഴ്ച വാദം കേള്‍ക്കും.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടി. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍, ഗോവധ നിരോധനം, മതാടിസ്ഥാനത്തിനുള്ള പൗരത്വ മുന്‍ഗണനകള്‍, മത സംഘടനകള്‍ക്ക് വിദേശ ഫണ്ടിംഗില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ച്‌, വിവേചനപരമെന്നു വിലയിരുത്തപ്പെട്ട നയങ്ങളാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഹരിയാനയിലെയും മണിപ്പൂരിലെയും സാമുദായിക കലാപങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ ഉദാഹരണങ്ങളായി സംഘടന ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യത്തിനോ വിശ്വാസത്തിനോ ഉള്ള അവകാശം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാറിനു കീഴിലുള്ള സ്വതന്ത്ര ഏജന്‍സിയാണ് യു.എസ്.സി.ഐ.ആര്‍.എഫ്.ന്യൂനപക്ഷ വിഷയങ്ങളിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അംഗം ഫെര്‍ണാണ്ട് ഡി വരേനെസ്, ഫോറിന്‍ ലോ സ്പെഷ്യലിസ്ററ് താരിഖ് അഹമ്മദ് എന്നിവരെയാണ് വാദത്തില്‍ പങ്കെടുക്കാന്‍ കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ച്‌ വാഷിംഗ്ടണ്‍ ഡയറക്ടര്‍ സാറാ യാഗര്‍, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍…

    Read More »
  • Kerala

    നടൻ ഷിയാസ് കരീം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, 11 ലക്ഷം രൂപയും തട്ടിയെടുത്തു: ജിം പരിശീലകയുടെ പരാതിയിൽ നടനെതിരെ കേസ്

       വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ റിയാലിറ്റി ഷോ താരവും മോഡലുമായ ഷിയാസ് കരീ(34)മിനെതിരേ പോലീസ് കേസെടുത്തു. ജിംനേഷ്യം പരിശീലകയായ കാഞ്ഞങ്ങാട് സ്വദേശിനി യുവതിയുടെ പരാതിയില്‍  ചന്തേര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയാണ് പരാതിക്കാരി. ജിമ്മിൽ വച്ചാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുനായിരുന്നു. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി എന്നും  2023 മാര്‍ച്ച് 21 ന് തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ  ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു. എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യംനല്‍കിയിരുന്നു. ഈ പരസ്യംകണ്ടാണ് ജിംനേഷ്യം പരിശീലകയായ 32കാരി…

    Read More »
  • India

    ഐന്‍സ്റ്റീന്‍ തട്ടിപ്പുകാരനായിരുന്നുവെന്ന് ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ സി കെ രാജു

    ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തട്ടിപ്പുകാരനായിരുന്നുവെന്ന് ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ സി കെ രാജു. ആധുനിക ഗണിതശാസ്ത്രം പാശ്ചാത്യരുടെ മതപ്രചരണ ആയുധമാണെന്നും ഇന്ത്യന്‍ ഗണിതം മനസിലാകാതെ അവര്‍ മോഷ്ടിച്ചതാണെന്നും  സി കെ രാജു പറഞ്ഞു. ഡല്‍ഹിയില്‍ വിവേകാനന്ദ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പരാമര്‍ശം.യൂക്ലിഡ് പള്ളിയുടെ സൃഷ്ടിയാണ്, അങ്ങനൊരാള്‍ ജീവിച്ചിരുന്നില്ല. ഒരു പുരോഗതിയില്ലെങ്കിലും, കഴിഞ്ഞ പത്ത് വര്‍ഷമായി താന്‍ ഇതേകുറിച്ച്‌ സംസാരിക്കാന്‍ ശ്രമിക്കുകയാണെന്നും സി കെ രാജു പറഞ്ഞു.ആപേക്ഷികതാ സിദ്ധാന്തം ഐന്‍സ്റ്റീന്‍ കണ്ടെത്തിയിട്ടില്ലെന്നാണ് തന്റെ 30 വര്‍ഷമായുള്ള നിലപാടെന്നും സി കെ രാജു പറഞ്ഞു. വിവേകാനന്ദ ഫൗണ്ടേഷനിലെ അംഗങ്ങളും വിരമിച്ച പ്രതിരോധ ജീവനക്കാരും അഭിഭാഷകരും ഉള്‍പ്പടെ പങ്കെടുത്ത ചടങ്ങിലായിരുന്നു സി കെ രാജുവിന്റെ അവകാശവാദം .ഐന്‍സ്റ്റീനെ കുറിച്ച്‌ എന്താണ് അഭിപ്രായമെന്ന ഒരാളുടെ ചോദ്യത്തിന്, മറ്റുള്ളവരില്‍ നിന്ന് ആശയങ്ങള്‍ മോഷ്ടിച്ച ഒരു ഗുമസ്തന്‍ എന്നായിരുന്നു സി കെ രാജുവിന്റെ മറുപടി.

    Read More »
  • Kerala

    പ്രൊഫ. സി ആര്‍ ഓമനക്കുട്ടൻ അന്തരിച്ചു

    കൊച്ചി:അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആര്‍ ഓമനക്കുട്ടൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന സി ആർ ഓമനക്കുട്ടൻ ഇരുപത്തഞ്ചിലേറെ പുസ്തകങ്ങളും നൂറ്റമ്ബതിലേറെ കഥകളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്. സംവിധായകൻ അമല്‍ നീരദിന്റെ അച്ഛനാണ്. എറണാകുളം ലിസി ആശുപത്രിക്കുസമീപം ‘തിരുനക്കര’ വീട്ടിലായിരുന്നു താമസം. ഭാര്യ: പരേതയായ എസ് ഹേമലത. അനുപയാണ് മകള്‍.

    Read More »
  • Kerala

    പോലീസുകാരൻ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തി; പത്തനംതിട്ടയിൽ പോലീസുകാർ തമ്മിൽ കയ്യാങ്കളി

    പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ പോലീസുകാരില്‍ ഒരാൾ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത് മറ്റൊരാള്‍ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്‍ട്ടേഴ്‌സിലെ മറ്റു താമസക്കാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. കുടുംബം സ്വന്തം വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് വനിതാസുഹൃത്തുമായി പോലീസുകാരൻ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്.തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്.സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
  • Crime

    കിടക്കയില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ തല്ലിക്കൊന്ന് 35കാരന്‍

    സഹാരൻപൂർ: കിടക്കയിൽ മലമൂത്ര വിസർജ്ജനം ചെയ്ത കിടപ്പുരോഗിയായ ഭാര്യയെ തല്ലിക്കൊന്ന് 35കാരൻ. ഉത്തർ പ്രദേശിലെ സഹാരൻപൂരിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് കിടപ്പുരോഗിയായ ഭാര്യയെ 35കാരനായ ഭർത്താവ് ആക്രമിച്ചത്. കഴിഞ്ഞ രണ്ട് മാസമായി അസുഖബാധിതയായി കിടപ്പിലായ അൽക്ക എന്ന 29കാരിയാണ് ക്രൂര മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അസുഖബാധിതയായ അൽക്ക കിടക്കയിൽ മലമൂത്ര വിസർജനം നടത്തിയതാണ് ഭർത്താവ് സന്ദീപിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സൂപ്രണ്ട് (സിറ്റി) അഭിമന്യു മംഗ്‌ലിക് പിടിഐയോട് പ്രതികരിച്ചത്. ഖുതുബ്‌ഷേർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ന്യൂ ശാരദ നഗർ നിവാസികളാണ് ദമ്പതികൾ. പത്തു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് കുട്ടികളില്ലെന്നും യുവതിക്ക് ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടികൾ ഇല്ലാത്തിനേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുന്നത് പതിവാണെന്നാണ് കുടുംബം പറയുന്നത്. രണ്ട് വർഷത്തിന് മുൻപ് ചെയ്തിരുന്ന ജോലി നഷ്ടമാവുക കൂടി ചെയ്തതോടെ ഇവർ തമ്മിൽ കലഹം വർധിച്ചിരുന്നു. സന്ദീപിനോട് മറ്റൊരു ജോലി തേടാൻ കുടുംബാഗങ്ങൾ ആവശ്യപ്പെടുന്നത് യുവാവിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് അൽക്ക…

    Read More »
  • Social Media

    അവര്‍ രണ്ടും ഫേക്കാണ്. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയം? സൗദി യുവതിയുടെ പീഡന പരാതിയില്‍ പ്രതികരണവുമായി പ്രമുഖ വ്‌ളോഗര്‍ മല്ലു ട്രാവലര്‍

    കൊച്ചി: സൗദി യുവതിയുടെ പീഡന പരാതിയിൽ പ്രതികരണവുമായി പ്രമുഖ വ്‌ളോഗർ മല്ലു ട്രാവലർ എന്ന് അറിയിപ്പെടുന്ന ഷക്കീർ സുബാൻ. യുവതിയുടേത് വ്യാജ പരാതിയാണെന്നും മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടുമെന്നും ഷക്കീർ സുബാൻ തൻറെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കൊച്ചിയിലെ അബദ് പ്ലാസയിൽ സംഭവ ദിവസം നടന്നത് എന്താണ് എന്നതാണ് ഷക്കീർ സുബാൻ വീഡിയോയിൽ വിവരിക്കുന്നത്. ഷക്കീർ സുബാൻ വീഡിയോയിൽ പറയുന്നത് ഇങ്ങനെ വാർത്തകൾ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങൾ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യൽ മീഡിയയാണ് എൻറെ ജീവിതം. ഇത്തരം ഒരു വാർത്ത കാരണം പറയാൻ പറ്റില്ല ജീവിതം തന്നെ നശിച്ചേക്കാം. അതിനാൽ ഇതിൻറെ സത്യവസ്ഥ ഞാൻ പറയാം. ഇൻസ്റ്റയിൽ ഞാൻ നിങ്ങളുടെ വലിയ ഫാൻ ആണെന്ന് പറഞ്ഞാണ് സൗദി യുവതി ആദ്യം സന്ദേശം അയച്ചത്. പിന്നീട് അവരുമായി കൂടികാഴ്ച നടത്തി. സൗദി യുവതിയും അവരുടെ ഭർത്താവായ മലയാളി പയ്യനും ഉണ്ടായിരുന്നു. അവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല…

    Read More »
  • LIFE

    ജവാന് ചെക്കുമായി വിശാലിന്റെ മാർക്ക് ആന്റണി; വമ്പൻ ഓപ്പണിംഗ് കളക്ഷൻ

    വൻ ക്രൗഡ് പുള്ളറൊന്നുമല്ല വിശാൽ. വിശാലിന്റെ മാർക്ക് ആന്റണി പ്രദർശനത്തിനെത്തുമ്പോൾ താരത്തിന്റെ കടുത്ത ആരാധകരും നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷിച്ചിട്ടുണ്ടാകുക സാധാരണ ഒരു സ്വീകരണമായിരിക്കും. എന്നാൽ പ്രതീക്ഷകളൊക്കെ തെറ്റിക്കുംവിധമാണ് വിശാൽ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ബോക്സ് ഓഫീസിലും ആ മാറ്റം വളരെ പ്രകടനമാണ് എന്നാണ് മാർക്ക് ആന്റണിയുടെ ലഭ്യമാകുന്ന കളക്ഷൻ റിപ്പോർട്ടുകൾ നൽകുന്ന സൂചന എന്നതിനാൽ തമിഴകത്ത് ജവാന് തിരിച്ചടിയാകുമെന്നാണ് വ്യക്തമാകുന്നത്. തമിഴ്‍നാട്ടിൽ മാർക്ക് ആന്റണി 7.9 കോടിയാണ് റിലീസിന് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കാർത്തിക് രവിവർമൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിശാലിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണിത്. മാർക്ക് ആന്റണി ഹിറ്റുറപ്പിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. ബോക്സ് ഓഫിസിൽ സുവർണകാലും തിരിച്ച് എത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദളപതി വിജയ്‍ക്ക് പ്രത്യേക നന്ദി പറഞ്ഞായിരുന്നു മാർക്ക് ആന്റണിയുടെ ഇൻട്രോ. കാർത്തിയായിരുന്നു വോയ്‍സ് ഓവർ നൽകിയത്. തമിഴകത്തിന്റെ തലയെന്ന വിശേഷിപ്പിക്കപ്പെടുന്ന അജിത്തിന്റെ സിനിമകളുടെ റെഫറൻസുകളും മാർക്ക് ആന്റണിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തമിഴകത്തെ എല്ലാ മുൻനിര താരങ്ങളുടെ ആരാധകർക്കും…

    Read More »
  • Crime

    കുമളി ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ പരുങ്ങി യുവാവ്; പരിശോധനയില്‍ കോട്ടയത്തുനിന്നും മധുരയിലേക്ക് കൊണ്ടുപോയ 63 പവന്‍ സ്വർണം പിടികൂടി

    കുമളി: മതിയായ രേഖകളില്ലാതെ കൊണ്ടു വന്ന 506 ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റ് കേരള തമിഴ്നാട് അതിർത്തിയിൽ വച്ച് തമിഴ്നാട് പൊലീസ് പിടികൂടി. സ്വർണവുമായി വന്ന മധുര സ്വദേശി ഗണേശനെ കസ്റ്റഡിയിലെടുത്തു. രാത്രി കുമളി അതിർത്തിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കേരളത്തിൽ നിന്നും ചെക്ക് പോസ്റ്റ് കടന്ന് ഗണേശനെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്ത് കെട്ടി വച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ കോട്ടയത്തുനിന്നും മധുരയിലേക്ക് കൊണ്ടു പോകുകയാണെന്ന് ഇയാൾ പ്രതികരിച്ചത്. രേഖകളൊന്നു മില്ലാത്തതിനാൽ സ്വർണവും ഗണേശനെയും ആദായ നികുതി വകുപ്പിന് കൈമാറി. സംഭവം സംബന്ധിച്ച് ആദായ നികുതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 27 ലക്ഷത്തോളം വില വരുന്ന സ്വർണമാണ് ഇയാളിൽ നിന്ന് പിടികൂടിയിട്ടുള്ളത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട നടന്നിരുന്നു. 4 കിലോ സ്വർണവുമായി കോഴിക്കോട് മടവൂർ സ്വദേശി മുഹമ്മദ് ഫാറൂഖാണ് എയർ ഇൻറ്റലിജൻസിന്റെ പിടിയിലായിരുന്നു.…

    Read More »
Back to top button
error: